For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐ.പി.എല്‍ എന്നാല്‍ ഗെയ്‌ലാട്ടം, ഈ ബാറ്റിങ് റെക്കോഡുകള്‍ തകര്‍ക്കാന്‍ വിയര്‍ക്കും, കണക്കുകളിതാ

ഗെയ്‌ലിന്റെ പേരിലുള്ള ബാറ്റിങ് റെക്കോഡുകള്‍ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാറ്റിങ് റെക്കോഡുകളില്‍ ഭൂരിഭാഗവും വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഗെയ്‌ലിന്റെ പേരിലുള്ള ബാറ്റിങ് റെക്കോഡുകള്‍ മറികടക്കാന്‍ ഈ സീസണില്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ പെട്ടെന്ന് തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്തതായ ബാറ്റിങ് റെക്കോഡുകള്‍ ചുവടെ.

കൂടുതല്‍ സിക്‌സറുകള്‍

കൂടുതല്‍ സിക്‌സറുകള്‍

യൂണിവേഴ്‌സല്‍ ബോസായ ക്രിസ് ഗെയ്‌ലാണ് ഐ.പി.എല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. 150.72 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശുന്ന ഗെയ്ല്‍ 292 തവണയാണ് പന്ത് പവലിനിയിലെത്തിച്ചത്. 324 ബൗണ്ടറികളും ഗെയ്ല്‍ അടിച്ചെടുത്തിട്ടുണ്ട്. 112 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 41.18 ശരാശരിയില്‍ 3994 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. ആറ് തവണ സെഞ്ച്വറി നേടിയ ഗെയ്ല്‍ 24 തവണ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി.

രണ്ടാം സ്ഥാനം എം.എസ് ധോണിയും എ.ബി ഡിവില്ലിയേഴ്‌സും പങ്കിടുകയാണ്. ഇരുവരുടെയും പേരില്‍ 186 സിക്‌സറുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സുരേഷ് റെയ്‌ന 185 സിക്‌സും നാലാം സ്ഥാനത്തുള്ള രോഹിത് ശര്‍മ 184 സിക്‌സുമാണ് പറത്തിയത്.ഈ സീസണില്‍ ഈ പട്ടികയിലുള്ള എല്ലാവരും കളിക്കുന്നുണ്ടെങ്കിലും ബഹുദൂരം മുന്നിലുള്ള ഗെയ്‌ലിന്റെ റെക്കോഡ് കോട്ടം തട്ടാതെ നിലനില്‍ക്കും.

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ്

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ്

ബൗളര്‍മാരെ തല്ലിപ്പറത്തി ഒരു മത്സരത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡും ഗെയ്‌ലിന്റെ പേരിലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം പൂനെ വാരിയേഴ്‌സിനെതിരേ 175 റണ്‍സ് നേടി മത്സരത്തില്‍ 17 തവണയാണ് ഗെയ്ല്‍ പന്ത് അതിര്‍ത്തി കടത്തിയത്. 13 ഫോറും അന്ന് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 12 സിക്‌സും ഗെയ്ല്‍ നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ബ്രണ്ടന്‍ മക്കല്ലം 13 സിക്‌സാണ് നേടിയത്. കൊല്‍ക്കത്തയ്‌ക്കൊപ്പം ബംഗളൂരുവിനെതിരെയാണ് മക്കല്ലത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. എ.ബി ഡിവില്ലിയേഴ്‌സ് 12 സിക്‌സാണ് ഒരു മത്സരത്തില്‍ നേടിയത്. ഗുജറാത്ത് ലയണ്‍സിനെതിരേ ബംഗളൂരുവിനുവേണ്ടിയാണ് ഡിവില്ലിയേഴ്‌സിന്റെ പ്രകടനം.

വേഗ സെഞ്ച്വറി

വേഗ സെഞ്ച്വറി

ഏറ്റവും കുറവ് പന്തില്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും ഗെയ്‌ലിന്റെ കൈയില്‍ ഭദ്രം. പൂനെയ്‌ക്കെതിരേ 175 റണ്‍സ് നേടിയ മത്സരത്തില്‍ 30 പന്തിലാണ് ഗെയ്ല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ റെക്കോഡില്‍ യൂസഫ് പഠാനാണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാനൊപ്പം മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പഠാന്‍ സെഞ്ച്വറി നേടിയത്. ഡേവിഡ് മില്ലര്‍ 38 പന്തിലും സെഞ്ച്വറി നേടിയിട്ടുണ്ട്.

Story first published: Thursday, March 14, 2019, 16:28 [IST]
Other articles published on Mar 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+