Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഓള്‍ടൈം ഇലവനില്‍ ഡിവില്ലിയേഴ്‌സില്ല!! ധോണി നയിക്കും, ഗെയ്‌ലും സെവാഗും ഓപ്പണര്‍മാര്‍!!

മുംബൈ: ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇലവനെ പ്രഖ്യാപിച്ചു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയെയാണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഇതുവരെയുള്ള 10 എഡിഷനുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുത്തത്

വോട്ടിങിലൂടെ ക്രിക്കറ്റ് പ്രേമികളും 17 പേരുള്‍പ്പെടുന്ന പ്രമുഖരുടെ പാനലുമാണ് ഐപിഎല്ലിലെ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്തത്.

ഡിവില്ലിയേഴ്‌സില്ല

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ താരങ്ങള്‍

ഓള്‍ ടൈം ഇലവനില്‍ ധോണിയെക്കൂടാതെ വീരേന്ദര്‍ സെവാഗ്, വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇടംപിടിച്ചത്.

സൂപ്പര്‍ ഓപ്പണര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇടിവെട്ട് താരം ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ സൂപ്പര്‍ മാന്‍ സെവാഗുമാണ് ഓള്‍ ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. സെവാഗ് ഇപ്പോള്‍ ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും ഗെയ്ല്‍ ബാംഗ്ലൂര്‍ ടീമിലുണ്ട്.

മറ്റു താരങ്ങള്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, ശ്രീലങ്കയുടെ ലസിത് മലിങ്ക എന്നിവരാണ് ഓള്‍ടൈം ഇലവനിലെ മറ്റു താരങ്ങള്‍. ടീമിലെ 12ാമന്‍ ഡിവില്ലിയേഴ്‌സാണ്.

Story first published: Saturday, May 20, 2017, 15:52 [IST]
Other articles published on May 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+