Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ താരലേലത്തിനുള്ള സ്ഥലവും തീയതിയും കുറിച്ചു; ഇനി പോരാട്ട നാളുകളിലേക്ക്

മുബൈ: ഐപിഎല്‍ 2019 എഡിഷനിലേക്കുള്ള താരലേലത്തിനായുളള സ്ഥലവും തീയതിയും തീരുമാനിച്ചു. ഡിസംബര്‍ 18ന് ജയ്പൂരില്‍വെച്ചാണ് ഇക്കുറി താരലേലം നടക്കുക. ആകെ 70 കളിക്കാരാണ് ലേലത്തിനുണ്ടാവുകയെന്ന് ബിസിസിഐ അറിയിച്ചു. 50 ഇന്ത്യന്‍ താരങ്ങളും 20 വിദേശതാരങ്ങളും ലേലത്തില്‍ പങ്കെടുക്കും. ടീമുകള്‍ ഒഴിവാക്കിയ താരങ്ങള്‍ക്ക് പകരം പുതിയ കളിക്കാരെ തെരഞ്ഞെടുക്കാം.

കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ് കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ അവസരം. ഇക്കുറി 11 കളിക്കാര്‍ക്കാണ് ടീം വിടുതല്‍ നല്‍കിയത്. നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 2 കളിക്കാരെ ടീമിലെത്തിക്കാം. 23 കളിക്കാരെ ടീം നിലനിര്‍ത്തിയിരുന്നു. കിങ്‌സ് ഇലവനെ കൂടാതെ, രാജസ്ഥാന്‍ റോയല്‍സ്, ദില്ലി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ ലേലത്തില്‍ സജീവമാകുമെന്നാണ് കരുതപ്പെടുന്നത്.

ipl

മുംബൈയ്ക്ക് ഒരു വിദേശ താരത്തെ ലേലത്തില്‍ ടീമിലെടുക്കാം. നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിദേശതാരങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാനുള്ള അവസരമുണ്ട്. രണ്ട് വിദേശ താരങ്ങളും മൂന്ന് ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടെ അഞ്ച് കളിക്കാരെയാണ് സണ്‍റൈസേഴ്‌സിന് വാങ്ങാന്‍ കഴിയുക. ഇതിനായി 9.70 കോടി രൂപ അവര്‍ക്ക് ചെലവഴിക്കാം. ലേലത്തിനെത്തുന്ന താരങ്ങള്‍ കുറവായതുകൊണ്ടുതന്നെ ഒരു ദിവസംകൊണ്ട് ലേലം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

Story first published: Tuesday, December 4, 2018, 11:47 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+