For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഒത്തുകളി: മുംബൈ താരത്തെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു!

By Muralidharan

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് മുംബൈ താരത്തെ ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തു. മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികന്‍ ഷാ ആണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. മുപ്പതുകാരനായ ഷാ മുംബൈയ്ക്ക് വേണ്ടി 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഐ പി എല്ലില്‍ ഒത്തുകളിക്കുന്നതിന് വേണ്ടി ഷാ രാജസ്ഥാന്‍ റോയല്‍സ് താരമായ പ്രവീണ്‍ താംബെയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഐ പി എല്‍ സീസണിന്റെ തുടക്കത്തിലാണ് സംഭവം നടന്നത്. മുംബൈ ടീമില്‍ പ്രവീണ്‍ താംബെയുടെ സഹതാരമാണ് ഷാ. ഇത് സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് ഷാ കുറ്റക്കാരനാണെന്ന് ബി സി സി ഐ കണ്ടെത്തിയത്.

hikenshah-mumbai

ഷായെ സസ്‌പെന്‍ഡ് ചെയ്ത വിവരം ബി സി സി ഐ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഷാ തന്നെ സമീപിച്ച വിവരം പ്രവീണ്‍ താംബെ തന്നെയാണ് ടീമിലും പിന്നീട് ബി സി സി ഐയിലും അറിയിച്ചത്. 42 കാരനായ താംബെ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര സ്പിന്നറാണ്. ഐ പി എല്ലിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരില്‍ ഒരാള്‍ കൂടിയാണ് താംബെ.

ക്രിക്കറ്റില്‍ ഒത്തുകളി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല എന്ന് ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. 2013 സീസണില്‍ ഒത്തുകളിയില്‍ പിടിക്കപ്പെട്ട മലയാളി താരം ശ്രീശാന്ത് അടക്കം നാല് കളിക്കാര്‍ ബി സി സി ഐയുടെ വിലക്ക് നേരിടുകയാണ്. വിലക്കപ്പെട്ട മുഴുവന്‍ കൡക്കാരും രാജസ്ഥാന്‍ ടീമില്‍നിന്നാണ്.

Story first published: Monday, July 13, 2015, 14:07 [IST]
Other articles published on Jul 13, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+