വരവായ് ഐപിഎല്‍ ധമാക്ക... ലേലത്തിനുള്ളത് 750 പേര്‍, ആരാവും മൂല്യമേറിയ താരം ?
ദില്ലി: ഇന്ത്യയിലെ ക്രിക്കറ്റ് കാര്‍ണിവലായ ഐപിഎല്ലിന്റെ മറ്റൊരു സീസണിന് ഏപ്രില്‍ അഞ്ചിനു തുടക്കമാകവെ താരലേലത്തിന് അരങ്ങൊരുങ്ങി. ഫെബ്രുവരി 20നാണ് കളിക്കാര്‍ക്കായുള്ള ലേലം നടക്കുന്നത്. 750 താരങ്ങളാണ് ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്. ബംഗളൂരുവിലാണ് ഐപിഎല്‍ ലേലം നടക്കുക.

ഫെബ്രുവരി നാലിനാണ് താരലേലം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ബിസിസിഐയില്‍ സുപ്രീം കോടതി അടിമുടി മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് ഇത് നീട്ടി വയ്ക്കുകയായിരുന്നു.ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്നും അജയ് ഷിര്‍ക്കെയെ സെക്രട്ടറി സ്ഥാനത്തു നിന്നും സുപ്രീം കോടതി പുറത്താക്കിയിരുന്നു.

കളിക്കാര്‍ക്കുവേണ്ടി ഫ്രാഞ്ചൈസികള്‍ക്കു പരമാവധി ചെലവഴിക്കാവുന്ന തുക 143.33 കോടി രൂപയായി ബിസിസിഐ നിജപ്പെടുത്തിയിട്ടുണ്ട്.

ഒമ്പതു വിദേശ താരങ്ങളുള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിക്കു പരമാവധി 27 താരങ്ങളെ വാങ്ങാന്‍ അനുമതിയുണ്ട്. ഈ അനുപാതത്തില്‍ പരമാവധി 76 താരങ്ങളെയായിരിക്കും ലേലത്തില്‍ മുഴുവന്‍ ഫ്രാഞ്ചൈസികളും കൂടി സ്വന്തമാക്കുക. ഇവരില്‍ 28 പേര്‍ വിദേശ കളിക്കാരായിരിക്കും.

ഇത്തവണ ലേലത്തില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്നത് കിങ്‌സ് ഇലവന്‍ പഞ്ചാബായിരിക്കും. 23.35 കോടി രൂപയാണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. 23.1 കോടി രൂപയുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് രണ്ടാമത്.

ലേലത്തില്‍ ഏറ്റവും കുറവ് പണം ചെലവഴിക്കുക മുംബൈ ഇന്ത്യന്‍സാണ്. 11.55 കോടി രൂപയാണ് അവര്‍ കളിക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 12.925 കോടി ചെലവഴിക്കും.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ പൂനെ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും താരങ്ങള്‍ക്കായി വലവീശാന്‍ രംഗത്തുണ്ട്.പൂനെ 17.5 കോടിയും ഗുജറാത്ത് 14.35 കോടിയും ചെലവഴിക്കും.

നിലവിലെ ഫ്രാഞ്ചൈസികളില്‍ ഏറ്റവും കുറവ് താരങ്ങളുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. നിലവില്‍ 14 കളിക്കാര്‍ മാത്രമേ കൊല്‍ക്കത്ത ടീമിലുള്ളൂ. പരിധി 27 ആയതിനാല്‍ 13 പേരെക്കൂടി കൊല്‍ക്കത്ത സ്വന്തമാക്കിയേക്കും.

ദക്ഷിണാഫ്രിക്കയുടെ പേസ് സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങള്‍ പുതിയ തട്ടകം തേടുകയാണ്.

കഴിഞ്ഞ സീസണിലെ ഐപിഎല്‍ സമാപിച്ചപ്പോള്‍ മുഴുവന്‍ ടീമുകളും കൂടി നിലനിര്‍ത്തിയത് 140 കളിക്കാരെയാണ്. ഇതില്‍ 44 വിദേശ താരങ്ങളുമുണ്ട്. എട്ടു ഫ്രാഞ്ചൈസികളും കൂടി 63 താരങ്ങളെ ഒഴിവാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications