ഐപിഎല്‍ താരലേലം; വിന്‍ഡീസ് താരങ്ങള്‍ക്ക് പൊന്നുംവില, ആര്‍ക്കൊക്കെ എത്ര ലഭിച്ചു?

ജയ്പുര്‍: പുതിയ സീസണിലേക്കുള്ള ഐപിഎല്‍ താരലേലം ആരംഭിച്ചപ്പോള്‍ കഴിവു തെളിയിച്ച കളിക്കാര്‍ക്കെല്ലാം വാശിയേറിയ ലേലംവിളിയാണ് നടന്നത്. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ സീസണ്‍ മുഴുവന്‍ ലഭ്യമാകുന്ന താരങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. പാതിവഴിയില്‍ ടീമില്‍നിന്ും കളിക്കാര്‍ വിട്ടുപോകുന്നത് നേരത്തെ ടീമുകള്‍ക്ക് ബാധ്യതയുണ്ടാക്കിയിരുന്നു.
ഐപിഎല്‍ ലേലം: പ്രതീക്ഷയൊടെ താരങ്ങള്‍... ആര്‍ക്കൊക്കെ നറുക്കുവീഴും?
പതിവുപോലെ ഇത്തവണയും വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് പൊന്നുംവിലയാണ്. ലേലത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൈനിറയ കാശാണ് ലഭിച്ചത്. ഇന്ത്യന്‍ പര്യടനത്തില്‍ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍, നിക്കോളാസ് പൂരാന്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് എന്നിവര്‍ക്കെല്ലാം വാശിയേറിയ ലേലംവിളി നടന്നു.

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്
വിന്‍ഡീസിന്റെ ലോകകപ്പ് ഹീറോയും ഓള്‍ റൗണ്ടറുമായ ബ്രാത്ത് വെയ്റ്റിനായി വാശിയേറിയ ലേലംവിളിയാണ് നടന്നത്. ആവേശം നിറഞ്ഞ ലേലം വിളിക്കൊടുവില്‍ ബ്രാത്ത്വയ്റ്റിനെ അഞ്ചു കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്.

ഷിംറോണ്‍ ഹെറ്റ്മയര്‍
ഇന്ത്യന്‍ പര്യടനത്തില്‍ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഹെറ്റ്‌മെയര്‍ക്ക് ഐപിഎല്ലില്‍ വന്‍ വില ലഭിക്കുമെന്നുറപ്പായിരുന്നു. താരത്തിനായി ടീമുകള്‍ മാറിമാറി നടത്തിയ ലേലംവിളിക്കൊടുവില്‍ 4.2 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് വിന്‍ഡീസ് താരത്തെ സ്വന്തമാക്കിയത്.

നിക്കോളാസ് പൂരാന്‍
ഇതിനകംതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച മറ്റൊരു താരമാണ് നിക്കോളാസ് പൂരാന്‍. വാശിയേറിയ വിളിക്കൊടുവില്‍ 4.2 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് യുവതാരത്തെ ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ നിറംമങ്ങിപ്പോയ കിങ്‌സ് ഇലവന് ഇക്കുറി വിലപിടിപ്പുള്ള താരമായിരിക്കും പൂരാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications