വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌ദേവിന് 11.5 കോടി, രണ്ടാം ദിവസം ഐപിഎല്‍ ലേലം ആവേശത്തിലേക്ക്

By കിഷന്‍

4.20: മന്‍സൂര്‍ ദാറിനെ ബേസിക് പ്രൈസിനാണ് പഞ്ചാബ് വാങ്ങിയത്. വിന്‍ഡീസ് താരം ജാവോനിനെ 30 ലക്ഷം(അടിസ്ഥാന വില) രൂപ കൊടുത്ത് കൊല്‍ക്കതയും സ്വന്തമാക്കി.

3.20: ന്യൂസിലാന്‍ഡ് താരം ടിം സൗത്തിയെ ഒരു കോടിക്ക് ബാംഗ്ലൂര്‍ ടീം വാങ്ങി. ബേസിക് പ്രൈസിനാണ് ഡെവിള്‍സ് സയാന്‍ ഘോഷിനെ സ്വന്തമാക്കിയത്.

2.52: മുരളി വിജയ് രണ്ടു കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോയി. വിക്കറ്റ് കീപ്പര്‍ നമ ഓജ 1.4 കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ ചേര്‍ന്നു.

1.30: എസ് മിഥുനെ ബേസിക് പ്രൈസില്‍ രാജസ്ഥാന്‍ റോയല്‍സ് വാങ്ങി

1.15: കെഎം ആഷിഫിനെ 40 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സും ആസ്‌ത്രേലിയയുടെ ബെന്‍ ഡ്വാര്‍ഷൂയിസിനെ 1.4 കോടിക്ക് പഞ്ചാബ് ഇലവനും എടുത്തും.

അഫ്ഗാനിസ്താനിലെ സഹീര്‍ഖാന് 60 ലക്ഷം
12.35: ബേസ് പ്രൈസ് വെറും 20 ലക്ഷം മാത്രമുണ്ടായിരുന്ന അഫ്ഗാനിസ്താനിലെ സഹീര്‍ഖാനെ 60 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് വാങ്ങി.

12.30: ബൗളര്‍ പ്രദീപ് സാങ്വാനെ 1.5 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് ബേസിക് പ്രൈസില്‍ അനുരീത് സിങിനെ സ്വന്തമാക്കി.

12.10: അനുരീത് സിങിനെ 30 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് വാങ്ങി. ബൗളര്‍ പ്രദീപ് സാങ്വാന് മുംബൈ ഇന്ത്യന്‍ ഇട്ട വില 1.5 കോടിയായിരുന്നു.

11.45: ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെ 2.2 കോടി ഡല്‍ഹി വാങ്ങി. ബൗളര്‍ ഷര്‍ദൂല്‍ താക്കൂറിനെ 2.6 കോടിക്കാണ് ചെന്നൈയ്ക്ക് കിട്ടിയത്. മുജീബ് സദ്രാന്‍ 4 കോടിക്ക് പഞ്ചാബിലെത്തി. ആസ്‌ത്രേലിയയിലെ നതാന്‍ ലിയോണിനെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയ്ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.

11.20 കോടി നല്‍കി ജയ്‌ദേവ് ഉനഡ്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ആസ്‌ത്രേലിയന്‍ ബൗളര്‍ നഥാനെ 2.2 കോടിക്കാണ് ബാംഗ്ലൂര്‍ ടീം വാങ്ങിയത്. ബൗളര്‍ മുഹമ്മദ് സിറാജിന് ബാംഗ്ലൂര്‍ 2.6 കോടി വിലയിട്ടു. ഒരു കോടി രൂപയ്ക്ക് ബൗളര്‍ വിനയ് കുമാര്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം പോയി. സന്ദീപ് ശര്‍മയെ സണ്‍റൈസേഴ്‌സ് മൂന്നു കോടിക്ക് വാങ്ങി.

11.15: ആസ്‌ത്രേലിയന്‍ ബൗളര്‍ ബെന്‍ കട്ടിങിന് മുംബൈ ഇന്ത്യന്‍ 2.2 കോടി വില നിശ്ചയിച്ചു. മുഹമ്മദ് നബിയെ ഒരു കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി. റിഷി ധവാനെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. ധവാന്‍ കുല്‍ക്കര്‍ണിയെ ബേസ് പ്രൈസായ 50 ലക്ഷത്തിനോട് 25 ലക്ഷം വാങ്ങി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.

10.55: ബാറ്റിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ റോയല്‍ ചലഞ്ചേഴ്‌സ് 3.2 കോടിക്ക് വാങ്ങുകയും പവന്‍ നെഗിയെ ഒരു കോടിക്ക് നിലനിര്‍ത്തുകയും ചെയ്തു.

10.15: മന്‍ദീപ് സിങിനെ 1.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് വാങ്ങി. ആസ്‌ത്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ ബേസ് പ്രൈസ് 1.5 കോടിയായിരുന്നു. വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാമും അണ്‍സോള്‍ഡായിരുന്നു. 50 ലക്ഷമായിരുന്നു ഇന്ത്യയുടെ മനോദ് തിവാരിയുടെ വില. ബാറ്റ്‌സ്മാനെ ഒരു കോടിക്ക് പഞ്ചാബ് ടീം വാങ്ങി.

10.10: വെസ്റ്റ്ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസിനെ മുംബൈ ഇന്ത്യന്‍സ് 3.8 കോടിക്ക് വാങ്ങി. ഷോണ്‍ മാര്‍ഷ്, മോര്‍ഗന്‍ ലെന്‍ഡി സിമണ്‍സ് എന്നിവരെ ആര്‍ക്കും വേണ്ടിയിരുന്നില്ല.

10.05: ഇക്ബാല്‍ അബ്ദുള്ള, ശിവില്‍ കൗശിക് എന്നിവരെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. മുരുഗന്‍ അശ്വിനിനെ 2.2 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.

10.00: രവി ശ്രീനിവാസന്‍, തേജസ് ബറോക, ജഗദീഷ് എന്നിവരെ വാങ്ങാന്‍ ആളില്ലായിരുന്നു. ഇന്നത്തെ ആദ്യ വില്‍പ്പന കൃഷ്ണപ്പ ഗൗതമിന്റെതായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് 6.2 കോടിക്ക് കൃഷ്ണപ്പയെ വാങ്ങി. ബേസ് പ്രൈസ് 20 ലക്ഷമായിരുന്നു.

8.30: 503 താരങ്ങളുടെ ലേലമാണ് ഞായറാഴ്ച നടക്കുക. രാവിലെ 9.30 മുതല്‍ ലൈവ് അപ് ഡേറ്റ് ആരംഭിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
47 കോടി ബജറ്റുമായാണ് ലേലത്തിനെത്തിയത്. ഇന്നലെ 11 താരങ്ങളെ വാങ്ങിയതിനാല്‍ ഇനി 17 കോടി മാത്രമേ ബാക്കിയുള്ളൂ.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
14താരങ്ങളെയാണ് ഇന്നലെ വാങ്ങിയത്. 49 കോടിയില്‍ ഇനി 15.9 കോടി ബാക്കിയുണ്ട്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
15 താരങ്ങളെ വാങ്ങി. ഇനി 12.3 കോടി കൈയിലുണ്ട്. ആകെ ബജറ്റ് 47 കോടി

മുംബൈ ഇന്ത്യന്‍സ്
47 കോടിയുമായാണ് എത്തിയത്. ഇന്നലെ 9 താരങ്ങളെ വാങ്ങിയതിനു ശേഷം ബാക്കിയുള്ളത് 15.8 കോടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
12 താരങ്ങള്‍ക്കു വേണ്ടി 59 കോടി ബജറ്റിലെ ഭൂരിഭാഗം പണവും ചെലവാക്കി കഴിഞ്ഞു. ഇനി ബാക്കിയുള്ളത് 7.6 കോടി.

രാജസ്ഥാന്‍ റോയല്‍സ്
67.5 കോടിയുമായാണ് ലേലത്തിനെത്തിയത്. 9 താരങ്ങളെ വാങ്ങിയതിനു ശേഷം ഇനി 23.5 കോടി കൈയിലുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
67.5 കോടിയില്‍ 21.9 ബാക്കിയുണ്ട്. 10 താരങ്ങളെ വാങ്ങി

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്
16 താരങ്ങളെ വാങ്ങിയിട്ടുണ്ട്. 59 കോടിയില്‍ എട്ടുകോടി മാത്രമാണ് ഇനി ബാക്കിയുള്ളത്.

7.00: ഐപിഎല്‍ ഒന്നാം ദിവസം ലേലം പൂര്‍ത്തിയായപ്പോള്‍ 12.5 കോടി കിട്ടിയ ബെന്‍സ്റ്റോക്സാണ് മുന്നില്‍. 11 കോടി വീതം കിട്ടിയ കെ രാഹുലും മനിഷ് പാണ്ഡെയും തൊട്ടു പിറകിലുണ്ട്.

Story first published: Sunday, January 28, 2018, 16:19 [IST]
Other articles published on Jan 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X