For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: സഞ്ജു സാംസണിന് സൂപ്പര്‍ ബംബര്‍, എട്ടുകോടിക്ക് രാജസ്ഥാന്‍ റോയല്‍സിലേക്ക്

By സ്വന്തം പ്രതിനിധി

ലേലം ഒന്നാം ദിവസം പൂര്‍ത്തിയായി
6.20: അവേഷ് ഖാനെ 70 ലക്ഷത്തിന് ഡല്‍ഹിയും അങ്കിത് രാജ്പൂതിനെ 3 കോടിക്ക് പഞ്ചാബ് ടീമും വാങ്ങി.

6.07: രജനീഷ് ഗുര്‍ബാനിയെ വാങ്ങാന്‍ ആളില്ലായിരുന്നു. അനികേത് ചൗധരിയെ റോയല്‍ ചലഞ്ചേഴ്‌സ് 30 ലക്ഷത്തിന് വാങ്ങി. ബൗളര്‍ ഖലീല്‍ അഹമ്മദിന് സണ്‍റൈസേഴ്‌സ് മൂന്നു കോടി കൊടുത്തു. ബാംഗ്ലൂര്‍ ടീം നവ്ദീപ് സെയ്‌നി എന്ന ബൗളരെ മൂന്നു കോടിക്കാണ് പര്‍ച്ചേസ് ചെയ്തത്.

മലയാളി താരം ബാസില്‍ തമ്പിക്ക് 95 ലക്ഷം

6.00: മലയാളി താരം ബാസില്‍ തമ്പിയെ 95.00 ലക്ഷത്തിനും സിദ്ധാര്‍ത്ഥ് കൗളിനെ 3.8 കോടിക്കും ടി നടരാജനെ 40 ലക്ഷത്തിനും സണ്‍ റൈസേഴ്‌സ് സ്വന്തമാക്കി.

5.50: മലയാളി താരം വിഷ്ണു വിനോദിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഷെല്‍ഡണ്‍ ജാക്‌സണെയും പ്രശാന്ത് ചോപ്രയെയും വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. 20 ലക്ഷം ബേസിക് പ്രൈസുള്ള കുല്‍വന്ത് കെജ്‌റോലിയയെ റോയല്‍ ചലഞ്ചേഴ്‌സ് 85 ലക്ഷത്തിന് സ്വന്തമാക്കി.

5.40: നിതിഷ് റാണയെ കൊല്‍ക്കത്ത 3.4 കോടിക്ക് വാങ്ങി. രാജസ്ഥാന്‍ റോയല്‍സ് ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആര്‍സി ഷോര്‍ട്ടിന് 4 കോടിക്കും വിന്‍ഡീസ് താരം ജോഫ്ര ആര്‍ച്ചറെ 7.2 കോടിക്കും സ്വന്തമാക്കി. ജിതേഷ് ശര്‍മയെയും ശിവം ദുബെയെയും നിഖില്‍ നായിക്കിനെയും വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് 6.2 കോടിക്ക് ടീമിലെത്തിച്ചു.

ക്രുനാല്‍ പാണ്ഡ്യയ്ക്ക് 8.8 കോടി

5.10: 40 ലക്ഷം ബേസിക് പ്രൈസ് ഉള്ള ക്രുനാല്‍ പാണ്ഡ്യയെ ഏറ്റെടുക്കാന്‍ ടീമുകള്‍ മത്സരിക്കുകയായിരുന്നു. ബാംഗ്ലൂര്‍ ടീം 8.8 കോടി വരെ ഓഫര്‍ ചെയ്‌തെങ്കിലും ക്രുനാല്‍ പാണ്ഡ്യയെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിക്കുകയായിരുന്നു. ഹര്‍ഷദ് പട്ടേലിനെ 20 ലക്ഷത്തിന് ഡല്‍ഹി വാങ്ങി. കമലേഷ് നാഗര്‍കോടിയെ 3.2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടി. ഹര്‍ഷല്‍ പട്ടേലിന് ഡല്‍ഹി ടീം അടിസ്ഥാന വില തന്നെയാണ് ഓഫര്‍ ചെയ്തത്.

4.50: രാഹുല്‍ തെവാടിയ മൂന്നു കോടിക്ക് ഡല്‍ഹിക്കു വേണ്ടി കളിയ്ക്കും. ബാറ്റിങ് ഓള്‍റൗണ്ടറായ ദീപക് ഹൂഡയെ 3.6 കോടിക്ക് സണ്‍റൈസ് ഹൈദരാബാദ് നിലനിര്‍ത്തി. വിജയ് ശങ്കറിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 3.2 കോടി ഓഫര്‍ ചെയ്തു.

4.25: സിദേഷ് ലാഡിനെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. പൃഥ്വി ഷായ്ക്കു വേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 1.2കോടിയുടെ ഓഫര്‍ വെച്ചു.

4.20:ഹിമാന്‍ഷു റാണയെ വാങ്ങാനാളുണ്ടായിരുന്നില്ല. ബാറ്റ്‌സ്മാന്‍ രാഹുല്‍ ത്രിപാഠിയെ പൊന്നും വിലക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് വാങ്ങിയത്. റിക്കി ഭൂയിയെ സണ്‍ റൈസേഴ്‌സ് 20 ലക്ഷത്തിന് വാങ്ങി. മനന്‍ വോഹ്‌റയ്ക്കായി റോയല്‍ ചലഞ്ചേഴ്‌സ് 1.1 കോടി വരെ മുടക്കാന്‍ തയ്യാറായി.

4.10: ശ്യാം കുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സ് 3.2 കോടി രൂപയ്ക്കാണ് വാങ്ങിയത്. 20 ലക്ഷം ബേസ് പ്രൈസ് ഉണ്ടായിരുന്ന ശുബ്മാന്‍ ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി. ഇഷാങ്ക് ജഗ്ഗിയെ ബേസ് പ്രൈസായ 20 ലക്ഷത്തിന് കൊല്‍ക്കത്ത തന്നെ വാങ്ങി. മായങ്ക് അഗര്‍വാളിനെ ഒരു കോടിക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങിയത്.

3.50: ആസ്‌ത്രേലിയന്‍ താരം ആദം സാംപയെ ആരും വാങ്ങിയിട്ടില്ല. ബൗളര്‍ കുല്‍ദീപ് യാദവിനെ റോയല്‍ ചലഞ്ചേഴ്‌സ് 5.8 കോടിക്ക് ബുക്ക് ചെയ്‌തെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി.

3.45: അമിത് മിശ്രയെ ഡല്‍ഹി ഡെയര്‍ ഡേവിള്‍സ് നാലു കോടിക്ക് വാങ്ങി. ബൗളര്‍ യുവേന്ദ്ര ചാഹലിനെ ആറു കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തി. വിന്‍ഡിന്റെ സാമുവല്‍ ബദ്രിയെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല.

റാഷിദ് ഖാന് ഒന്പത് കോടി.

3.35: കരണ്‍ ശര്‍മ അഞ്ചു കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെ 9കോടി കൊടുത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയെങ്കിലും അത്ര തന്നെ തുക കൊടുത്ത് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി.

3.20: ബൗളിങ് ഓള്‍റൗണ്ടറായ പിയൂഷ് ചൗളയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ് 4.2 കോടി രൂപ വരെ വില പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഇംറാന്‍ താഹിറിനെ അടിസ്ഥാന വിലയായ ഒരു കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ന്യൂസിലാന്‍ഡ് താരം ഇഷ് സോധിയെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല.

3.10: ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിലനിര്‍ത്തി.(വില 4.2 കോടി) ന്യൂസിലാന്‍ഡ് ബൗളര്‍ മിച്ചല്‍ മാക്‌ഗ്ലെഗനെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായിരുന്ന ലസിത് മലിങ്കയെ വാങ്ങാന്‍ ആരും മുന്നോട്ടു വന്നില്ല. ശ്രീലങ്കന്‍ താരത്തിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു.

ഉമേഷ് യാദവ് റോയല്‍ ചലഞ്ചേഴ്‌സിന്

3.00: 4.2 കോടിക്ക് ഉമേഷ് യാദവ് റോയല്‍ ചലഞ്ചേഴ്‌സിലേക്ക്. ഇഷാന്ത് ശര്‍മയെയും ടിം സൂത്തിനെയും വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. മുഹമ്മദ് ഷമിയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിലനിര്‍ത്തി.

2.50: മുസ്താഫിസുര്‍ റഹ്മാന്‍(ബംഗ്ലാദേശ്) മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിയ്ക്കും. 2.2 കോടിക്കാണ് ഈ ബൗളറെ വാങ്ങിയത്. ആസ്‌ത്രേലിയന്‍ ബൗളര്‍ മിറ്റ്ച്ചല്‍ ജോണ്‍സനെയും ജോഷ് ഹാസില്‍വുഡിനെയും വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. അതേ സമയം ാേസീസ് ബൗളര്‍ പാറ്റ് കുമിന്‍സിനു വേണ്ടി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ മത്സരം തന്നെ നടന്നു. ഒടുവില്‍ 5.4 കോടിക്ക് മുംബൈ കച്ചവടം ഉറപ്പിച്ചു.

2.40: അമ്പാടി രായുഡു(വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍) 2.2 കൊടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സിനെ ആര്‍ക്കും വേണ്ടായിരുന്നു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട് ലറെ 4.4 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

2.30: മലയാളി താരം സഞ്ജു സാംസണ് രാജസ്ഥാന്‍ റോയല്‍സിന്റെ വക എട്ടു കോടി രൂപയുടെ ഓഫര്‍.

ദിനേഷ് കാര്‍ത്തിക് 7.4 കോടി, റോബിന്‍ ഉത്തപ്പക്ക്
2.25: ദിനേഷ് കാര്‍ത്തികിനെ 7.4 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി. വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയെ വാങ്ങാന്‍ ആളില്ലായിരുന്നു. റോബിന്‍ ഉത്തപ്പയെ 6.4 കോടിക്ക് മുംബൈ വില ഉറപ്പിച്ചെങ്കിലും റൈറ്റ് ടു മാച്ചിലൂടെ കൊല്‍ക്കത്ത ഉത്തപ്പയെ നിലനിര്‍ത്തി.

പാര്‍ത്ഥിവ് പട്ടേലിനെ ആര്‍ക്കു വേണ്ട
2.05: ഇന്ത്യന്‍ ടീമംഗമായ പാര്‍ത്ഥിവ് പട്ടേലിനെ ആര്‍ക്കും വേണ്ട. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് 2.8ന് വില്‍പ്പനയായി(റോയല്‍ ചലഞ്ചേഴ്‌സ്). വൃദ്ധിമാന്‍ സാഹയെ സണ്‍റൈസേഴ്‌സ് അഞ്ചു കോടിക്കാണ് വാങ്ങിയത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണിയെയും ആരും വാങ്ങിയിട്ടില്ല.


മാര്‍ക്കസ് സ്‌റ്റോയിനിസിനെ പഞ്ചാബ് നിലനിര്‍ത്തി
1.00-ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ കോളിന്‍ മുണ്‍റോയുടെ വില 1.9 കോടി(ഡെയര്‍ ഡെവിള്‍സ്). സ്റ്റുവാര്‍ട്ട് ബിന്നിയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് വാങ്ങി. ആസ്‌ത്രേലിയയുടെ ബാറ്റിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനു വേണ്ടി റോയല്‍ ചലഞ്ചേഴ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് മത്സരിച്ചത്. വിജയം ബാംഗ്ലൂര്‍ ടീമിനായിരുന്നു. പക്ഷേ, കിങ്‌സ് ഇലവന്‍ പഞ്ചാബ് 6.2 കോടിക്ക് താരത്തെ നിലനിര്‍ത്തി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ 1.7 കോടിക്ക് ബാംഗ്ലൂര്‍ ടീം വാങ്ങി.

യൂസുഫ് പത്താന് 1.9 കോടി
12.50: 75 ലക്ഷം അടിസ്ഥാന വിലയുള്ള ന്യൂിലാന്‍ഡിനെ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ 2.2 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ആസ്‌ത്രേലിയന്‍ താരം ജെയിംസ് ഫോള്‍ക്‌നറെ വാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. ബാറ്റിങ് ഓള്‍റൗണ്ടര്‍ യൂസുഫ് പത്താന്റെ അടിസ്ഥാന വില 75 ലക്ഷമായിരുന്നു. പത്താന്‍ 1.9 കോടിക്ക് സണ്‍റൈസേഴ്‌സിനൊപ്പം പോയി.

കേദാര്‍ യാദവിന് 7.8 കോടി
12.40: വിന്‍ഡീസ് കാര്‍ലോസ് ബ്രാത് വൈറ്റ് ഇത്തവണ സണ്‍റൈസേഴ്‌സിനു വേണ്ടി കളത്തിലിറങ്ങും. വില-രണ്ടു കോടി. ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ നാലു കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങി. ഇന്ത്യന്‍ താരം കേദാര്‍ യാദവിന്റെ ബേസ് പ്രൈസ് രണ്ടു കോടിയായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സ് 7.8 കോടി രൂപയ്ക്ക് വിലയുറപ്പിച്ചു.

12.30: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 7.4 കോടിക്ക് നേടി.
12.20: ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്ലിനെ ആരും വാങ്ങിയില്ല

12.15: കഴിഞ്ഞ തവണ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ച മനിഷ് പാണ്ഡെയെ 11 കോടിക്ക് ഹൈദരാബാദ് ടീം നേടി

12.06: ഹാഷിം അംലയെ ആരും വാങ്ങിയില്ല

12.05: ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെ ഒന്നരക്കോടിക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് വാങ്ങിയത്. ആസ്‌ത്രേലിയന്‍ താരം ക്രിസ് ലിന്നിനെ കിട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 9.6 കോടി രൂപ ചെലവാക്കി.

12.00: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബ്രന്‍ഡന്‍ മക്കല്ലത്തെ 3.6 കോടിക്ക് വാങ്ങി

11.50: ആസ്‌ത്രേലിയയുടെ ആരോണ്‍ ഫ്രിഞ്ച് വില്‍പ്പനയായത് 6.2 കോടിയ്ക്കാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് വാങ്ങിയത്.

11.47: ഡേവിഡ് മില്ലറിനുവേണ്ടി മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സുമാണ് മത്സരിച്ചത്. ഒടുവില്‍ മൂന്നു കോടിക്ക് പഞ്ചാബ് ടീം മില്ലറെ നിലനിര്‍ത്തി.

11.45: മുരളി വിജയിനെ ആര്‍ക്കു വേണ്ട. ജോ റൂട്ട്, ക്രിസ് ഗെയ്ല്‍ എന്നിവരാണ് നേരത്തെ വില്‍പ്പന നടക്കാതിരുന്ന താരങ്ങള്‍.

11.41: വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ലോകേഷ് രാഹുലിനെ 11 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

11.40: കരുണ്‍ നായര്‍ക്ക് 5.6 കോടി രൂപ... സൂപ്പര്‍

11.16: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ 6.4 കോടിയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തി.

11.15: ഗൗതം ഗംഭീറിനെ 2.8 കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് വാങ്ങി

11.10: ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ 9 കോടിക്ക് ഡെയര്‍ ഡെവിള്‍സിനു വേണ്ടി കളിയ്ക്കും.

11.03: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്വിബ് അല്‍ ഹസന്‍ സണ്‍റൈസേഴ്‌സിനു കളിയ്ക്കും. വില രണ്ടു കോടി .

11.00: ഹര്‍ഭജന്‍ സിങിന് രണ്ടു കോടി, ചെന്നൈ കിങ്‌സിനു വേണ്ടി കളിയ്ക്കും.

10.40: ആസ്‌ത്രേലിയന്‍ ബൗളര്‍ മിറ്റ്ച്ചല്‍ സ്റ്റാര്‍ക് 9.4 കോടിക്ക് കൊല്‍ക്കത്തയിലേക്ക്‌

10.38: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അജിങ്കെ രഹാനെയെ രാജസ്ഥാന്‍ റോയല്‍സ് നാലു കോടിക്ക് നിലനിര്‍ത്തി.

10.35: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫഫ് ഡു പ്ലെസിസിന് 1.6 കോടി. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിയ്ക്കും.

10.32: ഇംഗ്ലണ്ടിന്റെ ബൗളിങ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്കിന് 12.5 കോടി. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിയ്ക്കും.

10.31: ക്രിസ് ഗെയ്ലിനെ ഒരു ടീമും വാങ്ങിയില്ല

10.30: കീരന്‍ പോള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍ നിലനിര്‍ത്തി. 5.4 റൈറ്റ് ടു മാച്ചിലൂടെ 5.4 കോടിക്കാണ് നിലനിര്‍ത്തിയത്.

10.25:ഐപിഎല്‍ ലേലം: ശിഖര്‍ ധവാന്‍ സണ്‍ റൈസേഴ്‌സിനു വേണ്ടി കളിയ്ക്കും. ആര്‍ അശ്വിന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

10.10: ഓപ്പണര്‍ ശിഖര്‍ ധവാനാണ് ലേലത്തിനെത്തിയ ആദ്യതാരം. മാര്‍ക്വി താരങ്ങളാണ് ആദ്യമെത്തുന്നത്.

10.00: ഐപിഎല്‍ പതിനൊന്നാം സീസണ്‍, ലേലം തുടങ്ങി

9.55:

9.30: പത്തു മണിയോടെ ലൈവ് ലേലം ആരംഭിക്കും.

9.00: ലേലത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്
കഴിഞ്ഞ സീസണിലെ അഞ്ചു താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ലേലത്തിലൂടെ അല്ലാതെ മൂന്നു പേരെ മാത്രമേ സ്വന്തമാക്കാനാകൂ. റൈറ്റ് ടു മാച്ചിലൂടെ വേണം മറ്റു താരങ്ങളെ കണ്ടെത്താന്‍.
കൈവശമുള്ള താരങ്ങളെ ലേലത്തിനു വെയ്ക്കുകയും ആ താരത്തിന് ലഭിക്കുന്ന പരമാവധി തുക കൊടുത്ത് ആ താരത്തെ സ്വന്തമാക്കുകയുമാണ് രീതി. റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ അവതരിപ്പിക്കുന്ന താരത്തിനെ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിളിച്ചവര്‍ക്കല്ല ലഭിക്കുക, പകരം ഏത് ടീമിലാണോ ഇപ്പോഴുള്ളത് ആ ടീമിനു തന്നെ ആ താരത്തെ എടുക്കാം. പക്ഷേ, ഏറ്റവും കൂടുതല്‍ വിളിച്ച തുക കൊടുക്കണം എന്നു മാത്രം.

8.15: ഏപ്രില്‍ ഏഴു മുതല്‍ മെയ് 27 വരെയാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളുടെ തിരിച്ചുവരവാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. പത്തുമണിക്കാണ് ലേലം ആരംഭിക്കുക.

ഐപിഎല്‍ 11ാം സീസണിന്റെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന താരലേലം ശനിയാഴ്ച 10 മണിക്ക് ബാംഗ്ലൂരില്‍ ആരംഭിക്കും. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്നതാണ് ലേലം.

Story first published: Saturday, January 27, 2018, 18:18 [IST]
Other articles published on Jan 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+