ധോണിയുടെ പരാജയം, പുനെയ്ക്ക് വീണ്ടും തോല്‍വി, പഞ്ചാബിന് ആദ്യജയം!
മൊഹാലി: ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിക്ക് ബാറ്റിംഗും ക്യാപ്റ്റന്‍സിയും ഒരുപോലെ പാളിയ മത്സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് തോല്‍വി. ദുര്‍ബലരായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് ആറ് വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് പുനെ ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിനെതിരെയും പുനെ ടീം തോറ്റിരുന്നു. മൂന്ന് കളിയില്‍ 1 ജയത്തില്‍ നിന്നു കിട്ടിയ 2 പോയിന്റാണ് പുനെയുടെ സമ്പാദ്യം.
ഗുജറാത്ത് ലയണ്‍സിനെതിരെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെയും തോറ്റ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാകട്ടെ ആദ്യ ജയമായി പുനെയ്‌ക്കെതിരെ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പുനെ 7 വിക്കറ്റിന് 152 റണ്‍സാണടിച്ചത്. 67 റണ്‍സെടുത്ത ഡുപ്ലിസിയാണ് ടോപ് സ്‌കോറര്‍. മനന്‍ വോറ, മുരളി വിജയ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ മികവില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. ചിത്രങ്ങളിലേക്ക്...

വോറ മാന്‍ ഓഫ് ദ മാച്ച്
33 പന്തില്‍ 51 റണ്‍സെടുത്ത് മാന്‍ ഓഫ് ദ മാച്ചായ മനന്‍ വോറ

മുരളി വിജയ്
53 റണ്‍സുമായി മുരളി വിജയും തിളങ്ങി. വിജയും വോറയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തു

മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട്
14 പന്തില്‍ 33 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടാണ് പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

വീണ്ടും ഡുപ്ലിസി
67 റണ്‍സെടുത്ത ഡുപ്ലിസിയാണ് പുനെയുടെ ടോപ് സ്‌കോറര്‍.

ധോണി പരാജയം
രണ്ട് പന്തില്‍ 1 റണ്‍സെടുക്കാനേ ധോണിക്ക് കഴിഞ്ഞുള്ളൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications