
ഇംഗ്ലീഷ് ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനായി ലേലത്തില്‍ ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടന്നേക്കും. സമാപിച്ച ഇന്ത്യന്‍ പര്യടനത്തില്‍ ഏകദിനത്തിലും ട്വന്റി ട്വന്റിയിലുമെല്ലാം സ്റ്റോക്‌സ് തന്നെ ബാറ്റിങ്, ബൗളിങ് പാടവം തെളിയിച്ചിരുന്നു. രണ്ടു കോടി രൂപയാണ് സ്റ്റോക്‌സിന്റെ അടിസ്ഥാന വില.

ലേലത്തില്‍ അടിസ്ഥാന വിലയിട്ടിട്ടുള്ള ഏക ഇന്ത്യന്‍ താരം കൂടിയാണ് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ. രണ്ടു കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലെ ലേലത്തില്‍ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ റൈസിങ് പൂനെ ജയന്റ്‌സ് 3.8 കോടി രൂപയ്ക്ക് ഇഷാന്തിനെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ സീസണിനു ശേഷം താരത്തെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നു.

ടൈമല്‍ മില്‍സെന്ന ഇംഗ്ലീഷ് താരത്തിന്റെ പേര് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ അത്ര സുപരിചിതമല്ല. എന്നാല്‍ ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ അവസാന ഓവറുകളിലെ കണിശതയാര്‍ന്ന ബൗളിങിലൂടെ മില്‍സ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബംഗ്ലാദേശ് സെന്‍സേഷന്‍ മുസ്തഫിസുര്‍ റഹ്മാന്‍ കഴിഞ്ഞാല്‍ അവസാന ഓവറുകളിലെ ബൗളിങ് ശരാശരിയില്‍ രണ്ടാമതാണ് താരം. 50 ലക്ഷം രൂപയാണ് മില്‍സിന്റെ അടിസ്ഥാന വില.

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇയാന്‍ മോര്‍ഗന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. ഇന്ത്യക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ട് തോല്‍ക്കുമെന്ന ഘട്ടത്തില്‍ മോര്‍ഗന്‍ തീപ്പൊരി സെഞ്ച്വറിയിലൂടെ ടീമിനെ രക്ഷിച്ചിരുന്നു. രണ്ടു കോടി രൂപയാണ് മോര്‍ഗന്റെ അടിസ്ഥാനവില.

അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ പുതിയ ഹീറോയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ മുഹമ്മദ് ഷഹ്‌സാദ്. 55 ട്വന്റി ട്വന്റി മല്‍സരങ്ങൡ നിന്ന് 136ല്‍ അധികമാണ് ഷഹ്‌സാദിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഒരു സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറികളും താരത്തിന്റെ കരിയറിലുണ്ട്. മഹേന്ദ്രസിങ് ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് ഷഹ്‌സാദ്. 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാനവില.


Click it and Unblock the Notifications











