വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷാരൂഖ് ഖാന്‍ ഗാംഗുലിയെ പുറത്താക്കി, മനോവീര്യം തകര്‍ത്തു- വെളിപ്പെടുത്തി അഭിജിത് ഭട്ടാചാര്യ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തവണ ചാമ്പ്യന്മാരായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗൗതം ഗംഭീറിന്റെ നായകത്വത്തിന് കീഴില്‍ ശക്തരായി വളര്‍ന്ന കെകെആര്‍ ഇത്തവണയും മികച്ച നിരയാണ്. ഐപിഎല്ലിന്റെ തുടക്ക സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു കെകെആറിന്റെ നായകന്‍. എന്നാല്‍ പ്രഥമ സീസണില്‍ ടീം മോശം പ്രകടനം പുറത്തെടുത്തതോടെ ദാദയുടെ നായകസ്ഥാനം തെറിച്ചു. 2010 സീസണിന് ശേഷം ഗാംഗുലിയെ ടീമില്‍ നിന്നും കെകെആര്‍ ഒഴിവാക്കി. ഇപ്പോഴിതാ സൗരവ് ഗാംഗുലിയെ കെകെആര്‍ ഉടമയായ ഷാരൂഖ് ഖാന്‍ പുറത്താക്കുകയായിരുന്നുവെന്നും ഷാരൂഖ് ഗാംഗുലിയുടെ മനോവീര്യം കെടുത്തിയെന്നും ആരോപിച്ചിരിക്കുകയാണ് പ്രശസ്ത ഗായകനായ അഭിജിത് ഭട്ടാചാര്യ. സ്‌പോര്‍ട്‌സ് കീഡയുടെ ഫേസ്ബുക്ക് പേജില്‍ നടത്തിയ അഭിമുഖത്തിലാണ് അഭിജിതിന്റെ തുറന്ന് പറച്ചില്‍.

'ഷാരൂഖ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉണ്ടാക്കി. പിന്നാലെ സൗരവ് ഗാംഗുലിയെ പുറത്താക്കി. അത് ചെയ്യാന്‍ വേണ്ടി മാത്രമാണ് അവന്‍ വന്നതെന്ന് തോന്നുന്നു. ക്രിക്കറ്റില്‍ നായകനെന്താണെന്ന് കാണിച്ച് തരികയാണ് ഗാംഗുലി ചെയ്തത്. എന്നാല്‍ ഗ്രേഗ് ചാപ്പലിന്റെ കിരണ്‍ മോറെയുടെയും നയങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തി. പിന്നാലെ ഗാംഗുലിയെ പുറത്താക്കി പുതിയൊരാളെ കൊണ്ടുവരാന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞു'-അഭിജിത് പറഞ്ഞു.

souravganguly-sharukhkhan

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട ഗാംഗുലി 2011ല്‍ ആശിഷ് നെഹ്‌റയ്ക്ക് പകരക്കാരനായി പൂനെ വാരിയേഴ്‌സിലെത്തി. അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗാംഗുലിക്ക് സാധിച്ചില്ല. ഗാംഗുലിയെ പുറത്താക്കിയതില്‍ അദ്ദേഹത്തിന്റെ പ്രായം ഒരു ഘടകം ആയിരുന്നെങ്കില്‍ അത്തരമൊരു പറഞ്ഞുവിടല്‍ ആയിരുന്നില്ല ഗാംഗുലിക്ക് നല്‍കേണ്ടിയിരുന്നതെന്നും അഭിഷേക് പറഞ്ഞു. ഐപിഎല്‍ കണ്ട് സമയം കളയാറില്ലെന്നും ഗല്ലി ക്രിക്കറ്റ് കളിക്കുന്നതാണ് കൂടുതല്‍ ആഹ്ലാദം തരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി20 ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ ഹീറോ യൂസഫ് പഠാന്‍ ആണെന്നും ഐപിഎല്‍ വിദേശ രാജ്യത്തുള്ള കളിക്കാര്‍ക്ക് പോലും ജോലി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാംഗുലിയുടെ ഐപിഎല്‍ കരിയര്‍ അത്ര മികച്ചതായിരുന്നില്ല. 59 ഐപിഎല്ലില്‍ നിന്നായി 25.45 ശരാശരിയില്‍ 1349 റണ്‍സ് നേടിയ ഗാംഗുലി 10 വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലിനെ സംബന്ധിച്ച് ഇത് മോശം പ്രകടനമാണ്. നേരത്തെ ഗാംഗുലി ടി20 ഫോര്‍മാറ്റിന് അനുയോജ്യനല്ലെന്നും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിന് പറ്റിയ നായകനല്ലെന്നും 2008ലെ കെകെആര്‍ പരിശീലകനായിരുന്നു ജോണ്‍ ബുച്ച്‌നാന്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Story first published: Saturday, September 12, 2020, 13:16 [IST]
Other articles published on Sep 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X