വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: അടുത്ത സീസണില്‍ പഞ്ചാബിന് ഇവരെ വേണ്ട, ഒഴിവാക്കണം- ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ കടക്കാനായില്ലെങ്കിലും മികച്ച പ്രകടനം കൊണ്ട് കൈയടി നേടിയ ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കെ എല്‍ രാഹുല്‍ നായകനായിരുന്ന പഞ്ചാബ് ആദ്യ ഘട്ടങ്ങളില്‍ തുടര്‍ തോല്‍വികള്‍ നേരിട്ടെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫില്‍ കടക്കുമെന്ന് വരെ തോന്നിച്ചെങ്കിലും അവസാന നിമിഷം കാലിടറിയ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാനായില്ല. ചില സൂപ്പര്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയതും പഞ്ചാബിന് തിരിച്ചടിയായി. അടുത്ത സീസണില്‍ പഞ്ചാബ് നിരയില്‍ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ ആരെയൊക്കെയാണ് പഞ്ചാബ് ഒഴിവാക്കേണ്ടതെന്നതിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെയും വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രല്ലിനെയും ഒഴിവാക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

'ക്രിസ് ഗെയ്‌ലിനെ മുഴുവന്‍ മത്സരങ്ങളിലും കളിപ്പിക്കാന്‍ സാധിക്കാതിരുന്നതാണ് തിരിച്ചടിയായത്. മുജീബുര്‍ റഹ്മാന് കൂടുതല്‍ അവസരം നല്‍കാതെ മാക്‌സ് വെല്ലിനെ കൂടുതല്‍ കളിപ്പിച്ചത് മാക്‌സ് വെല്ലിന്റെ മാനേജ്‌മെന്റിന്റെ പ്രശ്‌നമാണ്. ഹാര്‍ഡസ് വില്‍ജിയോന് ഒരു മത്സരം പോലും അവസരം നല്‍കിയില്ല. നിഷാം,കോട്രല്‍,ജോര്‍ദാന്‍ എന്നിവരെ മാറി മാറി പരീക്ഷിച്ചതും തിരിച്ചടിയായി. മാക്‌സ് വെല്ലിന്റെ മോശം ഫോമും കോട്രെല്ലിന്റെ മോശം ബൗളിങ്ങും തിരിച്ചടിയായി. ദീപക് ഹൂഡ മധ്യനിരയില്‍ മികവ് കാട്ടിയെങ്കിലും വേണ്ടത്ര അവസരം ലഭിച്ചില്ല. മൂന്ന് താരങ്ങളെയാണ് പഞ്ചാബ് ഒഴിവാക്കേണ്ടത്. പേസര്‍മാരായ കോട്രല്‍,വില്‍ജോയിന്‍ ഒപ്പം മാക്‌സ് വെല്ലിനെയും. കളിക്കാന്‍ തയ്യാറാണെങ്കില്‍ ഗെയ്‌ലിനെ നിലനിര്‍ത്തുകയാണ് വേണ്ടത്'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

പഞ്ചാബിനെ സംബന്ധിച്ച് വളരെ നഷ്ടമുണ്ടാക്കുന്ന കച്ചവടവമാണ് മാക്‌സ് വെല്ലും കോട്രലും. മാക്‌സ് വെല്ലിനെ 10.75 കോടിക്കും കോട്രലിനെ 8.5 കോടിക്കുമാണ് പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തി. 2014ലെ യുഎഇ ഐപിഎല്ലില്‍ ഏറ്റവും തിളങ്ങിയ ബാറ്റ്‌സ്മാന്‍ മാക്‌സ് വെല്‍ ആയിരുന്നെങ്കിലും ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയത് മാക്‌സ്‌വെല്ലാണ്. വരുന്ന സീസണില്‍ ഇന്ത്യയിലാണ് ഐപിഎല്‍ നടക്കുന്നത്. അതിനാല്‍ മാക്‌സ് വെല്ലിനെ നിലനിര്‍ത്താനും സാധ്യതയുണ്ട്. അതേ സമയം രാഹുല്‍ തെവാത്തിയ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയതോടെയാണ് കോട്രലിന്റെ വില പോയത്. ഇതോടെ താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമായി. വരുന്ന സീസണില്‍ മെഗാ താരലേലം നടന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോട്രലിന് സാധിച്ചേക്കില്ല. ബൗളിങ് നിരയിലാവും പഞ്ചാബ് കൂടുതലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കൂടുതല്‍.

Story first published: Monday, November 16, 2020, 10:57 [IST]
Other articles published on Nov 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X