Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ബ്രാന്റ് മൂല്യം കുതിക്കുന്നു; ഏറ്റവും വിലപിടിച്ച ഫ്രാഞ്ചൈസി ഏതെന്നറിയുമോ?

മുംബൈ: കുട്ടിക്രിക്കറ്റിന്റെ ഹോള്‍സെയില്‍ വിപണിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബ്രാന്റ് മൂല്യം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. 2017-ല്‍ ബ്രാന്റ് മൂല്യം 5.3 ബില്ല്യണ്‍ യുഎസ് ഡോളറായിരുന്നത് 2018 എത്തുമ്പോള്‍ 6.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. 2018 ഐപിഎല്‍ ബ്രാന്റ് വാല്യുവഷന്‍ റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ മുന്നോട്ട് വെയ്ക്കുന്നത്. സംപ്രേക്ഷണ അവകാശ തുകയാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡഫ് & ഫെല്‍പ്‌സ് പറയുന്നു.

ipl

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് ബ്രാന്റ് റാങ്കിംഗില്‍ പിന്നിലുള്ളത്. സ്റ്റാര്‍ ഇന്ത്യയുമായി ഏര്‍പ്പെട്ട സംപ്രേക്ഷണ കരാറാണ് കാര്യങ്ങളുടെ ഗതി മാറ്റിയതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡഫ് & ഫെല്‍പ്‌സ് എംഡി വരുണ്‍ ഗുപ്ത പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ലീഗുകള്‍ക്ക് സമാനമായ നിരക്കിലാണ് ഐപിഎല്‍ വരുമാനം നേടിയത്.

മത്സരം നേരിട്ടും, ടിവിയിലും, ഡിജിറ്റലിലും കാണാന്‍ ആളുകള്‍ കൂടിയതോടെ പരസ്യക്കാരുടെയും, ബ്രോഡ്കാസ്റ്റിങ് കമ്പനികളുടെയും, സ്‌പോണ്‍സര്‍മാരുടെയും പിന്തുണയേറിയത് ബ്രാന്റ് മൂല്യത്തിന് ഗുണകരമായി. സോഷ്യല്‍ മീഡിയയും ഐപിഎല്‍ ബ്രാന്റ് മൂല്യം ഉയര്‍ത്താന്‍ സഹായകമായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 2018 ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് മൂന്നാം കിരീടം ചൂടിയത്.

Story first published: Thursday, August 9, 2018, 16:38 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+