ഐപിഎല്‍ കൊണ്ട് ഇന്ത്യക്കു ഒരു കാര്യവുമില്ല!! ലോകകപ്പില്‍ തിരിച്ചടിയാവുമെന്ന് മുന്‍ സൂപ്പര്‍ താരം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപിടി മികച്ച താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ഭാവിയിലും ഇന്ത്യന്‍ ടീം സെലക്ഷനെ ഏറ്റവുമധികം സ്വാധീനിക്കുക ഐപിഎല്‍ തന്നെയായിരിക്കും. നിരവധി യുവതാരങ്ങളാണ് ഐപിഎല്ലിലൂടെ ഉയര്‍ന്നു വന്ന് ലോകക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ നിരയിലേക്കെത്തിയത്. ഈ വര്‍ഷം മേയില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് മുമ്പുള്ള ടൂണമെന്റ് എന്ന നിലയില്‍ ഈ സീസണിലെ ഐപിഎല്ലിന്റെ പ്രാധാന്യം കൂടുതലാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെയും ഐപിഎല്‍ സ്വാധീനിക്കും.
ഐപിഎല്ലിലും ലോകകപ്പ് ടീം സെലക്ഷനുമെല്ലാം ഇങ്ങനെ ബന്ധപ്പെട്ടു കിടക്കുകയാണെങ്കിലും ഇതിനെ വിമര്‍ശിച്ചു കൊണ്ടു രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി.

താരങ്ങള്‍ അത്ര ഫ്രഷായിരിക്കില്ല
ലോകകപ്പിനുള്ള സംഘത്തെ ഇന്ത്യ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. ഇവരല്ലാം ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പിനെത്തുമ്പോള്‍ ഇവരൊന്നും അത്ര ഫ്രഷായിരിക്കില്ലെന്നു ബിന്നി ചൂണ്ടിക്കാട്ടി.
1983ല്‍ ഇതിഹാസ താരം കപില്‍ ദേവ് നയിച്ച ഇന്ത്യ കന്നി ലോകകിരീടം ചൂടിയപ്പോള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് ഹബിന്നി.

ഇതിനകം നിരവധി മല്‍സരങ്ങള്‍ കളിച്ചു
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ പ്രതികൂലമായാണ് ബാധിക്കുക. കാരണം, അടുത്തിടെയായി ഏറെ മല്‍സരങ്ങളില്‍ ഇന്ത്യ കളിച്ചു കഴിഞ്ഞു.
അനാവശ്യമായ പരമ്പരകളില്‍ പോലും ഇന്ത്യ കളിച്ചതായി കാണാം. ഇതിന് മികച്ച ഉദാഹരണമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള പരമ്പര. ഇങ്ങനെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തുമെന്നും ബിന്നി ചൂണ്ടിക്കാട്ടുന്നു.

വിശ്രമം അനിവാര്യമാണ്
ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ താരങ്ങള്‍ക്കു മതിയായ വിശ്രമം ആവശ്യമാണ്. എങ്കില്‍ മാത്രമേ കൂടുതല്‍ ഫ്രഷായി കളിക്കളത്തില്‍ ഇറങ്ങാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരെപ്പോലെയുള്ള ടീമുകളെ നോക്കൂ. ഇവര്‍ക്ക് തുടര്‍ച്ചയായി പരമ്പരകള്‍ ഉണ്ടാവാറില്ല. ഇടയ്ക്കിടെ താരങ്ങള്‍ക്കു ബ്രേക്ക് ലഭിക്കും. ലോകകപ്പില്‍ പുതിയ ഊര്‍ജത്തോടെ ഇറങ്ങാന്‍ ഇതു ഇവരെ സഹായിക്കുമെന്നും ബിന്നി അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications