Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ തകര്‍ത്തു, നോക്കൗട്ട് പ്രതീക്ഷ സജീവം

കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ പി എല്‍ ഒമ്പതാം സീസണില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം ജയം. കൂറ്റന്‍ സ്‌കോര്‍ പിറന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തികച്ചും ആധികാരികമായിട്ടായിരുന്നു ബാംഗ്ലൂരിന്റെ രണ്ട് പോയിൻറുകൾ.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 5 വിക്കറ്റിന് 183 റണ്‍സ് അടിച്ചു. എന്നാല്‍ ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലെത്തിയ ക്രിസ് ഗെയ്‌ലിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സുകള്‍ ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം വിജയം ഉറപ്പിച്ചു. ജയത്തോടെ ബാംഗ്ലൂര്‍ നോക്കൗട്ട് സാധ്യതകളും സജീവമാക്കി.

വിരാട് എന്തൊരു മനുഷ്യനാണ്

വിരാട് എന്തൊരു മനുഷ്യനാണ്

51 പന്തില്‍ 5 ഫോറും മൂന്ന് സിക്‌സും അടക്കം മുക്കാല്‍ സെഞ്ചുറിയോടെ നോട്ടൗട്ട്. ഓറഞ്ച് ക്യാപ്പും മാന്‍ ഓഫ് ദ മാച്ചും ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ കയ്യില്‍ ഭദ്രം. ഈ സീസണില്‍ അവിശ്വസനീയ ഫോമില്‍ തുടരുകയാണ് കോലി.

ഡിവില്ലിയേഴ്‌സ് പറയണോ

ഡിവില്ലിയേഴ്‌സ് പറയണോ

കോലിയും ഡിവില്ലിയേഴ്‌സും ക്രീസില്‍ ഒത്തുചേര്‍ന്നാല്‍ ബൗളര്‍മാര്‍ക്ക് പിന്നീട് കൂടുതലായി ഒന്നും ചെയ്യാനില്ല. 31 പന്തില്‍ 59 റണ്‍സോടെ പുറത്താകാതെ നിന്നു ഡിവില്ലിയേഴ്‌സ്.

ഗെയ്‌ലും ഫോമിലേക്ക്

ഗെയ്‌ലും ഫോമിലേക്ക്

ജയിച്ചു എന്നതിനൊപ്പം തന്നെ ബാംഗ്ലൂരിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഗെയ്‌ലിന്റെ ഫോം. 31 പന്തില്‍ ഗെയ്ല്‍ 49 റണ്‍സെടുത്തു. 5 ഫോറും 4 സിക്‌സും ഗെയ്ല്‍ പറത്തി.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

34 പന്തില്‍ 51 റണ്‍സോടെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. എന്നാല്‍ സ്‌കോര്‍ 90ല്‍ നില്‍ക്കേ ഗംഭീര്‍ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

പാണ്ഡെയും റസലും

പാണ്ഡെയും റസലും

50 റണ്‍സുമായി മനീഷ് പാണ്ഡെയും 39 റണ്‍സോടെ ആന്‍ഡ്രെ റസലും കൊല്‍ക്കത്ത ഇന്നിംഗ്‌സ് 183 വരെ എത്തിച്ചു. എന്നാല്‍ വിജയിക്കാന്‍ അതും മതിയായില്ല എന്ന് മാത്രം.

Story first published: Tuesday, May 17, 2016, 11:06 [IST]
Other articles published on May 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+