For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ മെഗാലേലം തത്സമയം: ജോഫ്ര ആര്‍ച്ചര്‍ക്കായി 'കാശെറിഞ്ഞ്' മുംബൈ, തീരാനോവായി റെയ്‌ന — അറിയണം പുതിയ ചിത്രം

ഐപിഎല്‍ മെഗാലേലത്തിന് തിരശ്ശീല വീണു. രണ്ടാം ദിനം അവസാനിക്കുമ്പോൾ 'മിസ്റ്റർ ഐപിഎൽ' എന്നറിയപ്പെടുന്ന സുരേഷ് റെയ്ന ആരാധകർക്ക് തീരാനോവായി മാറുകയാണ്. ലേലത്തിൽ രണ്ടാം ദിനവും ചെന്നൈയടക്കമുള്ള ഫ്രാഞ്ചൈസികൾ റെയ്നയിലേക്ക് കണ്ണെത്തിച്ചില്ല. കേരളം കാത്തിരുന്ന ശ്രീശാന്തിന്റെ തിരിച്ചുവരവും സ്വപ്നം മാത്രമായി മാറി. ബെംഗളൂരുവില്‍ നടന്ന ഐപിഎല്‍ മെഗാലേലത്തിന്റെ രണ്ടാംദിന വിശേഷങ്ങള്‍ സമയക്രമം അനുസരിച്ച് ചുവടെ അറിയാം.

Feb 13, 2022, 10:03 pm IST
പുതിയ ഹൈദരാബാദ് ടീം

കെയ്ന്‍ വില്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുല്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, ഐഡന്‍ മാര്‍ക്രം, മാര്‍ക്കോ ജാന്‍സന്‍, റൊമാരിയോ ഷെഫര്‍ഡ്, ഷോന്‍ അബോട്ട്, ആര്‍ സമര്‍ത്ഥ്, ശശാങ്ക് സിങ്, സൗരഭ് ദൂബെ, ഫസല്‍ഹഖ് ഫറൂഖി, ഗ്ലെന്‍ ഫിലിപ്പ്‌സ്, വിഷ്ണു വിനോദ്.

Feb 13, 2022, 10:01 pm IST
പുതിയ ബാംഗ്ലൂര്‍ ടീം

വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വാനിഡു ഹസരംഗ, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, അകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോമ്രോര്‍, ഫിന്‍ അലെന്‍, ഫെര്‍ഫേന്‍ റൂതര്‍ഫോര്‍ഡ്, ജേസണ്‍ ബെഹറന്‍ഡോര്‍ഫ്, സുയാഷ് പ്രഭുദേശായി, ചാമ മിലിന്ദ്, അനീശ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ലുവ്‌നീത് സിസോദിയ, ഡേവിഡ് വില്ലി.

Feb 13, 2022, 9:55 pm IST
പുതിയ രാജസ്ഥാന്‍ ടീം

സഞ്ജു സാംസണ്‍, യശ്വസി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബൗള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്മയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹാല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സെയ്‌നി, ഒബെഡ് മക്കോയി, അനുനയ് സിങ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ദ്രുവ് ജൂറല്‍, തേജസ് ബറോക്ക, കുല്‍ദീപ് യാദവ്, ശുഭം ഗാര്‍വാള്‍, ജെയിംസ് നീഷാം, നതാന്‍ കോള്‍ട്ടര്‍നൈല്‍, റാസി വാന്‍ഡര്‍ഡസന്‍, ഡാരല്‍ മിച്ചല്‍.

Feb 13, 2022, 9:52 pm IST
പുതിയ പഞ്ചാബ് ടീം

മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ്, ശിഖര്‍ ധവാന്‍, കഗീസോ റബാദ, ജോണി ബെയര്‍സ്‌റ്റോ, രാഹുല്‍ ചഹാര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോരല്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഓഡിയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, റിത്തിക്ക് ചാറ്റര്‍ജി, ബാല്‍ത്തേജ് ധാണ്ട, ആന്‍ഷ് പട്ടേല്‍, നതാന്‍ എല്ലിസ്, അഥര്‍വ തായിഡെ, ഭാനുക രജപക്‌സെ, ബെന്നി ഹോവല്‍.

Feb 13, 2022, 9:49 pm IST
പുതിയ ലഖ്‌നൗ ടീം

കെഎല്‍ രാഹുല്‍, രവി ബിഷ്‌ണോയി, മാര്‍ക്കസ് സ്‌റ്റോയിനിസ്, ക്വിന്റണ്‍ ഡികോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേഷ് ഖാന്‍, അങ്കിത് രജ്പൂത്, കൃഷ്ണപ്പ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മോസിന്‍ ഖാന്‍, ആയുഷ് ബദോനി, കൈല്‍ മേയേഴ്‌സ്, കരണ്‍ ശര്‍മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

Feb 13, 2022, 9:46 pm IST
പുതിയ ഡല്‍ഹി ടീം

റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ശാര്‍ദുല്‍ താക്കൂര്‍, മുസ്തഫിസുര്‍ റഹ്മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്‍ദീപ് സിങ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കറിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യാഷ് ധുള്‍, റോവ്മാന്‍ പവല്‍, പ്രവീണ്‍ ദൂബെ, ലുങ്കി എന്‍ഗിഡി, ടിം സെയ്ഫര്‍ട്ട്, വിക്കി ഓട്‌സ്വാള്‍.

Feb 13, 2022, 9:44 pm IST
പുതിയ ചെന്നൈ ടീം

രവീന്ദ്ര ജഡേജ, എംഎസ് ധോണി, മോയിന്‍ അലി, റിതുരാജ് ഗെയ്ക്‌വാദ്, റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ, അംബാട്ടി റായുഡു, ദീപക് ചഹാര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദൂബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, സിമര്‍ജിത്ത് സിങ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ശുഭ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിഷാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദന്‍, കെ ഭഗത് വര്‍മ.

Feb 13, 2022, 9:42 pm IST
പുതിയ അഹമ്മദാബാദ് ടീം

ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ജേസണ്‍ റോയി, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, അഭിനവ് സദറംഗനി, രാഹുല്‍ തെവാത്തിയ, നൂര്‍ അഹമ്മദ്, ആര്‍ സായി കിഷോര്‍, ഡോമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നാല്‍കണ്ടെ, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വെയ്ഡ്, ഗുര്‍കീറത്ത് സിങ്.

Feb 13, 2022, 9:38 pm IST
പുതിയ കൊല്‍ക്കത്ത ടീം

ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്‌സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിങ്, അനുകുല്‍ റോയി, റാസിക്ക് ദാര്‍, ബാബ ഇന്ദ്രജിത്ത്, ചാമിക കരുണരത്‌നെ, അഭിജീത്ത് ടോമര്‍, പ്രഥം സിങ്, അശോക് ശര്‍മ, സാം ബില്ലിങ്‌സ്, അലെക്‌സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമാന്‍ ഖാന്‍.

Feb 13, 2022, 9:32 pm IST
പുതിയ മുംബൈ ടീം

രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുഗന്‍ അശ്വിന്‍, ജയദേവ് ഉനദ്ഘട്ട്, മായങ്ക് മാര്‍ക്കണ്ടെ, എന്‍ തിലക് വര്‍മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയേല്‍ സാംസ്, ടിമാല്‍ മില്‍സ്, ടിം ഡേവിഡ്, റൈലി മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിങ്, അന്‍മോല്‍പ്രീത് സിങ്, രാഹുല്‍ ബുദ്ധി, ഹൃത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയാല്‍, ഫാബിയന്‍ അലന്‍.

Feb 13, 2022, 9:04 pm IST

ഐപിഎൽ മെഗാലേലത്തിന് തിരശ്ശീല വീണു. ലേലനടപടികൾ പൂർത്തിയായി.

Feb 13, 2022, 9:03 pm IST

20 ലക്ഷം രൂപയ്ക്ക് അമാൻ ഖാനെ കൊൽക്കത്ത സ്വന്തമാക്കി.

Feb 13, 2022, 9:02 pm IST

2 കോടി രൂപയ്ക്ക് ഡേവിഡ് വില്ലിയെ ബാംഗ്ലൂർ വാങ്ങി.

Feb 13, 2022, 9:02 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആര്യൻ ജുയാൽ മുംബൈ ഇന്ത്യൻസിൽ.

Feb 13, 2022, 9:01 pm IST

ബി സായി സുദർശൻ 20 ലക്ഷം രൂപയ്ക്ക് പൂനെ സൂപ്പർ ജയന്റ്സിൽ.

Feb 13, 2022, 8:59 pm IST

സിദ്ധാര്‍ത്ഥ് കൗള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍; വില 75 ലക്ഷം രൂപ.

Feb 13, 2022, 8:58 pm IST

75 ലക്ഷം രൂപയ്ക്ക് ഡാരൽ മിച്ചലിന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

Feb 13, 2022, 8:56 pm IST

ഇഷാന്ത് ശർമയെ ആരും വാങ്ങിയില്ല.

Feb 13, 2022, 8:56 pm IST

നാതൻ കോൾട്ടർനൈൽ 2 കോടി രൂപയ്ക്ക് രാജസ്ഥാനിൽ.

Feb 13, 2022, 8:55 pm IST

ജെയിംസ് നീഷാം രാജസ്ഥാൻ റോയൽസിൽ.

Feb 13, 2022, 8:55 pm IST

മുഹമ്മദ് നബിയെയും ഉമേഷ് യാദവിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങി.

Feb 13, 2022, 8:22 pm IST

അർജുൻ ടെണ്ടുൽക്കറിനെ മുംബൈ ഇന്ത്യൻസ് വീണ്ടും വാങ്ങി. വില 30 ലക്ഷം രൂപ.

Feb 13, 2022, 8:20 pm IST

പട്ടികയിലെ അവസാന ലേലം ഹ്യൂഗ് എഡ്മീഡ്സ് നടത്തുന്നു.

Feb 13, 2022, 8:16 pm IST

20 ലക്ഷം രൂപയ്ക്ക് കെ ഭഗത് വർമ്മയെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങി.

Feb 13, 2022, 8:14 pm IST

20 ലക്ഷം രൂപയ്ക്ക് രമേഷ് കുമാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്.

Feb 13, 2022, 8:12 pm IST

50 ലക്ഷം രൂപയ്ക്ക് വരുൺ ആരോൺ ഗുജറാത്ത് ടൈറ്റൻസിൽ.

Feb 13, 2022, 8:08 pm IST

ടിം സൗത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍; വില 1.5 കോടി രൂപ.

Feb 13, 2022, 8:06 pm IST

50 ലക്ഷം രൂപയ്ക്ക് ഗുർകീറത്ത് സിങ് ഗുജറാത്ത് ടൈറ്റൻസിൽ.

Feb 13, 2022, 8:03 pm IST

50 ലക്ഷം രൂപയ്ക്ക് ഭാനുക രാജപക്സെ പഞ്ചാബ് കിങ്സിൽ.

Feb 13, 2022, 8:03 pm IST

തേജസ് ബറോക്ക് രാജസ്ഥാൻ റോയൽസിൽ. വില 20 ലക്ഷം രൂപ.

Feb 13, 2022, 8:02 pm IST

മായങ്ക് യാദവിനെ ലഖ്നൌ സൂപ്പർ ജയന്റ്സ് വാങ്ങി. വില 20 ലക്ഷം രൂപ.

Feb 13, 2022, 8:01 pm IST

ധ്രുവ് ജുറൽ രാജസ്ഥാൻ റോയൽസിൽ.

Feb 13, 2022, 7:55 pm IST

ടിം സെയ്ഫർട്ട് 50 ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസിൽ.

Feb 13, 2022, 7:55 pm IST

ഗ്ലെൻ ഫിലിപ്പ്സ് 1.5 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ.

Feb 13, 2022, 7:52 pm IST

50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കരുൺ നായരെ 1.4 കോടിക്ക് രാജസ്ഥാൻ റോയൽസ് വാങ്ങി.

Feb 13, 2022, 7:43 pm IST

കരൺ ശർമ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ.

Feb 13, 2022, 7:42 pm IST

ലുങ്കി എൻഗിഡി ഡൽഹി ക്യാപിറ്റൽസിൽ.

Feb 13, 2022, 7:37 pm IST

മലയാളി താരം വിഷ്ണു വിനോദ് സൺറൈസേഴ്സ് ഹൈദരാബാദിൽ. വില 50 ലക്ഷം.

Feb 13, 2022, 7:35 pm IST

എൻ ജഗദീശൻ ചെന്നൈ സൂപ്പർ കിങ്സിൽ. വില 20 ലക്ഷം രൂപ.

Feb 13, 2022, 7:32 pm IST

മാത്യു വെയ്ഡും ഗുജറാത്ത് ടൈറ്റൻസിൽ. വാങ്ങിയ വില 2.40 കോടി രൂപ.

Feb 13, 2022, 7:31 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള സാഹയെ 1.9 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് വാങ്ങി.

Feb 13, 2022, 7:30 pm IST

വൃധിമാൻ സാഹയ്ക്കായി ചെന്നൈയും അഹമ്മദാബാദും മത്സരത്തിൽ.

Feb 13, 2022, 7:29 pm IST

സാം ബില്ലിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്. 2 കോടി അടിസ്ഥാന വിലയ്ക്കാണ് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയത്.

Feb 13, 2022, 7:28 pm IST

രണ്ടാം റൗണ്ടിലും ഷാക്കിബ് അല്‍ ഹസനെ ആരും വാങ്ങിയില്ല.

Feb 13, 2022, 7:27 pm IST

അവസാനഘട്ട ലേലത്തിൽ ഡേവിഡ് മില്ലറിനെ ഗുജറാത്ത് ടൈറ്റൻസ് വാങ്ങി. 1 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ 3 കോടിക്കാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി കരസ്ഥമാക്കിയത്.

Feb 13, 2022, 7:19 pm IST

ലേലം പുനരാരംഭിക്കുന്നു.

Feb 13, 2022, 6:18 pm IST

രണ്ടാം വേഗലേലത്തിന് മുന്നോടിയായി 15 മിനിറ്റ് ഇടവേള.

Feb 13, 2022, 6:15 pm IST

55 ലക്ഷം രൂപയ്ക്ക് അശോക് ശർമ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.

Feb 13, 2022, 6:03 pm IST

20 ലക്ഷം രൂപയ്ക്ക് പ്രദീപ് സാങ്വാൻ ഗുജറാത്ത് ടൈറ്റൻസിൽ.

Feb 13, 2022, 5:57 pm IST

ചാമിക കരുണരത്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.

Feb 13, 2022, 5:50 pm IST

20 ലക്ഷം രൂപയ്ക്ക് ആയുഷ് ബദോണിയെ ലഖ്നൌ സൂപ്പർ ജയന്റ്സ് വാങ്ങി.

Feb 13, 2022, 5:47 pm IST

1 കോടി രൂപയ്ക്ക് റൈലി മെറിഡിത്ത് മുംബൈ ഇന്ത്യൻസിൽ.

Feb 13, 2022, 5:45 pm IST

അൽസാരി ജോസഫ് ടൈറ്റൻസിൽ. 2.4 കോടി രൂപയ്ക്കാണ് താരത്തെ അഹമ്മദാബാദ് ഫ്രാഞ്ചൈസി വാങ്ങിയത്.

Feb 13, 2022, 5:42 pm IST

ഷോൺ അബോട്ട് 2.4 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ.

Feb 13, 2022, 5:35 pm IST

റോസ്റ്റൺ ചേസിനെയും ആരും വാങ്ങിയില്ല.

Feb 13, 2022, 5:34 pm IST

മാർട്ടിൻ ഗുപ്റ്റിലിനെ വാങ്ങാൻ ആളില്ല.

Feb 13, 2022, 5:09 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വൈഭവ് അറോറയെ 2 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.

Feb 13, 2022, 4:55 pm IST

40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ടിം ഡേവിഡിനെ 8.25 കോടിക്ക് മുംബൈ ഇന്ത്യൻസ് കരസ്ഥമാക്കി.

Feb 13, 2022, 4:46 pm IST

ശുഭ്രാൻഷു സേനാപതി ചെന്നൈ സൂപ്പർ കിങ്സിൽ.

Feb 13, 2022, 4:44 pm IST

മലയാളി താരം സന്ദീപ് വാര്യരെ ലേലത്തില്‍ ആരും വാങ്ങിയില്ല.

Feb 13, 2022, 4:42 pm IST

ആദം മിൽനെ ചെന്നൈ സൂപ്പർ കിങ്സിലേക്ക്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ 1.9 കോടിക്കാണ് ചെന്നൈ വാങ്ങിയത്.

Feb 13, 2022, 4:40 pm IST

ടിമാൽ മിൽസ് 1.5 കോടിക്ക് മുംബൈ ഇന്ത്യൻസിൽ.

Feb 13, 2022, 4:37 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ഒബെദ് മഖോയെ രാജസ്ഥാൻ റോയൽസ് വാങ്ങി.

Feb 13, 2022, 4:35 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് വിദേശ പേസറായ ജേസൺ ബെറൻഡോർഫ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ.

Feb 13, 2022, 4:31 pm IST

റൊമാരിയോ ഷെഫർഡ് 7.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ. 75 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

Feb 13, 2022, 4:23 pm IST

മിച്ചൽ സാൻട്നർ 1.9 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിൽ.

Feb 13, 2022, 4:20 pm IST

1 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ലേലപ്പട്ടികയിൽ വന്ന ഡാനിയേൽ സാംസിനെ 2.6 കോടിക്ക് മുംബൈ ഇന്ത്യൻസ് പിടിച്ചെടുത്തു.

Feb 13, 2022, 4:19 pm IST

1 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഷെർഫേൻ റൂതർഫോർഡ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ.

Feb 13, 2022, 4:18 pm IST

50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ഡ്വെയ്ൻ പ്രിട്ടോറിയസ് ചെന്നൈയിൽ.

Feb 13, 2022, 4:16 pm IST

റിഷി ധവാൻ പഞ്ചാബ് കിങ്സിൽ. 55 ലക്ഷം രൂപയ്ക്കാണ് താരത്തെ പഞ്ചാബ് വാങ്ങിയത്.

Feb 13, 2022, 4:13 pm IST

ജോഫ്ര ആർച്ച മുംബൈ ഇന്ത്യൻസിൽ. 2 കോടി രൂപ അടിസ്ഥാന വില കുറിച്ചെത്തിയ ആർച്ചറെ 8 കോടിക്കാണ് മുംബൈ സ്വന്തം ക്യാംപിൽ കൊണ്ടുവന്നത്.

Feb 13, 2022, 4:07 pm IST

റോവ്മാൻ പവൽ ഡൽഹി ക്യാപിറ്റൽസിൽ. 2.8 കോടിക്കാണ് താരത്തെ ഡൽഹി ഫ്രാഞ്ചൈസി കരസ്ഥമാക്കിയത്.

Feb 13, 2022, 4:04 pm IST

കരുൺ നായരെയും ആരും വാങ്ങിയില്ല.

Feb 13, 2022, 4:03 pm IST

എവിൻ ലൂയിസും വിൽക്കപ്പെടാത്തവരുടെ പട്ടികയിൽ.

Feb 13, 2022, 4:02 pm IST

അലക്സ് ഹേൽസിനെ വാങ്ങാൻ ആളില്ല.

Feb 13, 2022, 4:01 pm IST

ഡെവൺ കോൺവേ ചെന്നൈ സൂപ്പർ കിങ്സിൽ. 1 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ചെന്നൈ താരത്തെ വാങ്ങി.

Feb 13, 2022, 4:00 pm IST

50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഫിൻ അലൻ 80 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ.

Feb 13, 2022, 3:56 pm IST

വേഗലേലത്തിന് തുടക്കമായി.

Feb 13, 2022, 3:51 pm IST
ടീമുകളുടെ കയ്യിലെ മിച്ചം തുക

മുംബൈ: 23.70 കോടി, ചെന്നൈ: 14.05 കോടി, ഹൈദരാബാദ്: 13.35 കോടി, അഹമ്മദാബാദ്: 11.25 കോടി, കൊല്‍ക്കത്ത: 10.90 കോടി, രാജസ്ഥാന്‍: 9.55 കോടി, പഞ്ചാബ്: 8.65 കോടി, ബാംഗ്ലൂര്‍: 8.30 കോടി, ഡല്‍ഹി: 4.60 കോടി, ലഖ്‌നൗ: 3.30 കോടി.

Feb 13, 2022, 3:48 pm IST

വേഗലേലത്തിന് മുന്നോടിയായി അഞ്ച് മിനിറ്റ് ഇടവേള.

Feb 13, 2022, 3:42 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള യാഷ് ദയാല്‍ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍.

Feb 13, 2022, 3:27 pm IST

50 ലക്ഷം രൂപയ്ക്ക് സഞ്ജയ് യാദവ് മുംബൈ ഇന്ത്യന്‍സിലേക്ക്.

Feb 13, 2022, 3:24 pm IST

ദര്‍ശന്‍ നാല്‍കണ്ടെ ഗുജറാത്ത് ടൈറ്റന്‍സിലേക്ക്.

Feb 13, 2022, 3:23 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അനുകുല്‍ റോയിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി.

Feb 13, 2022, 3:22 pm IST

40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മഹിപാല്‍ ലോമ്രോറിനെ 95 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി.

Feb 13, 2022, 3:18 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എന്‍ തിലക് വര്‍മയെ 1.7 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

Feb 13, 2022, 3:13 pm IST

50 ലക്ഷം രൂപയ്ക്ക് യാഷ് ധുള്ളിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങി.

Feb 13, 2022, 3:12 pm IST

ലേലം പുനരാരംഭിച്ചു. ഇന്ത്യയുടെ അണ്ടർ 19 താരം യാഷ് ധുള്ളിനായി ലേലം വിളി പുരോഗമിക്കുകയാണ്. താരത്തിനായി പഞ്ചാബും ഡൽഹിയും രംഗത്ത്.

Feb 13, 2022, 2:18 pm IST

ലേലം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. 45 മിനിറ്റിന്റെ ഇടവേളയ്ക്ക് ശേഷം ലേലനടപടികൾ പുനരാരംഭിക്കും.

Feb 13, 2022, 2:16 pm IST

മനന്‍ വോറ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍.

Feb 13, 2022, 2:15 pm IST

റിങ്കു സിങ്ങിനെ 55 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

Feb 13, 2022, 2:13 pm IST

മലയാളി താരം സച്ചിൻ ബേബിക്കും നിരാശ. താരത്തെ വാങ്ങാൻ ഫ്രാഞ്ചൈസികൾ താത്പര്യപ്പെട്ടില്ല.

Feb 13, 2022, 2:10 pm IST

പിയൂഷ് ചൗളയെയും ആരും വാങ്ങിയില്ല.

Feb 13, 2022, 2:08 pm IST

കരണ്‍ ശര്‍മയെ വാങ്ങാനാളില്ല.

Feb 13, 2022, 2:07 pm IST

ലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷാനയെ 70 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങി.

Feb 13, 2022, 2:05 pm IST

ഷഹബാസ് നദീമിനെ 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങി.

Feb 13, 2022, 2:02 pm IST

സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ടെയെ 65 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വാങ്ങി.

Feb 13, 2022, 1:54 pm IST

വിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്രലിനെ ആരും വാങ്ങിയില്ല.

Feb 13, 2022, 1:53 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയിലെത്തിയ നവ്ദീപ് സെയ്‌നിയെ 2.6 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

Feb 13, 2022, 1:46 pm IST

4.2 കോടി രൂപയ്ക്കു ചേതന്‍ സക്കറിയ ഡല്‍ഹിയില്‍.

Feb 13, 2022, 1:37 pm IST

ദുഷ്മന്ത ചമീരയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുമായി കടന്നുവന്ന ലങ്കന്‍ താരത്തെ 2 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്.

Feb 13, 2022, 1:32 pm IST

ഖലീല്‍ അഹമ്മദ് ഡല്‍ഹി ക്യാപിറ്റല്‍സില്‍. 5.25 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി കരസ്ഥമാക്കിയത്.

Feb 13, 2022, 1:26 pm IST

ഇഷാന്ത് ശര്‍മയെ ലേലത്തില്‍ ആരും വാങ്ങിയില്ല.

Feb 13, 2022, 1:13 pm IST

50 ലക്ഷം രൂപ അടിസ്ഥാന വിലയുമായി വന്ന കൃഷ്ണപ്പ ഗൗതത്തെ 90 ലക്ഷം രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങി.

Feb 13, 2022, 1:10 pm IST

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദൂബെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 4 കോടിക്കാണ് ചെന്നൈ വാങ്ങിയത്.

Feb 13, 2022, 1:00 pm IST

ഒടുവില്‍ ജയം ഹൈദരാബാദിനൊപ്പം. 50 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ കടന്നെത്തിയ മാര്‍ക്കോ ജാന്‍സനെ 4.2 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കരസ്ഥമാക്കി.

Feb 13, 2022, 12:58 pm IST

ഹൈദരാബാദും ചേരുന്നു താരത്തെ പിടിക്കാൻ.

Feb 13, 2022, 12:57 pm IST

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണിന് വേണ്ടി മുംബൈയും രാജസ്ഥാനും രംഗത്ത്.

Feb 13, 2022, 12:56 pm IST

ഓഡിയന്‍ സ്മിത്ത് പഞ്ചാബ് കിങ്‌സിലേക്ക്; 1 കോടി അടിസ്ഥാന വിലയുള്ള താരത്തെ 6 കോടിക്കാണ് നെസ് വാഡിയയും സംഘവും വാങ്ങിയത്.

Feb 13, 2022, 12:53 pm IST

പഞ്ചാബ്, രാജസ്ഥാൻ, ഹൈദരാബാദ് ടീമുകൾ താരത്തിനായി രംഗത്തുണ്ട്.

Feb 13, 2022, 12:45 pm IST

വിന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനായി പോരാട്ടം മുറുകുന്നു.

Feb 13, 2022, 12:44 pm IST

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദന് ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.

Feb 13, 2022, 12:43 pm IST

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക്. 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് എത്തിയ താരത്തെ 1.4 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. താരത്തിനായി ചെന്നൈയും രംഗത്തുണ്ടായിരുന്നു.

Feb 13, 2022, 12:40 pm IST

1 കോടി രൂപ അടിസ്ഥാന വിലുള്ള ജയന്ത് യാദവിനെ 1.7 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി.

Feb 13, 2022, 12:38 pm IST

1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ജെയിംസ് നീഷാമിനെ വാങ്ങാന്‍ ആളില്ല.

Feb 13, 2022, 12:35 pm IST

1 കോടി അടിസ്ഥാനവിലയുള്ള ലിയാം ലിവിങ്‌സ്റ്റണിനെ പഞ്ചാബ് കിങ്‌സ് 11.50 കോടിക്ക് വാങ്ങി. സണ്‍റൈസേഴ്‌സുമായി നടന്ന കടുത്ത പോരാട്ടത്തിന് ശേഷമായിരുന്നു പഞ്ചാബിന്റെ വിജയം.

Feb 13, 2022, 12:28 pm IST

ഒരു കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിനായി പോര് മുറുകുന്നു

Feb 13, 2022, 12:23 pm IST

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ ആരും വാങ്ങിയില്ല

Feb 13, 2022, 12:20 pm IST

ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയും വാങ്ങാന്‍ ടീമുകളില്ല

Feb 13, 2022, 12:18 pm IST

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനെയും ആരും വാങ്ങിയില്ല

Feb 13, 2022, 12:17 pm IST

ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്‌നെ ആരും വാങ്ങാന്‍ തയ്യാറായില്ല

Feb 13, 2022, 12:16 pm IST

മന്‍ദീപ് സിങിനെ 1.1 കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങി

Feb 13, 2022, 12:14 pm IST

ഇംഗ്ലീഷ് താരം ഡേവിഡ് മലാനെ ആരും വാങ്ങിയില്ല

Feb 13, 2022, 12:13 pm IST

അജിങ്ക്യ രഹാനെ ഒരു കോടിക്കു കെകെആറില്‍. ഒരു കോടി തന്നെയായിരുന്നു അടിസ്ഥാന വില

Feb 13, 2022, 12:12 pm IST

എയ്ഡന്‍ മര്‍ക്രാം 2.6 കോടിക്ക് ഹൈദരാബാദില്‍

Feb 13, 2022, 12:05 pm IST

സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമാണ് രണ്ടാംദിനം ആദ്യം ലേലത്തില്‍ വന്നത്

Feb 13, 2022, 12:01 pm IST

മെഗാ ലേലത്തിനു തുടക്കം. ചാരു ശര്‍മ തന്നെയാണ് നേതൃത്വം നല്‍കുന്നത്

Feb 13, 2022, 11:58 am IST

വിദേശ ബാറ്റര്‍മാരാണ് ലേലത്തിന്റെ അടുത്ത സെറ്റിലുള്ളത്. ഫിഞ്ച്, ലബ്യുഷെയ്ന്‍, മലാന്‍, മര്‍ക്രാം എന്നിവര്‍ ലിസ്റ്റിലുണ്ട്.

Feb 13, 2022, 11:49 am IST

മെഗാ ലേലത്തിന്റെ രണ്ടാംദിനത്തിലെ നടപടി ക്രമങ്ങള്‍ക്കു അല്‍പ്പസമയത്തിനകം തുടക്കമാവും

Feb 13, 2022, 11:10 am IST
രാജസ്ഥാന്റെ 'ലോജിക്ക്'

വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍, ഇടംകയ്യന്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍, കിവി പേസര്‍ ട്രെന്‍ഡ് ബൗള്‍ട്ട് എന്നിവരെ രാജസ്ഥാന്‍ വലിയ വില കൊടുത്തു ക്യാംപില്‍ കൊണ്ടുവന്നിട്ടുണ്ട്. സ്പിന്‍ നിരയില്‍ യുസ്‌വേന്ദ്ര ചഹാലും ഇനി രാജസ്ഥാനായി പന്തെടുക്കും. ടീമില്‍ യശസ്വി ജെയ്‌സ്വാള്‍ നില്‍ക്കെ 7.75 കോടി രൂപ മുടക്കി വീണ്ടുമൊരു ഇടംകയ്യന്‍ ഓപ്പണരെ വാങ്ങിയതിലുള്ള യുക്തി രാജസ്ഥാന്‍ ആരാധകര്‍ക്ക് ഇപ്പോഴും പിടികിട്ടുന്നില്ല. കഴിഞ്ഞ സീസണില്‍ 'ഫ്‌ളോപ്പായ' റിയാന്‍ പരാഗിനെ ഇക്കുറിയും 3 കോടി വീശി രാജസ്ഥാന്‍ സംഘം ടീമിലെടുത്തിട്ടുണ്ട്.

Feb 13, 2022, 11:04 am IST
ചില റെക്കോർഡുകൾ

ആദ്യദിനം അവസാനിക്കുമ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ 'അണ്‍ക്യാപ്പ്ഡ്' താരമായി ആവേഷ് ഖാന്‍ മാറി. 10 കോടി രൂപയ്ക്ക് താരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റസാണ് വാങ്ങിയത്. നേരത്തെ, ദീപക് ചഹാറിന് വേണ്ടി വീറുറ്റ പോരാട്ടം ഫ്രാഞ്ചൈസികള്‍ തമ്മില്‍ നടത്തിയിരുന്നു. എന്നാല്‍ 14 കോടിയെറിഞ്ഞ് അന്തിമ വിജയം ചെന്നൈ സൂപ്പര്‍ കിങ്‌സ് കരസ്ഥമാക്കി. ഡ്വെയ്ന്‍ ബ്രാവോ, റോബിന്‍ ഉത്തപ്പ, അംബാട്ടി റായുഡു എന്നിവരെ തിരിച്ചുപിടിച്ച ചെന്നൈ 2021 -ലെ വിജയ ടീമിനെയാണ് വീണ്ടും പുനഃസൃഷ്ടിക്കുന്നത്.

Feb 13, 2022, 10:21 am IST
മുംബൈയുടെ ഗെയിം പ്ലാൻ

ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍ തിരിച്ചുപിടിച്ചു. ഇഷാന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരത്തെ വിടാന്‍ ആകാശ് അംബാനിയും സംഘവും കൂട്ടാക്കിയില്ല. പ്രതിഭയേറിയ യുവതാരങ്ങളില്‍ നിക്ഷേപം നടത്തുന്ന തന്ത്രം ഇക്കുറിയും മുംബൈ വിജയകരമായി പയറ്റി. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-19 താരം ഡെവാള്‍ഡ് ബ്രെവിസിന് വേണ്ടിയും മുംബൈ ഇന്ന് കാശെറിഞ്ഞു. മൂന്നു കോടി രൂപയ്ക്കാണ് 'ബേബി ഡിവില്ലേഴ്‌സ്' എന്നറിയപ്പെടുന്ന ബ്രെവിസിനെ മുംബൈ പാളയത്തില്‍ കൊണ്ടുവന്നത്.

Feb 13, 2022, 10:17 am IST

ഐപിഎൽ ലേലത്തിന്റെ രണ്ടാം ദിനത്തിന് വൈകാതെ തുടക്കമാവും.

Feb 12, 2022, 9:38 pm IST

മെഗാ ലേലത്തിന്റെ ഒന്നാം ദിനത്തിന് തിരശ്ശീല വീണു. നാളെ 12 മണിക്ക് ലേലം പുനരാരംഭിക്കും.

Feb 12, 2022, 9:34 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ആര്‍ സായികുമാര്‍ 3 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക്.

Feb 12, 2022, 9:28 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ജഗദീശ സുചിത്തിനെയും സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങി.

Feb 12, 2022, 9:27 pm IST

75 ലക്ഷം രൂപയ്ക്ക് ശ്രേയസ് ഗോപാൽ സൺറൈസേഴ്സ് ഹൈദരാബാദിൽ.

Feb 12, 2022, 9:04 pm IST

മലയാളി പേസര്‍ കെഎം ആസിഫ് സിഎസ്‌കെയില്‍.

Feb 12, 2022, 9:01 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കാര്‍ത്തിക് ത്യാഗിയെ 4 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

Feb 12, 2022, 9:00 pm IST

മലയാളി താരം ബേസില്‍ തമ്പി മുംബൈ ഇന്ത്യന്‍സില്‍.

Feb 12, 2022, 8:46 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അനുജ് റാവത്തിനെ 3.40 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

Feb 12, 2022, 8:41 pm IST

വിഷ്ണു വിനോദിനെയും മുഹമ്മദ് അസറുദ്ദീനെയും വാങ്ങാന്‍ ആളില്ല.

Feb 12, 2022, 8:40 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കെഎസ് ഭരതിനെ 2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി.

Feb 12, 2022, 8:23 pm IST

30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഷഹബാസ് അഹമ്മദിനെ 2.40 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി.

Feb 12, 2022, 8:08 pm IST

40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രാഹുല്‍ തെവാത്തിയ 9 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക്.

Feb 12, 2022, 7:58 pm IST

40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശിവം മാവിയെ 7.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി.

Feb 12, 2022, 7:50 pm IST

40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഷാരൂഖ് ഖാന്‍ 9 കോടിക്ക് പഞ്ചാബ് കിങ്‌സിലേക്ക്.

Feb 12, 2022, 7:43 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് സര്‍ഫറാസ് ഖാനെ ഡല്‍ഹി ക്യാപിറ്റൽസ് വാങ്ങി.

Feb 12, 2022, 7:41 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അഭിഷേക് ശര്‍മ 6.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക്.

Feb 12, 2022, 7:31 pm IST

30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള റിയാന്‍ പരാഗിനെ 3.8 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

Feb 12, 2022, 7:22 pm IST

40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രാഹുല്‍ ത്രിപാഠിയെ 8.50 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

Feb 12, 2022, 7:15 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഡെവാള്‍ഡ് ബ്രെവിസിനെ 3 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

Feb 12, 2022, 7:11 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അഭിനവ് സദറംഗാനിയെ 2.6 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

Feb 12, 2022, 7:08 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് പ്രിയം ഗാര്‍ഗിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി.

Feb 12, 2022, 7:06 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രജത് പാട്ടിദാറിനെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 6:42 pm IST
ഇതുവരെയുള്ള വിലയേറിയ താരങ്ങള്‍

ഇഷാന്‍ കിഷന്‍: 15.25 കോടി രൂപ, ദീപക് ചഹാര്‍: 14 കോടി രൂപ, ശ്രേയസ് അയ്യര്‍: 12.25 കോടി രൂപ, നിക്കോളാസ് പൂരന്‍: 10.75 കോടി രൂപ, ശാര്‍ദുല്‍ താക്കൂര്‍: 10.75 കോടി രൂപ

Feb 12, 2022, 6:40 pm IST

ലേലം 20 മിനിറ്റിന്റെ ഇടവേളയ്ക്കായി പിരിഞ്ഞു.

Feb 12, 2022, 6:39 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള അമിത് മിശ്രയെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 6:37 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള യുസ്‌വേന്ദ്ര ചഹാലിനെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

Feb 12, 2022, 6:32 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രാഹുല്‍ ചഹാറിനെ 5.25 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

Feb 12, 2022, 6:21 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള കുല്‍ദീപ് യാദവിനെ 2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

Feb 12, 2022, 6:18 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള മുജീബ് സദറനെയും ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 6:16 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ആദില്‍ റഷീദിനെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 6:12 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ശാര്‍ദുല്‍ താക്കൂറിനെ 10.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

Feb 12, 2022, 6:04 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഭുവനേശ്വര്‍ കുമാറിനെ 4.20 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

Feb 12, 2022, 5:54 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ജോഷ് ഹേസല്‍വുഡിനെ 7.75 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

Feb 12, 2022, 5:49 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ലോക്കി ഫെര്‍ഗൂസനെ 10 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

Feb 12, 2022, 5:42 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള പ്രസിദ്ധ് കൃഷ്ണയെ 10 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

Feb 12, 2022, 5:33 pm IST

ഉമേഷ് യാദവിനെ വാങ്ങാൻ ആരുമില്ല.

Feb 12, 2022, 5:32 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ദീപക് ചഹാറിനെ 14 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങി.

Feb 12, 2022, 5:22 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള ടി നടരാജനെ 4 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി.

Feb 12, 2022, 5:01 pm IST

1.50 കോടി രൂപ അടിസ്ഥാന വിലയുള്ള നിക്കോളസ് പൂരനെ 10.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി.

Feb 12, 2022, 4:52 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള സാം ബില്ലിങ്‌സിനെയും ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 4:50 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള വൃധിമാന്‍ സാഹയെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 4:49 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ദിനേശ് കാര്‍ത്തിക്കിനെ 5.50 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി.

Feb 12, 2022, 4:40 pm IST

1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ജോണി ബെയര്‍സ്‌റ്റോയെ 6.75 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങി.

Feb 12, 2022, 4:32 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഇഷാന്‍ കിഷനെ 15.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചുവാങ്ങി.

Feb 12, 2022, 4:22 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള അംബാട്ടി റായുഡുവിനെ 6.75 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങി.

Feb 12, 2022, 4:17 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള മാത്യു വെയ്ഡിനെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 4:14 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള മുഹമ്മദ് നബിയെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 4:12 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള മിച്ചല്‍ മാര്‍ഷിനെ 6.50 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി.

Feb 12, 2022, 4:06 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ക്രുണാല്‍ പാണ്ഡ്യെയെ 8.25 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങി.

Feb 12, 2022, 3:58 pm IST

1.50 കോടി രൂപ അടിസ്ഥാന വിലയുള്ള വാഷിങ്ടണ്‍ സുന്ദറിനെ 8.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി.

Feb 12, 2022, 3:49 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള വാനിഡു ഹസരംഗയെ 10.75 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി.

Feb 12, 2022, 3:47 pm IST

ലേലം വീണ്ടും പുനരാരംഭിച്ചു.

Feb 12, 2022, 3:34 pm IST
വിലയേറിയ താരങ്ങള്‍ ഇതുവരെ

ശ്രേയസ് അയ്യര്‍: 12.25 കോടി രൂപ, ഹര്‍ഷല്‍ പട്ടേല്‍: 10.75 കോടി രൂപ, കഗീസോ റബാദ: 9.25 കോടി രൂപ, ജേസണ്‍ ഹോള്‍ഡര്‍: 8.75 കോടി രൂപ, ഷിംറോണ്‍ ഹെറ്റ്മയര്‍: 8.50 കോടി രൂപ

Feb 12, 2022, 3:24 pm IST

ഹ്യൂഗ് എഡ്മീഡ്സിന് വിശ്രമം ആവശ്യമായ പശ്ചാത്തലത്തിൽ ചാരു ശർമ്മ ഇനിയുള്ള ലേലനടപടികൾക്ക് നേതൃത്വം നൽകും.

Feb 12, 2022, 2:45 pm IST
കൊൽക്കത്തയുടെ ചിത്രം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 7 താരങ്ങളെ വാങ്ങി, ഇനി 20.50 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:45 pm IST
രാജസ്ഥാന്റെ ചിത്രം

രാജസ്ഥാന്‍ റോയല്‍സ് 7 താരങ്ങളെ വാങ്ങി, ഇനി 32.75 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:44 pm IST
ലഖ്‌നൗവിന്റെ ചിത്രം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 7 താരങ്ങളെ വാങ്ങി, ഇനി 33.15 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:43 pm IST
ബാംഗ്ലൂരിന്റെ ചിത്രം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 5 താരങ്ങളെ വാങ്ങി, ഇനി 39.25 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:42 pm IST
ഡൽഹിയുടെ ചിത്രം

ഡല്‍ഹി ക്യാപിറ്റല്‍സ് 5 താരങ്ങളെ വാങ്ങി, ഇനി 41.25 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:42 pm IST
ചെന്നൈയുടെ ചിത്രം

ചെന്നൈ സൂപ്പര്‍ കിങ്‌സ് 6 താരങ്ങളെ വാങ്ങി, ഇനി 41.60 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:41 pm IST
അഹമ്മദാബാദിന്റെ ചിത്രം

ഗുജറാത്ത് ടൈറ്റന്‍സ് 5 താരങ്ങളെ വാങ്ങി, ഇനി 43.75 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:41 pm IST
മുംബൈയുടെ ചിത്രം

മുംബൈ ഇന്ത്യന്‍സ് 4 താരങ്ങളെ വാങ്ങി, ഇനി 48 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:40 pm IST
പഞ്ചാബിന്റെ ചിത്രം

പഞ്ചാബ് കിങ്‌സ് 4 താരങ്ങളെ വാങ്ങി, ഇനി 54.350 കോടി രൂപ കയ്യില്‍ മിച്ചം.

Feb 12, 2022, 2:39 pm IST
ഹൈദരാബാദിന്റെ ചിത്രം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 3 താരങ്ങളെ വാങ്ങി, ഇനി 68 കോടി രൂപ കയ്യില്‍ മിച്ചം

Feb 12, 2022, 2:31 pm IST

ലേലം 3.30 -ന് പുനരാരംഭിക്കും.

Feb 12, 2022, 2:19 pm IST

ഐപിഎല്‍ ലേലത്തിന് നേതൃത്വം നല്‍കിയ ഹ്യൂഗ് എഡ്മീഡ്‌സ് വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ലേലം താത്കാലികമായി നിര്‍ത്തിവെച്ചത്.

Feb 12, 2022, 2:15 pm IST

ലേലം താത്കാലികമായി നിർത്തിവെച്ചു.

Feb 12, 2022, 2:02 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങി.

Feb 12, 2022, 1:56 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടിക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിരിച്ചുപിടിച്ചു.

Feb 12, 2022, 1:51 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഷാക്കിബ് അല്‍ ഹസനെ ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല.

Feb 12, 2022, 1:50 pm IST

1.5 കോടി രൂപ അടിസ്ഥാന വിലയുള്ള ജേസണ്‍ ഹോള്‍ഡറെ 8.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങി.

Feb 12, 2022, 1:45 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള നിതീഷ് റാണയെ 8 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരിച്ചുപിടിച്ചു.

Feb 12, 2022, 1:41 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചുപിടിച്ചു.

Feb 12, 2022, 1:37 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള സ്റ്റീവ് സ്മിത്തിനെ വാങ്ങാനും ആളില്ല.

Feb 12, 2022, 1:36 pm IST

രാജസ്ഥാന് കിട്ടി പുതിയ യുവ ഓപ്പണറെ!

Feb 12, 2022, 1:36 pm IST

2 കോടി അടിസ്ഥാന വിലയുള്ള സുരേഷ് റെയ്നയെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.

Feb 12, 2022, 1:34 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

Feb 12, 2022, 1:31 pm IST

ദേവ്ദത്ത് പടിക്കലിനായി വാശിയേറിയ പോരാട്ടം നടക്കുന്നു. താരത്തിനായി ബാംഗ്ലൂരും ചെന്നൈയും രാജസ്ഥാനും രംഗത്ത്.

Feb 12, 2022, 1:30 pm IST

ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.

Feb 12, 2022, 1:29 pm IST

2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ജേസണ്‍ റോയിയെ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി.

Feb 12, 2022, 1:28 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പയെ ഇതേ വിലയ്ക്കുതന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചുപിടിച്ചു.

Feb 12, 2022, 1:27 pm IST

അടുത്ത ഊഴം റോബിൻ ഉത്തപ്പയുടേത്.

Feb 12, 2022, 1:26 pm IST

1.5 കോടി രൂപ അടിസ്ഥാന വിലയുള്ള ഷിമറോണ്‍ ഹെറ്റ്മയറെ 8.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

Feb 12, 2022, 1:20 pm IST

അടുത്ത ലേലം വിന്‍ഡീസ് താരം ഷിമറോണ്‍ ഹെറ്റ്മയറിനായി.

Feb 12, 2022, 1:20 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള മനീഷ് പാണ്ഡെയെ 4.60 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.

Feb 12, 2022, 1:18 pm IST

ലേലം പുനരാരംഭിച്ചു. ഇന്ത്യൻ താരം മനീഷ് പാണ്ഡെയ്ക്കായി ലേലവിളി തുടങ്ങി.

Feb 12, 2022, 1:02 pm IST
ഫ്രാഞ്ചൈസികളുടെ പക്കല്‍ മിച്ചം തുകയെത്ര?

ഹൈദരാബാദ്: 68 കോടി, ചെന്നൈ: 48 കോടി, മുംബൈ: 48 കോടി, ബാംഗ്ലൂര്‍: 50 കോടി, പഞ്ചാബ്: 54.50 കോടി, അഹമ്മദാബാദ്: 45.75 കോടി, ലഖ്‌നൗ: 52.25 കോടി, ഡല്‍ഹി: 41.25 കോടി, രാജസ്ഥാന്‍: 49 കോടി, കൊല്‍ക്കത്ത: 28.50 കോടി

Feb 12, 2022, 12:55 pm IST

മാർക്വീ താരങ്ങളുടെ ലേലപ്പട്ടിക പൂർണം. എല്ലാ താരങ്ങളും ലേലത്തിൽ വിറ്റുപോയി. 15 മിനിറ്റു നേരത്തേക്ക് ലേലം പിരിഞ്ഞു.

Feb 12, 2022, 12:53 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

Feb 12, 2022, 12:50 pm IST

അടുത്ത ലേലം ഡേവിഡ് വാര്‍ണറിനായി.

Feb 12, 2022, 12:50 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ക്വിന്റണ്‍ ഡികോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.

Feb 12, 2022, 12:46 pm IST

ക്വിന്റൺ ഡികോക്കിനായി ലേലം തുടരുന്നു.

Feb 12, 2022, 12:46 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

Feb 12, 2022, 12:44 pm IST

പുതിയ സീസണിൽ ഷമി കളിക്കും ഗുജറാത്തിനായി.

Feb 12, 2022, 12:43 pm IST

അടുത്ത ലേലം ഫാഫ് ഡുപ്ലെസിക്കായി. താരത്തെ വാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്ത്.

Feb 12, 2022, 12:42 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

Feb 12, 2022, 12:38 pm IST

കൊൽക്കത്തയുടെ പുതിയ നായകൻ?

Feb 12, 2022, 12:38 pm IST

അടുത്ത ലേലം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കായി.

Feb 12, 2022, 12:37 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ശ്രേയസ് അയ്യറെ 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

Feb 12, 2022, 12:33 pm IST

അടുത്ത ലേലം ഇന്ത്യന്‍ താരം ശ്രേയസ് അയ്യറിനായി. ഡല്‍ഹിയും ബാംഗ്ലൂരും താരത്തിനായി കടുത്ത പോരാട്ടത്തില്‍.

Feb 12, 2022, 12:33 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ട്രെന്‍ഡ് ബൗള്‍ട്ടിനെ 8 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

Feb 12, 2022, 12:31 pm IST

രാജസ്ഥാൻ വിട്ടു; ഇനി റബാദ പഞ്ചാബിൽ

Feb 12, 2022, 12:27 pm IST

അടുത്ത ലേലം കിവി പേസര്‍ ട്രെന്‍ഡ് ബൗള്‍ട്ടിനായി.

Feb 12, 2022, 12:27 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള കഗീസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങി.

Feb 12, 2022, 12:23 pm IST

വിദേശ പേസർ കഗീസോ റബാദയ്ക്കായി ലേലം നടക്കുന്നു

Feb 12, 2022, 12:23 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി.

Feb 12, 2022, 12:21 pm IST

രാജസ്ഥാനൊപ്പം രവിചന്ദ്രൻ അശ്വിൻ

Feb 12, 2022, 12:20 pm IST

പുതിയ പാളയത്തിൽ ശിഖർ ധവാൻ

Feb 12, 2022, 12:19 pm IST

അടുത്ത ലേലം ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സിനായി.

Feb 12, 2022, 12:19 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള രവിചന്ദ്രന്‍ അശ്വിനെ 5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

Feb 12, 2022, 12:15 pm IST

അടുത്ത ലേലം രവിചന്ദ്രന്‍ അശ്വിനായി

Feb 12, 2022, 12:14 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള ശിഖര്‍ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങി.

Feb 12, 2022, 12:10 pm IST

ആദ്യ ലേലം ശിഖര്‍ ധവാന് വേണ്ടി

Feb 12, 2022, 12:03 pm IST

ഐപിഎൽ മെഗാ താരലേലത്തിന് തുടക്കം

Feb 12, 2022, 11:55 am IST
കൃത്യം 12 മണിക്ക് ലേലം ആരംഭിക്കും

എല്ലാ ഫ്രാഞ്ചൈസി സംഘങ്ങളും വേദിയിൽ ഇരിപ്പിടമുറപ്പിക്കുന്നു.

Feb 12, 2022, 11:48 am IST
ഗാംഗുലിയെത്തി

ബിസിസിഐ മേധാവി സൌരവ് ഗാംഗുലി ലേലം നടക്കുന്ന വേദിയിൽ

Feb 12, 2022, 11:46 am IST
അൽപ്പസമയത്തിനകം ലേലം ആരംഭിക്കും

ഏതാണ് നിങ്ങളുടെ പ്രിയ ടീം?

Feb 12, 2022, 11:34 am IST
നായകന്മാരെ കിട്ടിയവരും കിട്ടാത്തവരും!

ലേലത്തിന് മുന്നോടിയായി പത്തില്‍ ഏഴു ഫ്രാഞ്ചൈസികള്‍ നായകന്മാരെ കണ്ടെത്തിക്കഴിഞ്ഞു. ബാംഗ്ലൂര്‍, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകള്‍ ഇനിയും നായകന്മാരുടെ അന്വേഷണത്തിലാണ്. കോലിക്ക് പകരം ആരെയായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനായി തിരഞ്ഞെടുക്കുക?

Feb 12, 2022, 11:30 am IST
പുതുമുഖങ്ങൾ

ആക്ഷൻ രംഗങ്ങൾക്ക് തയ്യാറെടുത്ത് പുതുമുഖ ടീം ലഖ്‌നൗ.

Feb 12, 2022, 11:27 am IST
അരങ്ങുണർന്നു

മെഗാ ലേലം അൽപ്പസമയത്തിനകം ആരംഭിക്കും.

Feb 12, 2022, 11:25 am IST
പുതിയ 'നോട്ടപ്പുള്ളികൾ'

അടുത്തിടെ സമാപിച്ച അണ്ടര്‍-19 ലോകകപ്പ് യുവതാരങ്ങളിലേക്ക് വെള്ളിവെളിച്ചം വീശുന്നുണ്ട്. ഇന്ത്യയുടെ വിജയനായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ യാഷ് ധുള്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കും. ഓള്‍റൗണ്ടര്‍ രാജ് അങ്കാട് ബാവ, ദക്ഷിണാഫ്രിക്കയുടെ 'ബേബി ഡിവില്ലേഴ്‌സ്' ഡെവാള്‍ഡ് ബ്രൂവിസ്, ഇടംകയ്യന്‍ സ്പിന്നര്‍ വിക്കി ഓട്‌സ്വാള്‍ തുടങ്ങിയവരും ഫ്രഞ്ചൈസികളുടെ നോട്ടപ്പുള്ളികളായിരിക്കും.

Feb 12, 2022, 11:23 am IST
പ്ലാനുകൾ നടപ്പിലാക്കുമോ ചെന്നൈ?

ചെന്നൈയ്ക്കായി കൃത്യമായ 'ഹോംവർക്ക്' നടത്തി ബാലാജി.

Feb 12, 2022, 11:21 am IST
'മടിക്കനം' കൂടുതൽ പഞ്ചാബിന്

മായങ്കിനെയും അര്‍ഷദീപിനെയും മാത്രം നിലനിര്‍ത്തിയ പഞ്ചാബ് കിങ്‌സാണ് ഇത്തവണ ഏറ്റവും ഉയർന്ന തുകയുമായി കടന്നുവരുന്നത്. താരങ്ങള്‍ക്കായി 72 കോടി രൂപ വരെ പഞ്ചാബിന് ചിലവഴിക്കാം.

Feb 12, 2022, 11:09 am IST
പഞ്ചാബ് തയ്യാർ!

പഞ്ചാബ് ചോദിക്കുന്നു, ആരെ വേണം മായങ്കിനൊപ്പം ഓപ്പണറായിട്ട്?

Feb 12, 2022, 11:08 am IST
പ്രതീക്ഷയോടെ ഓറഞ്ച് പട

സൺറൈസേഴ്സ് ഹൈദരാബാദ് ആരെ വാങ്ങും ആദ്യം?

Feb 12, 2022, 11:03 am IST
കണ്ടോ കൊൽക്കത്തയുടെ ഒരുക്കം?

ലേലത്തിനെത്തും മുൻപ് കൊൽക്കത്തയുടെ ഒരുക്കം കാണാം.

Feb 12, 2022, 10:58 am IST
'ഹല്ലാ ബോൽ'

പിങ്ക് ആർമിയുടെ പ്ലാൻ എന്ത്?

Feb 12, 2022, 10:57 am IST
ചെന്നൈ റെഡി!

മെഗാ ലേലത്തിന് ചെന്നൈ റെഡി!

Feb 12, 2022, 10:48 am IST
കച്ചകെട്ടി മുംബൈ

പുതിയ സീസണിനായി ആരെയൊക്കെ മുംബൈ സ്വന്തമാക്കും?

Feb 12, 2022, 10:24 am IST
ഹൈദരാബാദ് വിട്ടുകളഞ്ഞ താരങ്ങള്‍

ഡേവിഡ് വാര്‍ണര്‍, അഭിഷേക് ശര്‍മ, ബേസില്‍ തമ്പി, മുഹമ്മദ് നബി, സന്ദീപ് ശര്‍മ, ഷഹബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, വിജയ് ശങ്കര്‍, വൃധിമാന്‍ സാഹ, വിരാട് സിങ്, പ്രിയം ഗാര്‍ഗ്, മിച്ചല്‍ മാര്‍ഷ്, ജേസണ്‍ ഹോള്‍ഡര്‍, അബ്ദുല്‍ സമദ്, കേദാര്‍ ജാദവ്, മുജീബുര്‍ റഹ്മാന്‍, ജഗദീശ സുചിത്, ഷെര്‍ഫേന്‍ റൂതര്‍ഫോര്‍ഡ്‌

Feb 12, 2022, 10:21 am IST
ബാംഗ്ലൂര്‍ വിട്ടുകളഞ്ഞ താരങ്ങള്‍

സച്ചിന്‍ ബേബി, രജത് പാട്ടിദാര്‍, മുഹമ്മദ് അസറുദ്ദീന്‍, സുയാഷ് പ്രഭുദേശായി, ആരോണ്‍ ഫിഞ്ച്, ജോര്‍ജ് ഗാര്‍ട്ടണ്‍, ആകാശ് ദീപ്, നവ്ദീപ് സെയ്‌നി, ദുഷ്മന്ത ചമീര, ടിം ഡേവിഡ്, പവന്‍ ദേശ്പാണ്ടെ, ഷഹബാസ് അഹമ്മദ്, വാനിഡു ഹസരംഗ, ഡാന്‍ ക്രിസ്റ്റ്യന്‍, എബി ഡിവില്ലേഴ്‌സ്‌

Feb 12, 2022, 10:11 am IST
രാജസ്ഥാന്‍ വിട്ടുകളഞ്ഞ താരങ്ങള്‍

മനന്‍ വോറ, ഗ്ലെന്‍ ഫിലിപ്പ്, അനുജ് റാവത്ത്, റിയാന്‍ പരാഗ്, ഡേവിഡ് മില്ലര്‍, മഹിപാല്‍ ലോമ്രോര്‍, ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ടെ, ആന്‍ഡ്രൂ ടൈ, ജയദേവ് ഉനദ്ഘട്ട്, കെസി കരിയപ്പ, ലിയാം ലിവിങ്സ്റ്റണ്‍, കുല്‍ദീപ് യാദവ്, അകാശ് സിങ്‌

Feb 12, 2022, 10:02 am IST
പഞ്ചാബ് വിട്ടുകളഞ്ഞ താരങ്ങള്‍

കെഎല്‍ രാഹുല്‍, നിക്കോളസ് പൂരന്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, മന്ദീപ് സിങ്, ദര്‍ശന്‍ നല്‍കണ്ടെ, പ്രഭ്‌സിമ്രന്‍ സിങ്, സര്‍ഫറാസ് ഖാന്‍, എം അശ്വിന്‍, ഇഷന്‍ പോരല്‍, ക്രിസ് ജോര്‍ദന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, റൈലി മെറിഡിത്ത്, മോയിസസ് ഹെന്റിക്കസ്, ഡേവിഡ് മലാന്‍, ഫാബിയന്‍ അലന്‍, ജലജ് സക്‌സേന, സൗരഭ് കുമാര്‍, ഉത്കര്‍ഷ് സിങ്‌

Feb 12, 2022, 9:52 am IST
മുംബൈ വിട്ടുകളഞ്ഞ താരങ്ങള്‍

അദിത്യ താരെ, അന്‍മോല്‍പ്രീത് സിങ്, അനുകല്‍ റോയ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, ക്രുണാല്‍ പാണ്ഡ്യ, മുഹ്‌സിന്‍ ഖാന്‍, ക്വിന്റണ്‍ ഡി കോക്ക്, സൗരഭ് തിവാരി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മാര്‍ക്കോ ജാന്‍സന്‍, യുധ്‌വിര്‍ ചരക്ക്, ജെയിംസ് നീഷാം, പിയൂഷ് ചൗള, ആദം മില്‍നെ, ഹാര്‍ദിക് പാണ്ഡ്യ, നതാന്‍ കോട്ടര്‍നൈല്‍, സൂര്യകുമാര്‍ യാദവ്‌

Feb 12, 2022, 9:48 am IST
കൊല്‍ക്കത്ത വിട്ടുകളഞ്ഞ താരങ്ങള്‍

ടിം സെയ്ഫര്‍ട്ട്, റിങ്കു സിങ്, കുല്‍ദീപ് യാദവ്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, സന്ദീപ് വാരിയര്‍, പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, വൈഭവ് അറോറ, കരുണ്‍ നായര്‍, ഹര്‍ഭജന്‍ സിങ്, ബെന്‍ കട്ടിങ്, പവന്‍ നേഗി

Feb 12, 2022, 9:34 am IST
ഡല്‍ഹി വിട്ടുകളഞ്ഞ താരങ്ങള്‍

ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ, ഷിമറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, ലളിത് യാദവ്, പ്രവീണ്‍ ദൂബെ, ഇഷാന്ത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ഉമേഷ് യാദവ്, റിപാല്‍ പട്ടേല്‍, ശിഖര്‍ ധവാന്‍, വിഷ്ണു വിനോദ്, ലുക്മാന്‍ മെറിവാല, എം സിദ്ധാര്‍ത്ഥ്, ടോം കറന്‍, സാം ബില്ലിങ്‌സ്, ക്രിസ് വോക്ക്‌സ്‌

Feb 12, 2022, 9:12 am IST
പന്തിന് 16 കോടി

നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിനാണ് 16 കോടി രൂപ ഡല്‍ഹി വകയിരുത്തിയത്.

Feb 12, 2022, 9:07 am IST
ജഡേജയ്ക്ക് 16 കോടി

ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിർത്തിയത് 16 കോടി രൂപയ്ക്ക്

Feb 12, 2022, 8:58 am IST
ചെന്നൈ വിട്ടുകളഞ്ഞ താരങ്ങള്‍

കരണ്‍ ശര്‍മ, അംബാട്ടി റായുഡു, ജോഷ് ഹേസല്‍വുഡ്, റോബിന്‍ ഉത്തപ്പ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, സുരേഷ് റെയ്‌ന, ലുങ്കി എന്‍ഗിഡി, മിച്ചല്‍ സാന്‍ടര്‍, കെഎം ആഷിഫ്, നാരായണ്‍ ജഗദീശന്‍, ആര്‍ സായി കിഷോര്‍, എം ഹരിശങ്കര്‍ റെഡ്ഢി, സി ഹരി നിഷാന്ത്, കെ ഭഗത് വര്‍മ, ചേതേശ്വര്‍ പൂജാര, കൃഷ്ണപ്പ ഗൗതം, ഫാഫ് ഡുപ്ലെസി

Feb 12, 2022, 8:42 am IST
Mykhel
ടീമുകളുടെ കീശയിലെത്ര?

ചെന്നൈ: 48 കോടി, ഡല്‍ഹി: 47.5 കോടി, കൊല്‍ക്കത്ത: 48 കോടി, ലഖ്‌നൗ: 59 കോടി, മുംബൈ: 48 കോടി, പഞ്ചാബ്: 72 കോടി, രാജസ്ഥാന്‍: 62 കോടി, ബാംഗ്ലൂര്‍: 57 കോടി, ഹൈദരാബാദ്: 68 കോടി, അഹമ്മദാബാദ്: 52 കോടി

Feb 12, 2022, 8:39 am IST
ഗുജറാത്ത് നിലനിർത്തിയ താരങ്ങൾ

ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുബ്മാൻ ഗിൽ

Feb 12, 2022, 8:39 am IST
ലഖ്‌നൗ നിലനിർത്തിയ താരങ്ങൾ

കെഎൽ രാഹുൽ, മാർക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌ണോയി

Feb 12, 2022, 8:37 am IST
ഡൽഹി നിലനിർത്തിയ താരങ്ങൾ

റിഷഭ് പന്ത്, അക്‌സർ പട്ടേൽ, പൃഥ്വി ഷാ, ആന്റിച്ച് നോർക്കിയ

Feb 12, 2022, 8:35 am IST
കൊൽക്കത്ത നിലനിർത്തിയ താരങ്ങൾ

ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി

Feb 12, 2022, 8:34 am IST
ചെന്നൈ നിലനിർത്തിയ താരങ്ങൾ

മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, മോയിൻ അലി, റിതുരാജ് ഗെയ്ക്‌വാദ്

Feb 12, 2022, 8:33 am IST
മുംബൈ നിലനിർത്തിയ താരങ്ങൾ

രോഹിത് ശർമ, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്

Feb 12, 2022, 8:33 am IST
ബാംഗ്ലൂർ നിലനിർത്തിയ താരങ്ങൾ

വിരാട് കോലി, ഗ്ലെൻ മാക്‌സ്വെൽ, മുഹമ്മദ് സിറാജ്

Feb 12, 2022, 8:32 am IST
രാജസ്ഥാൻ നിലനിർത്തിയ താരങ്ങൾ

സഞ്ജു സാംസൺ, ജോസ് ബട്‌ലർ, യശസ്വി ജെയ്‌സ്വാൾ

Feb 12, 2022, 8:29 am IST
ഹൈദരാബാദ് നിലനിർത്തിയ താരങ്ങൾ

കെയ്ൻ വില്യംസൺ, ഉമ്രാൻ മാലിക്, അബ്ദുസ്സമദ്

Feb 12, 2022, 8:27 am IST
പഞ്ചാബ് നിലനിർത്തിയ താരങ്ങൾ

മയാങ്ക് അഗർവാൾ, അർഷദീപ് സിങ്

Feb 12, 2022, 8:16 am IST
രണ്ടു കോടിയുടെ വിദേശികൾ

മുജീബ് സദ്‌റാൻ, ആഷ്ടൺ ആഗർ, നതാൻ കോർട്ടർനൈൽ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാംപ, ഷാക്കിബുൾ ഹസൻ, മുസ്തഫിസുർ റഹ്‌മാൻ, സാം ബില്ലിങ്‌സ്, സാഖിബ് മഹ്‌മൂദ്, ക്രിസ് ജോർദൻ, ക്രെയ്ഗ് ഓവർട്ടൺ, ആദിൽ റഷീദ്, ജേസൺ റോയ്, ജെയിംസ് വിൻസ്, ഡേവിഡ് വില്ല, ട്രെൻറ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, ക്വിന്റൺ ഡികോക്, മർച്ചൻഡ് ഡി ലാൻഗെ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇമ്രാൻ താഹിർ, ഫാബിയൻ അലൻ, ഡ്വെയ്ൻ ബ്രാവോ, എവിൻ ലൂയിസ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള വിദേശ താരങ്ങൾ.

Feb 12, 2022, 8:08 am IST
അടിസ്ഥാന വില — 20 ലക്ഷം തൊട്ട് 2 കോടി വരെ

20 ലക്ഷം മുതൽ 2 കോടി രൂപ വരെയാണ് താരങ്ങളുടെ അടിസ്ഥാന വില. രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, അംബാട്ടി റായുഡു, മുഹമ്മദ് ഷമി, ശാർദുൽ താക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവർക്ക് 2 കോടി രൂപയാണ് അടിസ്ഥാന വില.

Story first published: Sunday, February 13, 2022, 22:30 [IST]
Other articles published on Feb 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+