Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കെകെആര്‍ ആരെയൊക്കെ നിലനിര്‍ത്തും? ആരെ ക്യാപ്റ്റനാക്കണം? ആകാശ് ചോപ്ര പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മികച്ച താരനിരയുണ്ടായിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് പലരും ഉയരാതിരുന്നതോടെ കെകെആറിന് പ്ലേ ഓഫില്‍ സീറ്റ് നേടാനായില്ല. ദിനേഷ് കാര്‍ത്തികായിരുന്നു ടീമിന്റെ നായകന്‍. എന്നാല്‍ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ പാതി വഴിയില്‍ അദ്ദേഹം നായകസ്ഥാനം ഓയിന്‍ മോര്‍ഗന് കൈമാറി.

എന്നിട്ടും ടീമിന് പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനായില്ല. ഇപ്പോഴിതാ അടുത്ത സീസണില്‍ കെകെആറിനെ നയിക്കേണ്ടത് ആരാണെന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ആകാശ് ചോപ്ര. ഇന്ത്യന്‍ യുവതാരം ശുബ്മാന്‍ ഗില്ലിനെ നായകനാക്കണമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. 'അടുത്ത വര്‍ഷം മെഗാലേലം നടന്നാല്‍ മൂന്ന് താരങ്ങളെയാണ് കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യത.

aakashchopra

അതില്‍ക്കൂടുതല്‍ നിലനിര്‍ത്തിയാല്‍ അവരുടെ കാശ് പോകാനാണ് സാധ്യത. ആന്‍ഡ്രേ റസലാണ് അവര്‍ നിലനിര്‍ത്തുന്ന പ്രധാന താരങ്ങളിലൊരാള്‍. ഇത്തവണ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ടി20യില്‍ റോക്ക് സ്റ്റാറാണ് അദ്ദേഹം. അവനെ ഒഴിവാക്കി ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ വളരെ ചിലവേറിയ താരമായി അവന്‍ മാറും. അതിനാല്‍ത്തന്നെ റസലിനെ നിലനിര്‍ത്തുന്നതാണ് നല്ലത്. കെകആറിന്റെ അഭിവാജ്യ ഘടകങ്ങളിലൊരാണ് റസല്‍. നിലനിര്‍ത്തേണ്ട രണ്ടാമത്തെ താരമായി എനിക്ക് തോന്നുന്ന രണ്ടാമത്തെ താരം വരുണ്‍ ചക്രവര്‍ത്തിയാണ്.

വളരെ കൃത്യയുള്ള ബൗളറും വിക്കറ്റ് നേടാന്‍ മികവുള്ളതുമായ ബൗളറാണവന്‍. താരലേലത്തിലേക്ക് വിട്ടുകൊടുത്താല്‍ വാങ്ങാന്‍ ഒരുപാട് ടീമുകള്‍ ശ്രമിക്കും. അതിനാല്‍ നിലനിര്‍ത്തുന്നതാണ് നല്ലത്. അവസാന പറഞ്ഞെങ്കിലും ഏറ്റവും പ്രധാനപ്പെട്ട താരം അവനാണ്. പേര് ശുബ്മാന്‍ ഗില്‍'-ആകാശ് ചോപ്ര പറഞ്ഞു. 2021 സീസണില്‍ മെഗാ ലേലം നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 2021ലെ ഐപിഎല്‍ ഏപ്രില്‍-മെയ് മാസത്തില്‍ നടത്തുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടക്കുക.

ശുബ്മാന്‍ ഗില്ലിനെ കെകെആര്‍ ക്യാപ്റ്റനാക്കണമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 'ശുബ്മാന്‍ ഗില്ലിനെ കെകെആര്‍ ക്യാപ്റ്റനാക്കണം. അടുത്ത മൂന്ന് സീസണിനിലേക്കുള്ള ടീമിനെ അവര്‍ തയ്യാറേക്കണ്ടതുണ്ട്. ഇയാന്‍ മോര്‍ഗനെ നായകനാക്കി തുടരുമെന്ന് ഞാന്‍ കരുതുന്നില്ല'-ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്നുവന്ന ശുബ്മാന്‍ ഗില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെയും ഭാഗമാണ്. ഓസ്‌ട്രേലിയയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഗില്ലിന് ടീമില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിക്കും. ഭാവി ഇന്ത്യന്‍ താരമായി ഇതിനോടകം പേരെടുക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

Story first published: Friday, November 20, 2020, 15:39 [IST]
Other articles published on Nov 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+