Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരടിക്കും ക്രിക്കറ്റ് ജാക്‌പോട്ട്? ഭാഗ്യം കാത്ത് 578 പേര്‍... താരലേലത്തിന് ബെംഗളൂരു ഒരുങ്ങി

ബെംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിന്റെ വിളംബരത്തിനു തുടക്കം കുറിച്ച് താരലേലം ശനി, ഞായര്‍ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നടക്കും. ജാക്‌പോട്ട് തേടി 578 താരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി ലേലത്തിന്റെ ഭാഗമാവുന്നത്. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും ഓരോ ഫ്രാഞ്ചൈസിയും താരത്തെ വിലയിരുത്തുകയും താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുകയെന്നുറപ്പ്.

ആകെയുള്ള 578 കളിക്കാരില്‍ 360ഉം ഇന്ത്യയില്‍ നിന്നുള്ളവരാണ്. മറ്റുള്ള 218 പേരും വിദേശതാരങ്ങളാണ്. ഏറ്റവുമധികം വിദേശ താരങ്ങളുള്ളത് ക്രിക്കറ്റ് രാജാക്കന്‍മാരായ ഓസ്‌ട്രേലിയയില്‍ നിന്നാണ്. എട്ടു ഫ്രാഞ്ചൈസികളുടെ പ്രതിനിധികളാണ് രണ്ടു ദിവസങ്ങളായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നത്. മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും കൂടി പരമാവധി വാങ്ങാവുന്ന താരങ്ങളുടെ എണ്ണം 182 ആണ്.

ദേശീയ താരങ്ങള്‍ 244 പേര്‍

ദേശീയ താരങ്ങള്‍ 244 പേര്‍

ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 578 പേരില്‍ 244 പേര്‍ മാത്രമാണ് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി കളിച്ച 62 താരങ്ങള്‍ ലേലപ്പട്ടികയിലുണ്ട്.
രണ്ടു കോടി അടിസ്ഥാന വിലയിലാണ് ലേലം ആരംഭിക്കുന്നത്. 36 താരങ്ങള്‍ക്കാണ് ഇത്രയും ഉയര്‍ന്ന വിലയിലുള്ളത്. ഇതില്‍ 13 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. മാര്‍ക്വി പദവിയിലുള്ള 17 താരങ്ങളുടെ പേരാണ് ലേലത്തില്‍ ആദ്യം വിളിക്കുക. ഇതില്‍ ആറ് ഇന്ത്യന്‍ കളിക്കാരുണ്ട്.
ഇവരുടെ ലേലം കഴിയുന്നതോടെ മറ്റു രാജ്യാന്തര താരങ്ങളുടെ ഊഴമായിരിക്കും. ബാറ്റ്‌സ്മാന്‍, ബൗളര്‍ എന്നിങ്ങെ കാറ്റഗറി തിരിച്ചായിരിക്കും ലേലം നടക്കുക.

പരമാവധി 25 താരങ്ങള്‍

പരമാവധി 25 താരങ്ങള്‍

ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്ക് പരമാവധി വാങ്ങാവുന്ന താരങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഫ്രാഞ്ചൈസിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 80 കോടി രൂപയാണ്. ചില കളിക്കാരെ ഇതിനകം എല്ലാ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയതിനാല്‍ അവരുടെ മൂല്യം കിഴിച്ചുള്ള തുക മാത്രമേ ലേലത്തില്‍ ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ.
ആകെയുള്ള എട്ടു ഫ്രാഞ്ചൈസികളും കൂടി 18 താരങ്ങളെയാണ് ഇതുവരെ നിലനിര്‍ത്തിയത്.

ആര്‍ടിഎം

ആര്‍ടിഎം

ലേലത്തിലൂടെയല്ലാതെ പരമാവധി അഞ്ചു താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. ചിലര്‍ മൂന്നു താരങ്ങളെ വരെ നിലനിര്‍ത്തിയപ്പോള്‍ മറ്റു ചില ടീമുകള്‍ രണ്ടു പേരെയാണ് ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന താരത്തെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തില്‍ ലഭിക്കുന്ന അവസരമാണ് റൈറ്റ് ടു മാച്ച് കാര്‍ഡ്. പരമാവധി മൂന്നു താരത്തെ മാത്രമേ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്താന്‍ അനുവാദമുള്ളൂ. ഇതില്‍ രണ്ടിലധികം വിദേശ താരങ്ങളും പാടില്ല.

ടീമുകളും സാധ്യതകളും (മുംബൈ ഇന്ത്യന്‍സ്)

ടീമുകളും സാധ്യതകളും (മുംബൈ ഇന്ത്യന്‍സ്)

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മൂന്നു താരങ്ങളെയാണ് നിലനിര്‍ത്തിയിട്ടുള്ളത്. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇവര്‍.
രണ്ടു താരങ്ങളെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മുംബൈക്കു നിലനിര്‍ത്താനാവും. ഇനി 47 കോടി രൂപയാണ് ലേലത്തില്‍ മുംബൈക്ക് ചെലവഴിക്കാനാവുക.

ഹൈദരാബാദ്

ഹൈദരാബാദ്

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍റണെയും പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും മാത്രം നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മൂന്ന് റൈറ്റ് ടു മാച്ച് അവസരമുണ്ട്. 59 കോടി രൂപയാണ് ഇനി ഹൈദരാബാദിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നത്.

ചെന്നൈ

ചെന്നൈ

രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. ലേലത്തില്‍ രണ്ട് റൈറ്റ് ടു മാച്ച് അവസരം ചെന്നൈക്ക് ബാക്കിയുണ്ട്. ഇനി ചെലവഴിക്കാവുന്ന തുക 47 കോടി രൂപയാണ്.

 ഡല്‍ഹി

ഡല്‍ഹി

ഒരിക്കല്‍പ്പോലും ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നിട്ടില്ലാത്ത ഏക ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇത്തവണ ചീത്തപ്പേര് മായ്ക്കാമെന്ന പ്രതീക്ഷയിലാണ്. ക്രിസ് മോറിസ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെയാണ് ഡല്‍ഹി പുതിയ സീസണിലേക്ക് ടീമില്‍ നിലനിര്‍ത്തിയത്.
റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെ കൂടി അവര്‍ക്ക് നിലനിര്‍ത്താം. ഡല്‍ഹിക്ക് ഇനി ലേലത്തില്‍ ബാക്കിയുള്ള തുക 47 കോടിയാണ്.

 പഞ്ചാബ്

പഞ്ചാബ്

പ്രഥമ സീസണിലെ ഫൈനലിസ്റ്റുകളായ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തിയ ഏക താരം സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ്. മൂന്ന് റൈറ്റ് ടു മാച്ച് അവസരം അവര്‍ക്കു ബാക്കിയുണ്ട്. വെറും ഒരു താരത്തെ മാത്രം നിലനിര്‍ത്തിയതിനാല്‍ 67.5 കോടി രൂപ ലേലകത്തില്‍ പഞ്ചാബിന് വാരിയെറിയാം.

കൊല്‍ക്കത്ത

കൊല്‍ക്കത്ത

മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഗൗതം ഗംഭീറിനെ ഒഴിവാക്കിയ കൊല്‍ക്കത്ത നൈറ്റ്‌േൈറഡേഴ്‌സ് സുനില്‍ നരെയ്‌നെയും ആന്ദ്രെ റസ്സലിനെയും മാത്രമാണ് നിലനിര്‍ത്തിയത്. മൂന്ന് റൈറ്റ് ടു മാച്ച് അവസരം അവര്‍ക്കു ബാക്കിയുണ്ട്.
59 കോടിയാണ് ലേലത്തില്‍ ഇനി കൊല്‍ക്കത്തയ്ക്ക് ചെലവിടാന്‍ അവശേഷിക്കുന്നത്.

 ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

സൂപ്പര്‍ താരവും ക്യാപ്റ്റനുമായ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരെ നിലനിര്‍ത്തിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ സീസണിന് കച്ചമുറുക്കുന്നത്. രണ്ടു റൈറ്റ് ടു മാച്ച് അവസരങ്ങളും 49 കോടി രൂപയും കൂടി ലേലത്തില്‍ ബാംഗ്ലൂരിന് ഉപയോഗിക്കാം.

രാജസ്ഥാന്‍

രാജസ്ഥാന്‍

ചെന്നൈ സൂപ്പര്‍കിങ്‌സിനെപ്പോലെ വിലക്ക് കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ മടങ്ങിയെത്തുന്ന ടീമാണ് പ്രഥമ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സ്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ മാത്രമേ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുള്ളൂ.
റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മൂന്നു കളിക്കാരെ കൂടി രാജസ്ഥാന് വേണമെങ്കില്‍ ടീമില്‍ നിലനിര്‍ത്താം. 67.5 കോടി രൂപ ഇനി രാജസ്ഥാന്റെ അക്കൗണ്ടിലുണ്ട്.

Story first published: Friday, January 26, 2018, 12:47 [IST]
Other articles published on Jan 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+