Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 9: സുനില്‍ നരെയ്‌ന്റെ വിലക്ക് മാറി; കൊല്‍ക്കത്ത ക്യാംപില്‍ ആശ്വാസം!

കൊല്‍ക്കത്ത: വെസ്റ്റ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്ന് ഐ പി എല്ലില്‍ പന്തെറിയാന്‍ ഐ സി സിയുടെ അനുവാദം. ബൗളിങ് ആക്ഷന്‍ സംശയത്തില്‍ പെട്ട സുനില്‍ നരെയ്‌നെ ഐ സി സി നരെയ്നെ വിലക്കിയിരുന്നു. ഐ പി എല്ലിന്റെ ഒമ്പതാം സീസണ് മുന്നോടിയായിട്ടാണ് ഈ വിലക്ക് ഐ സി സി പിന്‍വലിച്ചത്. തങ്ങളുടെ പ്രധാന സ്പിന്‍ ആയുധമായ നരെയ്‌ന്റെ വിലക്ക് നീങ്ങിയത് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ ആശ്വാസമായിരിക്കുകയാണ്.

ചെന്നൈയിലെ ശ്രീ രാമചന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിശോധനയിലാണ് നരെയ്‌ന്റെ ബൗളിംഗ് ആക്ഷനില്‍ പ്രശ്‌നങ്ങളില്ല എന്ന് ഐ സി സിക്ക് ബോധ്യമായത്. കഴിഞ്ഞ വര്‍ഷവും ഐ പി എല്ലിന് തൊട്ടുമുമ്പായി ഐ സി സിയുടെ ടെസ്റ്റ് വിജയിച്ച് നരെയ്ന്‍ കളിക്കളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെ അംപയര്‍മാര്‍ നരെയ്നെ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു.

sunilnarine

2014 ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റിനിടെയാണ് കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് താരമായ നരെയ്ന്റെ ബൗളിംഗ് ആക്ഷനില്‍ ആദ്യമായി സംശയം തോന്നിയത്. ഓഫ് സ്പിന്‍ എറിയുന്നതില്‍ നിന്നും ഐ പി എല്‍ കമ്മിറ്റി നരെയ്നെ വിലക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പും ഇന്ത്യയില്‍ അടുത്തിടെ സമാപിച്ച ട്വന്റി 20 ലോകകപ്പും നരെയ്‌ന് കളിക്കാന്‍ പറ്റിയിരുന്നില്ല.

ബൗളിംഗ് ആക്ഷനില്‍ മാറ്റങ്ങള്‍ വരുത്തി ഐ പി എല്ലില്‍ കളിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം വലിയ നേട്ടങ്ങളുണ്ടാക്കാന്‍ നരെയ്‌ന് കഴിഞ്ഞിരുന്നില്ല. സുനില്‍ നരെയ്ന്‍ തങ്ങളുടെ പ്രധാനപ്പെട്ട താരമാണ് എന്ന് കൊല്‍ക്കത്ത കോച്ച് ജാക്ക് കാലിസ് നേരത്തെ പറഞ്ഞിരുന്നു. നരെയ്‌ന് ഐ പി എല്ലില്‍ പന്തെറിയാന്‍ കഴിയും എന്നും കാലിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് ഈ 27കാരന്‍.

Story first published: Friday, April 8, 2016, 13:58 [IST]
Other articles published on Apr 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+