വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാനെ നിലനിര്‍ത്താന്‍ മുംബൈ... പാണ്ഡ്യയും തുടരും, ധോണി ചെന്നൈയിലേക്ക്, ഇനി കളി മാറും

ജനുവരി 27നാണ് ഐപിഎഎല്‍ ലേലം നടക്കുന്നത്‍

By Manu

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഈ മാസം നടക്കാനിരിക്കെ ക്ലബ്ബുകള്‍ അവസാന വട്ട കണക്കുകൂട്ടലുകളിലാണ്. ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം, ഒഴിവാക്കണമെന്നാണ് ടീമുകള്‍ തലപുകഞ്ഞ് ആലോചിക്കുന്നത്. ചില പ്രമുഖ താരങ്ങളെ നിലനിര്‍ത്തി മറ്റുള്ളവരെ ഒഴിവാക്കാനാണ് ടീമുകളുടെ പദ്ധതി.

അതിനിടെ രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ തിരിച്ചുവരുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഐപിഎല്ലിനുണ്ട്. ചെന്നൈയുടെയും രാജസ്ഥാന്റെയും തിരിച്ചുവരവ് പുതിയ സീസണിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നുണ്ട്. ജനുവരി 27നാണ് ഐപിഎല്ലിന്റെ താരലേലം നടക്കുന്നത്.

രോഹിത്ത് മുംബൈയില്‍ തന്നെ?

രോഹിത്ത് മുംബൈയില്‍ തന്നെ?

ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന വെടിക്കെട്ട് താരം രോഹിത് ശര്‍മയെ പുതിയ സീസണിലെ ഐപിഎല്ലിലും ടീമില്‍ നിലനിര്‍ത്തുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണില്‍ രോഹിത്തിന്റെ നായകത്വത്തിലാണ് മുംബൈ കിരീടം കൈക്കലാക്കിയത്. അതുകൊണ്ടു തന്നെ തങ്ങളുടെ ഭാഗ്യനായകനെ ടീമില്‍ തന്നെ നിലനിര്‍ത്താനാവും മുംബൈയുടെ പദ്ധതി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സഹോദനായ ക്രുനാല്‍ പാണ്ഡ്യ എന്നിവരെയും മുംബൈ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

 രോഹിത്തിലാതെ എന്തു മുംബൈ

രോഹിത്തിലാതെ എന്തു മുംബൈ

മുംബൈയെ മൂന്ന് ഐപിഎല്‍ കിരീടിവിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് രോഹിത്ത്. സ്വാഭാവികയും അദ്ദേഹത്തെ മുംബൈ നിലനിര്‍ത്തുക തന്നെ ചെയ്യും. ഹര്‍ദിക് പാണ്ഡ്യയാവട്ടെ വലിയ മല്‍സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ മിടുക്കുള്ള താരവും.
ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ക്രുനാല്‍ പാണ്ഡ്യയും മികച്ച താരമാണ്. മൂന്നു കോടി രൂപയ്ക്ക് അദ്ദേഹത്തെ നിലനിര്‍ത്താന്‍ മുംബൈക്കാവുമെന്നും ടീമുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രോഹിത്ത്, ഹര്‍ദിക്, ക്രുനാല്‍ എന്നിവരെ നിലനിര്‍ത്തിയ ശേഷം റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി കിരോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരെ വാങ്ങാനാണ് മുംബൈയുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 അവസാന തിയ്യതി ജനുവരി 4ന്

അവസാന തിയ്യതി ജനുവരി 4ന്

ഒരു ഫ്രാഞ്ചൈസിക്ക് മൂന്നു താരങ്ങളെ നിലനിര്‍ത്താമെന്നാണ് ഐപിഎല്‍ നിയമം അനുശാസിക്കുന്നത്. രണ്ടു കളിക്കാരെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി തിരിച്ചുവാങ്ങാനും ടീമുകള്‍ക്കു സാധിക്കും. ഏതൊക്കെ താരങ്ങളെയാണ് പുതിയ സീസണില്‍ നിലനിര്‍ത്തുന്നതെന്ന് എല്ലാ ടീമുകളും രേഖാമൂലം അറിയിക്കേണ്ടതുണ്ട്. ജനുവരി നാലിനാണ് ഈ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.
ഇതോടെയാണ് ഏതൊക്കെ മൂന്നു താരങ്ങളെയാണ് പുതിയ സീസണിലും നിലനിര്‍ത്തുകയെന്നതു സംബന്ധിച്ച് ടീമുകള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നത്.

പന്ത് ദില്ലിയില്‍ തന്നെ

പന്ത് ദില്ലിയില്‍ തന്നെ

ഐപിഎല്ലില്‍ ഇതുവരെ അഭിമാനിക്കാവുന്ന നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും കാര്യമായ നേട്ടങ്ങളും അവര്‍ക്കു സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ അടുത്ത വിക്കറ്റ്കീപ്പറെന്ന് പലരും ഉയര്‍ത്തിക്കാട്ടിയ റിഷഭ് പന്തിനെ പുതിയ സീസണിലും നിലനിര്‍ത്താനാണ് ഡല്‍ഹി ആലോചിക്കുന്നത്.
പന്തിനെ കൂടാതെ മറുനാടന്‍ മലയാളി ശ്രേയസ്സ് അയ്യരെയും ഡല്‍ഹി നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്മിത്ത് രാജസ്ഥാനിലേക്ക്

സ്മിത്ത് രാജസ്ഥാനിലേക്ക്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ നിലനിര്‍ത്തിയാവും രാജസ്ഥാന്‍ ഐപിഎല്ലിലേക്ക് മടങ്ങിവരുന്നത്. നിലവില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സ്മിത്ത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം പൂനെയ്‌ക്കൊപ്പമുണ്ട്.
ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുന്ന സ്മിത്തിനെ ക്യാപ്റ്റനാക്കിയാവും പ്രഥമ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്റെ മടങ്ങിവരവ്.

ധോണിക്ക് കീഴില്‍ ചെന്നൈ

ധോണിക്ക് കീഴില്‍ ചെന്നൈ

മുന്‍ ക്യാപ്റ്റനും മാര്‍ക്വി താരവുമായ മഹേന്ദ്രസിങ് ധോണിയെ നിലനിര്‍ത്തിയാണ് ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. ധോണിയെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ ടീമില്‍ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്. റൈറ്റ് ടു മാച്ച് വഴി വാങ്ങുന്ന രണ്ടു കളിക്കാരില്‍ ഒരാള്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാവുമെന്നാണ് സൂചനകള്‍.
എന്നാല്‍ ടീമിന്റെ മുന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ കാര്യത്തില്‍ ചെന്നൈ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് വിവരം. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിനു പുറത്താണ് ഇപ്പോള്‍ അശ്വിന്‍.

വാര്‍ണര്‍ ഹൈദരാബാദില്‍

വാര്‍ണര്‍ ഹൈദരാബാദില്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും കഴിഞ്ഞ സീസണില്‍ ടീമിന്റെ താരവുമായിരുന്ന ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ണറെ കൂടാതെ ദീപക് ഹൂഡയെയും ടീമില്‍ നിലനിര്‍ത്താന്‍ ഹൈദരാബാദ് ആലോചിക്കുന്നുണ്ട്.

Story first published: Tuesday, January 2, 2018, 11:08 [IST]
Other articles published on Jan 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X