For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബയോബബിളില്‍ കുടുങ്ങി താരങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ താരങ്ങളെ സംബന്ധിച്ച് വളരെ കടുപ്പമേറിയതാണ്. കാരണം കൊറോണയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്കായി കര്‍ശന നിയന്ത്രണങ്ങളും നിയമങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ ക്വാറന്റൈന്‍ വാസം താരങ്ങളെ സംബന്ധിച്ച് ഏകാന്ത വാസമാണ്. ബയോ ബബിളിനുള്ളില്‍ സുരക്ഷിതമായി കഴിയുക എന്നല്ലാതെ പഴയപോലെയുള്ള സഹതാരങ്ങളുടെ റൂമിലോട്ട് പോകലും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കലും കെട്ടിപ്പിടിക്കലും ഒന്നും നടക്കില്ല. ഇവയൊക്കെ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ താരങ്ങള്‍ ക്വാറന്റൈന്‍ സമയത്ത് ശരിക്കും പെട്ടിരിക്കുകയാണെന്ന് പറയാം. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഭാഗമായി യുഎഇയിലെ താരങ്ങളുടെ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.

സാമൂഹ്യ അകലം തെറ്റിച്ചാല്‍ അലാറം

സാമൂഹ്യ അകലം തെറ്റിച്ചാല്‍ അലാറം

കോവിഡ് കാലത്ത് രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നാണ് ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെല്ലാം കൈയില്‍ അണിയാന്‍ ഓരോ ബാന്‍ഡ് നല്‍കിയിട്ടുണ്ട്. താരങ്ങള്‍ മറ്റൊരാളുമായി സംസാരിക്കുമ്പോള്‍ അകലം 2 മീറ്ററില്‍ കുറവാണെങ്കില്‍ അലാറം അടിക്കുകയും അകലം പാലിക്കാന്‍ താരങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. ഉറങ്ങാന്‍ പോകുമ്പോള്‍ മാത്രമാണ് താരങ്ങള്‍ക്ക് ഈ ബാന്‍ഡ് ഊരി വെക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന താരങ്ങള്‍ എങ്ങനെ ഈ ബാന്‍ഡ് ധരിക്കുമെന്നതില്‍ വ്യക്തതയില്ല. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ കുടുംബത്തോടൊപ്പമാണ് എത്തിയിരിക്കുന്നത്. അപ്പോള്‍ ഈ ബാന്‍ഡ് ധരിക്കുക ബുദ്ധിമുട്ടാകും. റൂം വിട്ട് ഹോട്ടലിന്റെ ലോബിയില്‍ പ്രവേശിക്കുന്നതിനും താരങ്ങള്‍ക്ക് വിലക്കുണ്ട്.

വളരെ ബുദ്ധിമുട്ടാണിതെന്ന് ഉനദ്ഘട്ട്

വളരെ ബുദ്ധിമുട്ടാണിതെന്ന് ഉനദ്ഘട്ട്

വളരെ ബുദ്ധിമുട്ടേറിയ നിയന്ത്രണമാണുള്ളത്. സഹതാരങ്ങളുടെ റൂമിലേക്ക് പോകരുതെന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം. വീട്ടില്‍ നിന്ന് ഇത്രയും ദിവസമായി വിട്ടുനില്‍ക്കുന്നതിനാല്‍ സംസാരിച്ചിരിക്കാന്‍ ആരെങ്കിലും അത്യാവശ്യമാണ്. പറയാന്‍ എളുപ്പമാണെങ്കിലും അങ്ങനെയല്ല. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഉനദ്ഘട്ട് പറഞ്ഞത്.

ടീമിനൊപ്പം ഹെയര്‍സ്റ്റൈലിസ്റ്റും

ടീമിനൊപ്പം ഹെയര്‍സ്റ്റൈലിസ്റ്റും

താരങ്ങളെ സംബന്ധിച്ച് അവരുടെ സൗന്ദര്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് മുടിയുടെ കാര്യത്തില്‍. താരങ്ങളുടെ ഹെയര്‍സ്റ്റെലുകള്‍ വലിയ രീതിയില്‍ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. നിലവിലെ കൊറോണയുടെ പശ്ചാത്തലത്തില്‍ മുടിവെട്ടാന്‍ പുറത്തുപോകാനാവില്ലെന്നത് താരങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. മുംബൈ ഇന്ത്യന്‍സ് ഇത് നേരത്തെ മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ നിന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റിനെ ഒപ്പം കൂട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ടീമിനുവേണ്ടി മാത്രമായി യുഎഇയില്‍ ഒരു ഹെയര്‍സ്‌റ്റൈലിസ്റ്റിനെ സംഘടിപ്പിച്ചുവെന്നാണ് വിവരം.

താരങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം

താരങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം

താമസിക്കുന്ന ഹോട്ടലുകളെക്കൂടാതെ പുറത്തെ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് താരങ്ങളെ സംബന്ധിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും അനുവദീനയമല്ല. താരങ്ങള്‍ക്ക് ഹോട്ടലിലെ ജിം,ടീം റൂം,സ്വിമ്മിങ് പൂള്‍ എന്നിവടങ്ങില്‍ മാത്രമാണ് ഒത്തുകൂടാന്‍ അനുവാദം ഉള്ളത്. ഇവിടെവെച്ച് പരസ്പരം സംസാരിക്കാന്‍ അനുവാദം ഉണ്ടെങ്കിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഭക്ഷണ പ്രിയരായ താരങ്ങള്‍ക്ക് ഹോട്ടലിന് പുറത്തുള്ള മറ്റ് ഭക്ഷണങ്ങള്‍ അനുവദിക്കാത്തതും താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

Story first published: Thursday, August 27, 2020, 18:42 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+