വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2020: ധോണി, കോലി, രോഹിത് ഒരൊറ്റ ടീമില്‍... ആ സ്വപ്‌നം നടക്കില്ല!! ഇതാണ് കാരണം

ഐപിഎല്ലിനു തൊട്ടുമുമ്പായിരുന്നു ഈ മല്‍സരം

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനേക്കാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്നത് മറ്റൊന്നിനായിരുന്നു. ടൂര്‍ണമെന്റിനു മുമ്പ് നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിമായിരുന്നു ഇത്. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളെ നയിക്കുന്ന എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയെല്ലാം ഒരുമിച്ച ഒരൊറ്റ ടീമില്‍ കാണാമെന്നതായിരുന്നു ഓള്‍ സ്റ്റാര്‍ ഗെയിമിനെ ഇത്രയും ശ്രദ്ധേയമാക്കിയത്.

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ കാത്ത് റെക്കോര്‍ഡ്... ഇപ്പോള്‍ 7/7, നേടിയാല്‍ ചരിത്രംഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ കാത്ത് റെക്കോര്‍ഡ്... ഇപ്പോള്‍ 7/7, നേടിയാല്‍ ചരിത്രം

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു ഓള്‍ സ്റ്റാര്‍ ഗെയിമെന്ന ആശയത്തിനു തുടക്കമിട്ടത്.

ഓള്‍ സ്റ്റാര്‍ ഗെയിം ഉപേക്ഷിച്ചു

ഓള്‍ സ്റ്റാര്‍ ഗെയിം ഉപേക്ഷിച്ചു

ഐപിഎല്ലിനു ഗ്ലാമര്‍ കൂട്ടുകയെന്ന ലക്ഷ്യത്തോടെ നടത്താന്‍ തീരുമാനിച്ചുന്ന ഓള്‍ സ്റ്റാര്‍ ഗെയിം റദ്ദാക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 25ന് ഓള്‍ സ്റ്റാര്‍ ഗെയിം നടത്താനായിരുന്നു നേരത്തേ ബിസിസിഐ തീരുമാനമെടുത്തിരുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് ഈ മല്‍സരം റദ്ദാക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ല. അധികൃതര്‍ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണവും നല്‍കിയിട്ടില്ല.

ഫ്രാഞ്ചൈസികളുടെ എതിര്‍പ്പ്

ഫ്രാഞ്ചൈസികളുടെ എതിര്‍പ്പ്

ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ഫ്രാഞ്ചൈസികളുടെയും എതിര്‍പ്പ് തന്നെയാണ് ഓള്‍ സ്റ്റാര്‍ ഗെയിം ഉപേക്ഷിക്കാനുള്ള പ്രധാനപ്പെട്ട കാരണമെന്നാണ് വിവരം. ഗാംഗുലി ഓള്‍ സ്റ്റാര്‍ ഗെയിമിനെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ ഫ്രാഞ്ചൈസി ഉടമകള്‍ ഇതിനെ എതിര്‍ത്തിരുന്നു. തങ്ങളുമായി ആലോചിക്കുക കൂടി ചെയ്യാതെയാണ് ഗാംഗുലി ഓള്‍ സ്റ്റാര്‍ ഗെയിമിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് എന്നതും ഫ്രാഞ്ചൈസി ഉടമകളെ ചൊടിപ്പിച്ചിരുന്നു.

കാരണങ്ങള്‍ വേറെയും

കാരണങ്ങള്‍ വേറെയും

പരസ്യ താല്‍പ്പര്യങ്ങളാണ് ഓള്‍ സ്റ്റാര്‍ ഗെയിമിനെ ഫ്രാഞ്ചൈസികള്‍ പിന്തുണയ്ക്കാതിരിക്കാനുള്ള മറ്റൊരു കാരണം. തങ്ങളുടെ ലോഗോയോ, ജഴ്‌സിയോ ഇല്ലാതെ താരങ്ങളെ കളിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കു താല്‍പ്പര്യം ഇല്ലായിരുന്നു.
ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കളിക്കുന്നതിനിടെ തങ്ങളുടെ കളിക്കാരനു പരിക്ക് പറ്റിയാല്‍ അതു ഐപിഎല്ലില്‍ ടീമിനു തിരിച്ചടിയാവുമെന്ന ആശങ്കയും ഫ്രാഞ്ചൈസി ഉടമകള്‍ പങ്കു വച്ചിരുന്നു.

ആരു പണം കൊടുക്കും?

ആരു പണം കൊടുക്കും?

ഓള്‍ സ്റ്റാര്‍ ഗെയിമില്‍ പങ്കാളിയാവുന്ന കളിക്കാരന് ആര് പണം നല്‍കുമെന്ന് ചോദ്യവും ഫ്രാഞ്ചൈസി ഉടമകള്‍ ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ജഴ്‌സിയില്‍ അല്ലാതെ ഇറങ്ങുന്ന താരത്തിനു പ്രതിഫലം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഫ്രാഞ്ചൈസികളുടെ നിലപാട്.
മാത്രമല്ല ഐപിഎല്‍ പടിവാതില്‍ക്കല്‍ നില്‍ക്കവെ തങ്ങളുടെ സ്റ്റാര്‍ പ്ലെയേഴ്‌സിനെ വിട്ടു നല്‍കിയാല്‍ അതു ടീമിന്റെ പ്രൊമോഷണല്‍ പരിപാടികളെയും ബാധിക്കുമെന്ന് ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശേഷം നടക്കുമോ?

ശേഷം നടക്കുമോ?

ഐപിഎല്ലിനു മുമ്പ് എന്തായാലും ഓള്‍ സ്റ്റാര്‍ ഗെയിം നടക്കില്ലെന്നു തന്നെയാണ് ഒരു ഫ്രാഞ്ചൈസി ഉടമ ദേശീയ മാധ്യമത്തോടു പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, മാര്‍ച്ച് 29നാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. മേയ് 17നായിരിക്കും ഫൈനല്‍.

Story first published: Thursday, February 20, 2020, 12:10 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X