For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: കമ്മിൻസും മാക്സവെല്ലും വിലയേറിയ താരങ്ങൾ, സ്റ്റെയിൻ വീണ്ടും ബാംഗ്ലൂരിൽ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13 ആം പതിപ്പിന് മുന്നോടിയായുള്ള താരലേലം കൊല്‍ക്കത്തയില്‍ സമാപിച്ചു. പാറ്റ് കമ്മിൻസ്, ഗ്ലെന്‍ മാക്‌സ്‌വെൽ, ക്രിസ് മോറിസ് എന്നിവരാണ് ഈ സീസണിലെ വിലയേറിയ താരങ്ങൾ. 15.50 കോടി രൂപയ്ക്കാണ് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയത്. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ബാംഗ്ലൂരും ഡൽഹിയും കൊൽക്കത്തയും തമ്മിൽ നടന്ന മത്സരം കമ്മിൻസിന്റെ മൂല്യമുയർത്തി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 10.75 കോടി രൂപയ്ക്ക് പഞ്ചാബും ക്രിസ് മോറിസിനെ 10 കോടി രൂപയ്ക്ക് ബാംഗ്ലൂരും വാങ്ങി.

ഐപിഎൽ താരലേലം

പുതിയ സീസണിൽ രാജസ്താൻ റോയൽസിന് വേണ്ടി റോബിൻ ഉത്തപ്പ കളിക്കും. മൂന്നു കോടി രൂപയ്ക്കാണ് ഉത്തപ്പയെ രാജസ്താൻ ടീമിലെടുത്തത്. ഒന്നര കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതേസമയം ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, യൂസഫ് പഠാൻ, സ്റ്റുവർട്ട് ബിന്നി എന്നിവരെ വാങ്ങാൻ ഫ്രാഞ്ചൈസികൾ താത്പര്യം കാണിച്ചില്ല.

വിൻഡീസ് താരം ഷെൽട്രൺ കോട്രലിനെ കിങ്സ് ഇലവൻ പഞ്ചാബാണ് പിടിച്ചെടുത്തത്. 8.5 കോടി രൂപ കോട്രലിനായി പഞ്ചാബ് മുടക്കി. 8 കോടി രൂപയ്ക്കാണ് കോൾട്ടർനൈലിനെ മുംബൈ ഇന്ത്യൻ വാങ്ങിയത്. പിയൂഷ് ചൗളയെ ചെന്നൈ സൂപ്പർ കിങ്സ് പിടിച്ചെടുത്തതും ലേലത്തിൽ ശ്രദ്ധനേടി. പഞ്ചാബുമായി നടത്തിയ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 6.75 കോടി രൂപയ്ക്കാണ് താരം ചെന്നൈ ക്യാംപിലെത്തിയത്.

യുവതാരങ്ങളായ വിരാട് സിങ്, പ്രിയം ഗാര്‍ഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കും ലേലത്തില്‍ ഉയര്‍ന്ന വില കിട്ടി. 1.90 കോടി രൂപയ്ക്കാണ് വിരാടിനെയും പ്രിയമിനെയും സണ്‍റൈസേഴ്‌സ് വാങ്ങിയത്. ഇതേസമയം, യശ്വസി ജയ്‌സ്വാളിനായി വിളിച്ചെടുക്കാന്‍ 2.4 കോടി രൂപ രാജസ്താന് ചിലവായി. ഇതേസമയം, മലയാളി താരം വിഷ്ണു വിനോദിനെ വിളിക്കാന്‍ ഫ്രാഞ്ചൈസികളാരും മുന്നോട്ടു വന്നില്ല. അവസാന റൗണ്ടിൽ ഡെയ്ൽ സ്റ്റെയിനെ 2 കോടി രൂപയ്ക്ക് ബാംഗ്ലൂർ തിരിച്ചുപിടിച്ചതും ലേലത്തിൽ കൗതുകമായി.

2020 ഐപിഎൽ താരലേലത്തിന്റെ തത്സമയ വിവരങ്ങൾ ചുവടെ കാണാം

Dec 19, 2019, 8:55 pm IST

ഐപിഎൽ താരലേലത്തിന് കൊൽക്കത്തയിൽ തിരശ്ശീല വീണു.

Dec 19, 2019, 8:50 pm IST

കെസറിക്ക് വില്യംസിനെ മൂന്നാം തവണയും ഫ്രാഞ്ചൈസികൾ കൈയ്യൊഴിഞ്ഞു.

Dec 19, 2019, 8:49 pm IST

വിനയ് കുമാറിനെ ആരും വാങ്ങിയില്ല.

Dec 19, 2019, 8:48 pm IST

ഇസുരു ഉഡാൻ 50 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ.

Dec 19, 2019, 8:47 pm IST

ടോം കറൻ 1 കോടി രൂപയ്ക്ക് രാജസ്താൻ റോയൽസിൽ.

Dec 19, 2019, 8:47 pm IST

20 ലക്ഷം രൂപയ്ക്ക് നിഖിൽ നായിക് കൊൽക്കത്തയിൽ.

Dec 19, 2019, 8:47 pm IST

ഷഹബാസ് അഹമ്മദിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങി. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:46 pm IST

ലളിത് യാദവ് ഡൽഹി ക്യാപിറ്റൽസിൽ.

Dec 19, 2019, 8:46 pm IST

ആൻട്രു ടൈ രാജസ്താൻ റോയൽസിൽ. വില 1 കോടി രൂപ.

Dec 19, 2019, 8:45 pm IST

ഡെയ്ൽ സ്റ്റെയിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരിച്ചുപിടിച്ചു. വില 2 കോടി രൂപ.

Dec 19, 2019, 8:44 pm IST

ഐപിഎൽ താരലേലം പുനരാരംഭിച്ചു

Dec 19, 2019, 8:28 pm IST

ഐപിഎൽ താരലേലം ചെറിയ ഇടവേളയ്ക്ക് പിരിഞ്ഞു.

Dec 19, 2019, 8:27 pm IST

മാർക്ക് വുഡിനെ രണ്ടാം തവണയും ഫ്രാഞ്ചൈസികൾ കൈയ്യൊഴിഞ്ഞു.

Dec 19, 2019, 8:26 pm IST

മാർക്കസ് സ്റ്റോയിനിസിനെ 4.8 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തു. 1 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 8:22 pm IST

കോളിൻ മൺറോയും വാങ്ങാനാളില്ലാതെ പുറത്തേക്ക്.

Dec 19, 2019, 8:21 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ബെൻ കട്ടിങ്ങിനെ ഫ്രാഞ്ചൈസികൾ രണ്ടാം തവണയും വിട്ടുകളഞ്ഞു.

Dec 19, 2019, 8:21 pm IST

ആർ സായി കിഷോറിനെ 20 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.

Dec 19, 2019, 8:20 pm IST

തുഷാർ ദേശ്പാണ്ഡെ ഡൽഹി ക്യാപിറ്റൽസിൽ. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:20 pm IST

പ്രഭസിമറാൻ സിങ്ങിനെ 55 ലക്ഷം രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് വാങ്ങി.

Dec 19, 2019, 8:19 pm IST

വാങ്ങാൻ ആളില്ലാതെ കെഎസ് ഭരത്.

Dec 19, 2019, 8:18 pm IST

ഡാനിയേൽ സാംസിനും നിരാശ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ആരും വാങ്ങിയില്ല.

Dec 19, 2019, 8:18 pm IST

ഷാരൂഖ് ഖാനെ രണ്ടാമതും ആരും വാങ്ങിയില്ല.

Dec 19, 2019, 8:17 pm IST

പവൻ ദേശ്പാണ്ഡെയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങി. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:17 pm IST

രോഹൻ കദമിനെ ആരും വാങ്ങിയില്ല.

Dec 19, 2019, 8:16 pm IST

ആൻഡ്രു ടൈയ്ക്കും നിരാശ. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ രണ്ടാം തവണയും ഫ്രാഞ്ചൈസികൾ കൈയ്യൊഴിഞ്ഞു.

Dec 19, 2019, 8:16 pm IST

രണ്ടാം തവണയും ഡെയ്ൽ സ്റ്റെയിനെ ആരും വാങ്ങിയില്ല.

Dec 19, 2019, 8:15 pm IST

രണ്ടാം തവണ മോഹിത് ശർമ്മയെ ഡൽഹി ക്യാപിറ്റൽസ് വാങ്ങി. വില 50 ലക്ഷം രൂപ.

Dec 19, 2019, 8:14 pm IST

ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുസാൽ പെരേരയ്ക്കും നിരാശ.

Dec 19, 2019, 8:14 pm IST

കോളിൻ ഡി ഗ്രാൻഡോമിനെ രണ്ടാം തവണയും ആരും എടുത്തില്ല.

Dec 19, 2019, 8:13 pm IST

സഞ്ജയ് യാദവ് ഹൈദരാബാദിലേക്ക്. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:13 pm IST

പ്രിൻസ് ബലവന്ത് റായി സിങ്ങിനെയും മുംബൈ വാങ്ങി. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:12 pm IST

ദിഗ് വിജയ് ദേശ്മുഖിനെ മുംബൈ ഇന്ത്യൻസ് വാങ്ങി. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:11 pm IST

അനിരുദ്ധ ജോഷി രാജസ്താൻ റോയൽസിൽ. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:10 pm IST

വൈഭവ് അറോറയും സൌരഭ് ദൂബെയും വിൽക്കപ്പെടാത്ത താരങ്ങളുടെ നിരയിലേക്ക്.

Dec 19, 2019, 8:10 pm IST

ജോർജ് ഗാർട്ടണിനെ ആരും വാങ്ങിയില്ല.

Dec 19, 2019, 8:09 pm IST

വിൻഡീസ് പേസർ കെസറിക്ക് വില്യംസിനെയും ഫ്രാഞ്ചൈസികൾ വാങ്ങിയില്ല.

Dec 19, 2019, 8:08 pm IST

നാതൻ എല്ലിസിനെ വാങ്ങാൻ ആളില്ല.

Dec 19, 2019, 8:08 pm IST

അബ്ദുൾ സമദ് ഹൈദരാബാദിലേക്ക്. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:07 pm IST

സുജിത് നായകിനെ ആരും വാങ്ങിയില്ല.

Dec 19, 2019, 8:07 pm IST

തജീന്ദർ ദില്ലണിനെ 20 ലക്ഷം രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് വാങ്ങി.

Dec 19, 2019, 8:06 pm IST

ഉദവീർ ചരക്കും വിൽക്കപ്പെടാത്ത താരങ്ങളുടെ പട്ടികയിൽ.

Dec 19, 2019, 8:06 pm IST

ലിയാം പ്ലങ്കറ്റിനും നിരാശ. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ ഫ്രാഞ്ചൈസികൾ വാങ്ങാൻ താത്പര്യം കാണിച്ചില്ല.

Dec 19, 2019, 8:05 pm IST

ജയിംസ് പാറ്റിൻസൺ വിറ്റുപോയില്ല.

Dec 19, 2019, 8:05 pm IST

48 -കാരൻ പ്രവീൺ ടാംബെയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചു. വില 20 ലക്ഷം രൂപ.

Dec 19, 2019, 8:04 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കുൽദീപ് സെന്നും വിറ്റുപോയില്ല.

Dec 19, 2019, 8:03 pm IST

വാങ്ങാൻ ആളില്ലാതെ ആര്യൻ ജുയാലും.

Dec 19, 2019, 8:03 pm IST

സുമിത് കുമാറിനെ വാങ്ങാൻ ആരുമില്ല.

Dec 19, 2019, 8:02 pm IST

ഒഷേൻ തോമസിനെ 50 ലക്ഷം രൂപയ്ക്ക് രാജസ്താൻ സ്വന്തം പാളയത്തിൽ കൊണ്ടുവന്നു.

Dec 19, 2019, 8:01 pm IST

1.5 കോടി രൂപ അടിസ്ഥാന വിലയുള്ള കെയ്ൻ റിച്ചാർഡ്സണിനെ 4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി.

Dec 19, 2019, 7:58 pm IST

ന്യൂസിലാൻഡ് താരം മാറ്റ് ഹെൻറിയ്ക്കും ഫ്രാഞ്ചൈസി കണ്ടെത്താനായില്ല.

Dec 19, 2019, 7:57 pm IST

ഓസീസ് താരം സീൻ അബോട്ടിനെ വാങ്ങാനും ഫ്രാഞ്ചൈസികൾ മുന്നോട്ടു വന്നില്ല.

Dec 19, 2019, 7:57 pm IST

ശ്രീലങ്കൻ താരം ഇസുരു ഉഡാന വിറ്റുപോയില്ല.

Dec 19, 2019, 7:56 pm IST

ഇംഗ്ലീഷ് താരം ക്രിസ് ജോർദനെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തം പാളയത്തിലെത്തിച്ചു. 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 3 കോടി രൂപയ്ക്കാണ് പഞ്ചാബ് വിളിച്ചെടുത്തത്.

Dec 19, 2019, 7:55 pm IST

വിൻഡീസ് പേസർ ജേസൺ ഹോൾഡറിനും നിരാശ. ലേലത്തിൽ വിറ്റുപോയില്ല.

Dec 19, 2019, 7:54 pm IST

ഇംഗ്ലീഷ് താരം ടോം കറനെ വാങ്ങാൻ ഫ്രാഞ്ചൈസികളാരും താത്പര്യം കാണിച്ചില്ല.

Dec 19, 2019, 7:53 pm IST

വിൻഡീസ് താരം ഫാബിയൻ അലൻ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി.

Dec 19, 2019, 7:53 pm IST

ഇംഗ്ലീഷ് താരം ടോം ബാൻഡണിനെ കൊൽക്കത്ത ഒരു കോടി രൂപയ്ക്ക് വിളിച്ചു.

Dec 19, 2019, 7:52 pm IST

വാങ്ങാൻ ആളില്ലാതെ രാഹുൽ ശുക്ല.

Dec 19, 2019, 7:52 pm IST

മോസിൻ ഖാൻ മുംബൈ ഇന്ത്യൻസിലേക്ക്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപ തന്നെ താരത്തിന് ലഭിച്ചു.

Dec 19, 2019, 7:51 pm IST

ജോഷുവ ഫിലിപ്പിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വില 20 ലക്ഷം രൂപ.

Dec 19, 2019, 7:50 pm IST

നിഖിൽ നായിക്കും വിൽക്കപ്പെടാത്തവരുടെ പട്ടികയിൽ.

Dec 19, 2019, 7:50 pm IST

ഷഹബാസ് അഹമ്മദിനും നിരാശ. വാങ്ങാൻ ഫ്രാഞ്ചൈസികൾ മുന്നോട്ടു വന്നില്ല.

Dec 19, 2019, 7:49 pm IST

ഷാംസ് മുലാനിയെ വാങ്ങാനും ആളില്ല.

Dec 19, 2019, 7:49 pm IST

ഓസീസ് താരം ക്രിസ് ഗ്രീൻ കൊൽക്കത്തയിലേക്ക്. വില 20 ലക്ഷം രൂപ.

Dec 19, 2019, 7:48 pm IST

പ്രവീൺ ദൂബെയെ ആരും വാങ്ങിയില്ല.

Dec 19, 2019, 7:48 pm IST

സന്ദീപ് ബാവനാക സൺറൈസേഴ്സ് ഹൈദരാബാദിൽ. വില 20 ലക്ഷം രൂപ.

Dec 19, 2019, 7:47 pm IST

ആയുഷ് ബദാനിയെ വാങ്ങാൻ ആളില്ല.

Dec 19, 2019, 7:47 pm IST

ഐപിഎൽ താരലേലം പുനരാരംഭിച്ചു.

Dec 19, 2019, 6:43 pm IST

ചെറിയ ഇടവേളയ്ക്കായി ഐപിഎൽ താരലേലം പിരിഞ്ഞു.

Dec 19, 2019, 6:43 pm IST

കിവി പേസർ ആദം മിൽനെയ്ക്കും നിരാശ. താരത്തെ ആരും വാങ്ങിയില്ല.

Dec 19, 2019, 6:42 pm IST

2 കോടി രൂപ വിലയിൽ ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്സിൽ.

Dec 19, 2019, 6:41 pm IST

1 കോടി രൂപ അടിസ്ഥാന വിലയുള്ള മുസ്തഫിസുർ റഹ്മാനെ ഫ്രാഞ്ചൈസികളാരും വാങ്ങിയില്ല.

Dec 19, 2019, 6:40 pm IST

വിൻഡീസ് പേസ് താരം അൽസാരി ജോസഫും വിറ്റുപോയില്ല.

Dec 19, 2019, 6:39 pm IST

ഫ്രാഞ്ചൈസി കണ്ടെത്താനാവാതെ മാർക്ക് വുഡും.

Dec 19, 2019, 6:39 pm IST

ബരീന്ദർ സ്രാനും വിൽക്കാത്തവരുടെ പട്ടികയിലേക്ക്.

Dec 19, 2019, 6:38 pm IST

ആൻറിച്ച് നോർഞ്ഞെയെ വാങ്ങാനും ഫ്രാഞ്ചൈസികൾ തയ്യാറായില്ല.

Dec 19, 2019, 6:37 pm IST

ജെയിംസ് നീഷാമിനെ 50 ലക്ഷം രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് വാങ്ങി.

Dec 19, 2019, 6:36 pm IST

ബെൻ കട്ടിങ്ങിനും നിരാശ. 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ബെൻ കട്ടിങ്ങിനെയും ഫ്രാഞ്ചൈസികൾ വാങ്ങിയില്ല.

Dec 19, 2019, 6:35 pm IST

വാങ്ങാനാളില്ലാതെ റിഷി ധവാൻ.

Dec 19, 2019, 6:35 pm IST

ആന്‍ഡൈല്‍ ഫെലുക്‌വായോയും കോളിൻ മൺറോയും വിറ്റുപോയില്ല.

Dec 19, 2019, 6:33 pm IST

2 കോടി രൂപ അടിസ്ഥാന വിലയുള്ള മിച്ചൽ മാർഷിനെ സൺറൈസേഴ്സ് ഹൈദരബാദ് ഇതേ വിലയ്ക്ക് വാങ്ങി.

Dec 19, 2019, 6:32 pm IST

ഓസീസ് താരം മാർക്കസ് സ്റ്റോയിനിസിനെയും ആരും വാങ്ങിയില്ല.

Dec 19, 2019, 6:31 pm IST

വിറ്റുപോവാതെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും.

Dec 19, 2019, 6:30 pm IST

ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിലിനും നിരാശ. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെയും ആരും വാങ്ങിയില്ല.

Dec 19, 2019, 6:29 pm IST

കോളിൻ ഇൻഗ്രാമിനെയും ഫ്രാഞ്ചൈസികൾ വാങ്ങിയില്ല. 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 6:29 pm IST

വാങ്ങാൻ ആളില്ലാത്തവരുടെ കൂട്ടത്തിൽ മനോജ് തിവാരിയും.

Dec 19, 2019, 6:28 pm IST

സൗരഭ് തിവാരിയെ മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തു. വില 50 ലക്ഷം രൂപ.

Dec 19, 2019, 6:27 pm IST

അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് ഡേവിഡ് മില്ലർ രാജസ്താൻ റോയൽസിൽ.

Dec 19, 2019, 6:26 pm IST

വിൻഡീസ് ഓപ്പണർ എവിൻ ലൂയിസ് വിറ്റുപോയില്ല.

Dec 19, 2019, 6:25 pm IST

വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിമറോൺ ഹെറ്റ്മയറെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 7.75 കോടി രൂപയ്ക്കാണ് ഹെറ്റ്മയറെ ഡൽഹി വിളിച്ചെടുത്തത്. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 6:18 pm IST

ഇടവേളയ്ക്ക് ശേഷം ലേലം പുനരാംരഭിച്ചു.

Dec 19, 2019, 6:03 pm IST

14 വയസ്സുള്ള അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിനെ ഫ്രാഞ്ചൈസികളാരും സ്വന്തമാക്കിയില്ല. 30 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 6:02 pm IST

ആർ സായി കിഷോർ വിറ്റുപോയില്ല.

Dec 19, 2019, 6:01 pm IST

രവി ബിഷ്ണോയി കിങ്സ് ഇലവൻ പഞ്ചാബിൽ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2 കോടി രൂപയ്ക്കാണ് പഞ്ചാബ് വിളിച്ചെടുത്തത്.

Dec 19, 2019, 5:59 pm IST

മിഥുൻ സുദേശനെയും ആരും വാങ്ങിയില്ല.

Dec 19, 2019, 5:58 pm IST

20 ലക്ഷം രൂപ വിലയിൽ എം സിദ്ധാർത്ഥ് കൊൽക്കത്തയിൽ.

Dec 19, 2019, 5:57 pm IST

ഇന്ത്യൻ സ്പിന്നർ കെസി കരിയപ്പയും വിറ്റുപോകാത്തവരുടെ പട്ടികയിലേക്ക്.

Dec 19, 2019, 5:56 pm IST

ഓസീസ് താരം റൈലി മെറിഡിത്തിനെ വാങ്ങാൻ ആളില്ല.

Dec 19, 2019, 5:55 pm IST

ഇന്ത്യൻ യുവ പേസർ ഇഷൻ പൊറൽ കിങ്സ് ഇലവൻ പഞ്ചാബിലേക്ക്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ പഞ്ചാബ് വാങ്ങിയത്.

Dec 19, 2019, 5:54 pm IST

1.30 കോടി രൂപ വിലയിൽ കാർത്തിക് ത്യാഗിയെ രാജസ്താൻ റോയൽസ് വാങ്ങി. 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 5:52 pm IST

തുഷാർ ദേശ്പാണ്ഡെയും വിറ്റുപോയില്ല.

Dec 19, 2019, 5:51 pm IST

ഖുൽവന്ത് കെജ്രോലിയയും വിൽക്കാത്ത താരങ്ങളുടെ കൂട്ടത്തിലേക്ക്.

Dec 19, 2019, 5:51 pm IST

20 ലക്ഷം രൂപ വിലയിൽ ആകാശ് സിങ് രാജസ്താൻ റോയൽസിൽ.

Dec 19, 2019, 5:50 pm IST

മലയാളി താരം വിഷ്ണു വിനോദിനെ വാങ്ങാനും ഫ്രാഞ്ചൈസികൾ മുന്നോട്ടു വന്നില്ല. 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 5:49 pm IST

വാങ്ങാൻ ആളില്ലാതെ അങ്കുഷ് ബെയിനും.

Dec 19, 2019, 5:47 pm IST

കേദാർ ദേവ്ധാറിനെയും കെഎസ് ഭരതിനെയും പ്രഭ്സിമറാൻ സിങ്ങിനെയും ആരും വാങ്ങിയില്ല.

Dec 19, 2019, 5:46 pm IST

80 ലക്ഷം രൂപ വിലയിൽ അനുജ് റാവത്ത് രാജസ്താൻ റോയൽസിൽ.

Dec 19, 2019, 5:43 pm IST

പവന്‍ ദേശ്പാണ്ഡെയും ഷാരൂഖ് ഖാനും ലേലത്തിൽ വിറ്റുപോയില്ല.

Dec 19, 2019, 5:42 pm IST

വാങ്ങാനാളില്ലാത്തവരുടെ കൂട്ടത്തിൽ ഡാനിയേൽ സാമും.

Dec 19, 2019, 5:42 pm IST

പുതിയ ഐപിഎൽ സീസണിൽ യശസ്വി ജയ്സ്വാൾ രാജസ്താൻ റോയൽസിനായി കളിക്കും. ലേലത്തിൽ 2.4 കോടി രൂപയാണ് ഇന്ത്യയുടെ യുവതാരം നേടിയത്.

Dec 19, 2019, 5:38 pm IST

വരുൺ ചക്രവർത്തിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 4 കോടി രൂപയ്ക്കാണ് കൊൽക്കത്ത വിളിച്ചെടുത്തത്.

Dec 19, 2019, 5:36 pm IST

50 ലക്ഷം രൂപ വിലയിൽ ദീപക് ഹൂഡ കിങ്സ് ഇലവൻ പഞ്ചാബിൽ.

Dec 19, 2019, 5:34 pm IST

ഇന്ത്യയുടെ അണ്ടർ 19 ടീം ക്യാപ്റ്റൻ പ്രിയം ഗാർഗിനെ സൺറൈസേഴ്സ് ഹൈദരാബാദ് പിടിച്ചെടുത്തു. ബാംഗ്ലൂരുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിൽ 1.90 കോടി രൂപയ്ക്കാണ് ഹൈദരാബാദ് പ്രിയം ഗാർഗിനെ വാങ്ങിയത്.

Dec 19, 2019, 5:32 pm IST

22 -കാരൻ വിരാട് സിങ്ങിനെ 1.90 കോടി രൂപ വിലയിൽ സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങി. 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 5:30 pm IST

60 ലക്ഷം രൂപ വിലയിൽ രാഹുൽ ത്രിപാഠി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്.

Dec 19, 2019, 5:28 pm IST

20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഹർപ്രീത് ഭാട്ടിയയും വിൽക്കാത്ത താരങ്ങളുടെ പട്ടികയിലേക്ക്.

Dec 19, 2019, 5:28 pm IST

ഇന്ത്യൻ യുവതാരം രോഹൻ കദമിനും ഫ്രാഞ്ചൈസിയെ കണ്ടെത്താനായില്ല.

Dec 19, 2019, 5:27 pm IST

മാഞ്ജോത് കൽറയെ വാങ്ങാൻ ആളില്ല.

Dec 19, 2019, 5:16 pm IST

ചെറു ഇടവേളയ്ക്കായി ഐപിഎൽ താരലേലം പിരിഞ്ഞു.

Dec 19, 2019, 5:16 pm IST

അഫ്ഗാൻ താരം സാഹിർ ഖാനും വിറ്റുപോയില്ല.

Dec 19, 2019, 5:15 pm IST

ഹെയ്ഡൻ വാൽഷിനെയും ഫ്രാഞ്ചൈസികളാരും വാങ്ങിയില്ല.

Dec 19, 2019, 5:14 pm IST

ഒന്നര കോടി രൂപ അടിസ്ഥാന വിലയുള്ള ആദം സാംബയെയും വാങ്ങാനാളില്ല.

Dec 19, 2019, 5:14 pm IST

75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഇഷ് സോധിയും വിൽക്കാത്ത താരങ്ങളുടെ പട്ടികയിൽ.

Dec 19, 2019, 5:13 pm IST

പുതിയ സീസണിലേക്ക് പിയൂഷ് ചൗളയെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങി. പഞ്ചാബുമായി നടത്തിയ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 6.75 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്.

Dec 19, 2019, 5:09 pm IST

വിൻഡീസ് താരം ഷെൽട്രൺ കോട്രലിനെ കിങ്സ് ഇലവൻ പഞ്ചാബ് പിടിച്ചെടുത്തു. 8.5 കോടി രൂപയാണ് കോട്രലിനായി പഞ്ചാബ് മുടക്കിയത്.

Dec 19, 2019, 5:04 pm IST

ന്യൂസിലാൻഡ് പേസർ ടിം സൌത്തിയെ വാങ്ങാൻ ആളില്ല.

Dec 19, 2019, 5:03 pm IST

നാതൻ കോൾട്ടർനൈൽ മുംബൈയിൽ. 8 കോടി രൂപയ്ക്കാണ് കോൾട്ടർനൈൽ മുംബൈ ഇന്ത്യൻസിനായി കളിക്കുക. 7.75 കോടി രൂപ വരെ താരത്തിനായി ചെന്നൈ സൂപ്പർ കിങ്സ് വിളിച്ചിരുന്നു.

Dec 19, 2019, 4:59 pm IST

മീഡിയം പേസർ ജയദേവ് ഉനദ്ഘട്ടിനെ രാജസ്താൻ റോയൽസ് സ്വന്തമാക്കി. 3 കോടി രൂപയ്ക്കാണ് താരം രാജസ്താനിലെത്തിയത്.

Dec 19, 2019, 4:55 pm IST

ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിനെയും ആരും വാങ്ങിയില്ല. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Dec 19, 2019, 4:55 pm IST

വിറ്റുപോകാത്ത താരങ്ങളുടെ കൂട്ടത്തിൽ മോഹിത് ശർമ്മയും.

Dec 19, 2019, 4:53 pm IST

50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കുസാൽ പെരേര, ഷെയ് ഹോപ്പ് എന്നിവരെ വാങ്ങാനും ആരും താത്പര്യം കാട്ടിയില്ല.

Dec 19, 2019, 4:52 pm IST

മുഷ്ഫിഖുർ റഹീമിനെയും നമാൻ ഓജയെയും വാങ്ങാനും ഫ്രാഞ്ചൈസികൾ തയ്യാറായില്ല.

Dec 19, 2019, 4:50 pm IST

ഹെൻറിച്ച് ക്ലാസൻ വിറ്റുപോയില്ല.

Dec 19, 2019, 4:49 pm IST

ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരി ഡൽഹി ക്യാപിറ്റൽസിൽ. 2.40 കോടി രൂപയ്ക്കാണ് താരത്തെ ഡൽഹി വാങ്ങിയത്.

Dec 19, 2019, 4:44 pm IST

ചെറു ഇടവേളയ്ക്ക് ശേഷം താരലേലം പുനരാരംഭിച്ചു.

Dec 19, 2019, 4:22 pm IST

സ്റ്റുവർട്ട് ബിന്നിയെ വാങ്ങാനും ടീമുകൾ മുന്നോട്ടു വന്നില്ല.

Dec 19, 2019, 4:21 pm IST

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ക്രിസ് മോറിസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങി. വില 10 കോടി രൂപ.

Dec 19, 2019, 4:15 pm IST

സാം കറൻ ചെന്നൈ സൂപ്പർ കിങ്സിലേക്ക്. 5.5 കോടി രൂപയ്ക്കാണ് താരം ചെന്നൈയിലെത്തിയത്.

Dec 19, 2019, 4:11 pm IST

പുതിയ സീസണിൽ ഓസീസ് താരം പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കും. 15.5 കോടി രൂപയ്ക്കാണ് താരം കൊൽക്കത്തയിലെത്തിയത്. കമ്മിൻസിന് വേണ്ടി ബാംഗ്ലൂരും ഡൽഹിയും കൊൽക്കത്തയും തമ്മിലായിരുന്നു പ്രധാന മത്സരം.

Dec 19, 2019, 4:03 pm IST

കോളിൻ ഗ്രാൻഡോമിനെ വാങ്ങാനും ഫ്രാഞ്ചൈസികൾ മുന്നോട്ടു വന്നില്ല.

Dec 19, 2019, 4:02 pm IST

യുസഫ് പഠാനെ ആരും വാങ്ങിയില്ല.

Dec 19, 2019, 4:01 pm IST

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്ക്സിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങി. വില ഒന്നര കോടി രൂപ.

Dec 19, 2019, 3:59 pm IST

ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെൽ കിങ്സ് ഇലവൻ പഞ്ചാബിലേക്ക്. മാക്‌സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത് 10.75 കോടി രൂപയ്ക്ക്.

Dec 19, 2019, 3:50 pm IST

ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങി. വില 4.4 കോടി രൂപ. താരത്തിനെ സ്വന്തമാക്കാൻ കൊൽക്കത്ത പരമാവധി ശ്രമിച്ചെങ്കിലും ബാംഗ്ലൂർ വിട്ടുകൊടുത്തില്ല.

Dec 19, 2019, 3:45 pm IST

ഒന്നര കോടി രൂപയ്ക്ക് ജേസൺ റോയിയെ ഡൽഹി ക്യാപിറ്റൽസ് വാങ്ങി.

Dec 19, 2019, 3:44 pm IST

ഇന്ത്യന്‍ താരങ്ങളായ ഹനുമാ വിഹാരിയും ചേതേശ്വര്‍ പൂജാരയും ആദ്യ റൗണ്ടില്‍ വിറ്റുപോയില്ല.

Dec 19, 2019, 3:42 pm IST

റോബിൻ ഉത്തപ്പ മൂന്നു കോടി രൂപയ്ക്ക് രാജസ്താൻ റോയൽസിൽ

Dec 19, 2019, 3:41 pm IST

ഇയോന്‍ മോര്‍ഗന്‍ 5.25 കോടി രൂപയ്ക്ക് കൊൽക്കത്തയിൽ

Dec 19, 2019, 3:39 pm IST

ഐപിഎല്‍ ലേലം: ക്രിസ് ലിന്‍ രണ്ടു കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍

Dec 19, 2019, 3:23 pm IST
നോട്ടം ഇവരിൽ

ഫ്രാഞ്ചൈസികള്‍ നോട്ടമിടുന്ന 5 പ്രധാന വിദേശ താരങ്ങള്‍ — ഗ്ലെന്‍ മാക്‌സ്‌വെല്‍ (രണ്ടു കോടി രൂപ), ഇയാന്‍ മോര്‍ഗന്‍ (ഒന്നര കോടി രൂപ), ഷിമറോണ്‍ ഹെറ്റ്മയര്‍ (50 ലക്ഷം രൂപ), ക്രിസ് വോക്ക്‌സ് (ഒന്നര കോടി രൂപ), ഷെല്‍ഡണ്‍ കോട്രല്‍ (50 ലക്ഷം രൂപ).

Dec 19, 2019, 3:20 pm IST
നിലവിലെ ഹൈദരാബാദ് സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സക്വാഡ് — കെയ്ന്‍ വില്യംസണ്‍ (നായകന്‍), ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, അഭിഷേക് ശര്‍മ്മ, ജോണി ബെയര്‍സ്‌റ്റോ, വൃദ്ധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ കൗള്‍, ഷഹബാസ് നദീം, ബില്ലി സ്റ്റാന്‍ലേക്ക്, ബേസില്‍ തമ്പി, ടി നടരാജന്‍.

Dec 19, 2019, 3:16 pm IST
നിലവിലെ ചെന്നൈ സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ് — എംഎസ് ധോണി (നായകന്‍), സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായുഡു, മുരളി വിജയ്, റിതുരാജ് ഗെയ്ക്‌വാഡ്, ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍ടര്‍, മോനു കുമാര്‍, എന്‍ ജഗദീശന്‍, ഹര്‍ഭജന്‍ സിങ്, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, കെഎം ആസിഫ്.

Dec 19, 2019, 3:13 pm IST
നിലവിലെ ഡൽഹി സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡ് — ശ്രേയസ് അയ്യര്‍ (നായകന്‍), പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര, അവേശ് ഖാന്‍, സന്ദീപ് ലമിഛാനെ, കഗീസോ റബാദ, കീമോ പോള്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ.

Dec 19, 2019, 3:10 pm IST
നിലവിലെ പഞ്ചാബ് സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്‌ക്വാഡ് — കെഎല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, നിക്കോളസ് പൂരന്‍, മന്ദീപ് സിങ്, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, മുജീബ് ഉര്‍ റഹ്മാന്‍, അര്‍ഷദീപ് സിങ്, ഹാര്‍ഡസ് വിലോയെന്‍, എം അശ്വിന്‍, ജെ സുചിത്, ഹര്‍പ്രീത് ബ്രാര്‍, ദര്‍ശന്‍ നാല്‍ഖണ്ഡെ.

Dec 19, 2019, 3:07 pm IST
നിലവിലെ കൊൽക്കത്ത സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ് — ദിനേശ് കാര്‍ത്തിക് (നായകന്‍), ആന്ദ്ര റസല്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗുസന്‍, നിതീഷ് റാണ, സന്ദീപ് വാരിയര്‍, ഹാരി ഗുര്‍ണി, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, സിദ്ധേഷ് ലാഡ്.

Dec 19, 2019, 3:05 pm IST
നിലവിലെ മുംബൈ സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ് — രോഹിത് ശര്‍മ്മ (നായകന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക്, മിച്ചല്‍ മക്ലനാഗന്‍, ജസ്പ്രീത് ബൂംറ, ലസിത് മലിംഗ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ട്രെന്‍ഡ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ഇഷന്‍ കിഷന്‍, അങ്കുല്‍ റോയി, ധവാല്‍ കുല്‍ക്കര്‍ണി, ആദിത്യ താരെ, ഷെര്‍ഫേന്‍ റൂതര്‍ഫോര്‍ഡ്, ജയന്ത് യാദവ്.

Dec 19, 2019, 2:59 pm IST
നിലവിലെ രാജസ്താൻ സ്ക്വാഡ്

ലേലത്തിന് മുന്‍പുള്ള രാജസ്താന്‍ സ്‌ക്വാഡ് — സ്റ്റീവ് സ്മിത്ത് (നായകന്‍), സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശശാങ്ക് സിങ്, ശ്രേയസ് ഗോപാല്‍, മഹിപാല്‍ ലംറോര്‍, വരുണ്‍ ആരോണ്‍, മനന്‍ വോറ, മായങ്ക് മാര്‍ഖണ്ഡെ, രാഹുല്‍ തേവാട്ടിയ, അങ്കിത് രജ്പൂത്.

Dec 19, 2019, 2:54 pm IST
ഡൽഹിയുടെ ലക്ഷ്യം

രണ്ടു ബാറ്റ്സ്മാന്മാർ, ഒരു ഓള്‍റൗണ്ടര്‍, രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ — ഡൽഹി ക്യാപിറ്റൽസിന്റെ ലക്ഷ്യം മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് പറയുന്നു.

Dec 19, 2019, 2:36 pm IST
ബാംഗ്ലൂരിന്റെ പദ്ധതി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സൈമൺ കാറ്റിച്ച്.

Dec 19, 2019, 2:27 pm IST
Mykhel
ലേലം നടത്തുക ഹ്യൂ എഡ്മീഡ്സ്

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹ്യൂ എഡ്മീഡ്‌സിന്റെ നേതൃത്വത്തില്‍ ഐപിഎല്‍ താരലേലം നടക്കും. കഴിഞ്ഞവര്‍ഷം റിച്ചാര്‍ഡ് മാഡ്‌ലിക്ക് പകരമാണ് ഹ്യൂ എഡ്മീഡ്‌സിനെ ലേലം നിയന്ത്രിക്കാന്‍ ബിസിസിഐ സമീപിച്ചത്.

Dec 19, 2019, 2:17 pm IST
ഏറ്റവും പ്രായം കൂടിയ താരം

മുന്‍ രാജസ്താന്‍ റോയല്‍സ് താരം പ്രവീണ്‍ ടാംബെയാണ് ഇത്തവണ ലേലപ്പട്ടികയിലെ ഏറ്റവും പ്രായമേറിയ താരം. 20 ലക്ഷം രൂപയാണ് 48 -കാരന്‍ ടാംബെയുടെ അടിസ്ഥാന വില.

Dec 19, 2019, 1:56 pm IST
ചെന്നൈയുടെ പദ്ധതികൾ

ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വീകരിക്കുന്ന തന്ത്രങ്ങളയെും പദ്ധതികളെയും കുറിച്ച് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ് പറയുന്നു.

Dec 19, 2019, 1:43 pm IST
അക്കൗണ്ട് ബാലന്‍സ്

ഫ്രാഞ്ചൈസികളുടെ അക്കൗണ്ട് ബാലന്‍സ് ഒറ്റനോട്ടത്തില്‍ — കിങ്‌സ് ഇലവന്‍ പഞ്ചാബ്: 42.70 കോടി രൂപ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 35.65 കോടി രൂപ, രാജസ്താന്‍ റോയല്‍സ്: 28.90 കോടി രൂപ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 27.90 കോടി രൂപ, ഡല്‍ഹി ക്യാപിറ്റല്‍സ്: 28.85 കോടി രൂപ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 17 കോടി രൂപ, ചെന്നൈ സൂപ്പര്‍ കിങ്‌സ്: 14.60 കോടി രൂപ, മുംബൈ ഇന്ത്യന്‍സ്: 13.05 കോടി രൂപ

Dec 19, 2019, 1:13 pm IST
Mykhel
ഹെറ്റ്മയറിനായി പിടിവലി ഉറപ്പ്

വെസ്റ്റ് ഇന്‍ഡീസ് താരം ഷിമറോണ്‍ ഹെറ്റ്മയറിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരിക്കാന്‍ സാധ്യതയേറെ. ഇക്കഴിഞ്ഞ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് ഹെറ്റ്മയര്‍. നേരത്തെ, ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കുകയായിരുന്നു. ഹെറ്റ്മയറുടെ അടിസ്ഥാന വില 50 ലക്ഷം രൂപ.

Dec 19, 2019, 1:08 pm IST
ശ്രദ്ധനേടാൻ ഇവർ

മുംബൈയുടെ ഇടംകയ്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍, ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ്, തമിഴ്‌നാടിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ ആര്‍ സായി കിഷോര്‍, ബംഗാള്‍ പേസര്‍ ഇഷന്‍ പോറല്‍ എന്നിവര്‍ ലേലത്തില്‍ ശ്രദ്ധനേടുമെന്നാണ് വിലയിരുത്തല്‍. 20 ലക്ഷം രൂപയാണ് ഈ താരങ്ങളുടെ അടിസ്ഥാന വില.

Dec 19, 2019, 12:59 pm IST
ഏറ്റവും പ്രായം കുറഞ്ഞ താരം

15 വയസ്സുകാരന്‍ നൂര്‍ അഹമ്മദാണ് ഇത്തവണ ലേലപ്പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. ഇടംകയ്യന്‍ ചൈനാമാന്‍ ബൗളറാണ് അഫ്ഗാന്‍ സ്വദേശിയായ നൂര്‍ അഹമ്മദ്. താരത്തിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപ.

Dec 19, 2019, 12:45 pm IST

രണ്ടു വിദേശ താരങ്ങളെ ഉള്‍പ്പെടെ ഏഴു കളിക്കാരെ മുംബൈ ഇന്ത്യന്‍സും ഇന്നത്തെ ലേലത്തില്‍ വാങ്ങും.

Dec 19, 2019, 12:33 pm IST
രാജസ്താന്റെ പദ്ധതി

നാലു വിദേശ താരങ്ങളടക്കം 11 താരങ്ങളെ ലേലത്തില്‍ പിടിക്കാനാണ് രാജസ്താന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. അക്കൗണ്ട് ബാലന്‍സ് 28.90 കോടി രൂപ.

Dec 19, 2019, 12:19 pm IST
ബാംഗ്ലൂരിന്റെ സ്ഥിതി

ആറു വിദേശ താരങ്ങളെ വേണം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. 12 ഒഴിവുകള്‍ തികയ്‌ക്കേണ്ട ഉത്തരവാദിത്വവും ഫ്രാഞ്ചൈസിക്കുണ്ട്. അക്കൗണ്ട് ബാലന്‍സ് 27.90 കോടി രൂപ.

Dec 19, 2019, 12:08 pm IST

ഇപ്പോഴത്തെ ഹൈദരാബാദ് സ്ക്വാഡിനെ കുറിച്ച് വിവിഎസ് ലക്ഷ്മൺ പറയുന്നു.

Dec 19, 2019, 12:03 pm IST
പുതുതന്ത്രം മെനയാൻ ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈരാബാദിന്റെ കാര്യമെടുത്താല്‍ രണ്ടു വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഏഴു കളിക്കാര്‍ കൂടി വേണം പുതിയ സീസണിലേക്ക് സ്‌ക്വാഡ് തികയ്ക്കാന്‍. അക്കൗണ്ട് ബാലന്‍സ് 17 കോടി രൂപ.

Dec 19, 2019, 11:54 am IST
കൊൽക്കത്തയ്ക്ക് വേണം 11 താരങ്ങൾ

നാലു വിദേശ താരങ്ങളടക്കം 11 ഒഴിവുകളുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയില്‍. അക്കൗണ്ട് ബാലന്‍സ് 35.65 കോടി രൂപ.

Dec 19, 2019, 11:48 am IST
കാശെറിഞ്ഞ താരങ്ങളെ പിടിക്കാൻ പഞ്ചാബ്

നാലു വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഒന്‍പതു കളിക്കാരെ പിടിക്കാന്‍ പഞ്ചാബ് നോട്ടമിടുന്നു. അക്കൗണ്ട് ബാലന്‍സ് 42.70 കോടി രൂപ.

Dec 19, 2019, 11:45 am IST
ഡൽഹിയുടെ പടയൊരുക്കം

അഞ്ച് വിദേശ താരങ്ങളടക്കം 11 താരങ്ങളെയാണ് ലേലത്തില്‍ പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരുങ്ങുന്നത്. അക്കൗണ്ട് ബാലന്‍സ് 27.85 കോടി രൂപ.

Dec 19, 2019, 11:39 am IST
ചെന്നൈയ്ക്ക് 5 താരങ്ങളെ വാങ്ങണം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ച് ഒഴിവുകളുണ്ട് നികത്താന്‍; രണ്ടു വിദേശ താരങ്ങളും ഇതില്‍പ്പെടും. അക്കൗണ്ട് ബാലന്‍സ് 14.60 കോടി രൂപ.

Dec 19, 2019, 11:34 am IST
മുംബൈക്ക് അക്കൗണ്ട് ബാലന്‍സ് കുറവ്

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനാണ് ഏറ്റവും കുറവ് അക്കൗണ്ട് ബാലന്‍സുള്ളത്. ലേലത്തില്‍ 13.05 കോടി രൂപ മാത്രമേ ഫ്രാഞ്ചൈസിക്ക് ചിലവഴിക്കാനാവുകയുള്ളൂ.

Dec 19, 2019, 11:26 am IST
വേണം പുതിയ ക്യാപ്റ്റൻ

രവിചന്ദ്രന്‍ അശ്വിനെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൈമാറിയ സ്ഥിതിക്ക് പുതിയ നായകനെ കണ്ടെത്താനായിരിക്കും പഞ്ചാബ് ശ്രമിക്കുക. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഇയാന്‍ മോര്‍ഗനെയോ ഓസ്‌ട്രേലിയയുടെ ട്വന്റി-20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയോ പഞ്ചാബ് നോട്ടമിടാം.

Dec 19, 2019, 11:21 am IST
Mykhel

എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 207.65 കോടി രൂപയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്നത്. കൂട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കാം. 42.70 കോടി രൂപയുണ്ട് പഞ്ചാബ് ഫ്രാഞ്ചൈസിയുടെ പക്കല്‍.

Dec 19, 2019, 11:04 am IST

ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോലി പറയുന്നു.

Story first published: Thursday, December 19, 2019, 21:07 [IST]
Other articles published on Dec 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+