ബൗളിംഗ് വീണ്ടും പിഴച്ചു, ബാംഗ്ലൂരിന് തോല്‍വി; കോലിയുടെ കന്നിസെഞ്ചുറി പാഴായി!
രാജ്‌കോട്ട്: ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ചുറി നേടിയിട്ടും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബൗളര്‍മാരാണ് ബാംഗ്ലൂരിനെ കൈവിട്ടത്. വിരാട് കോലിയുടെ കന്നി സെഞ്ചുറിയുടെ മികവില്‍ 180 റണ്‍സാണ് ബാംഗ്ലൂര്‍ ഇത്തവണ അടിച്ചെടുത്തത്.
എന്നാല്‍ ഈ സ്‌കോര്‍ രക്ഷിക്കാന്‍ പോന്ന ബൗളിംഗൊന്നും ഇത്തവണയും ബാംഗ്ലുരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഗുജറാത്ത് ലക്ഷ്യം കണ്ടത്. സ്മിത്ത് 32, മക്കുല്ലം 42, റെയ്‌ന 28, കാര്‍ത്തിക് 50 എന്നിങ്ങനെ എല്ലാവരും ഗുജറാത്തിന് വേണ്ടി സംഭാവനകള്‍ നല്‍കി. 5 കളിയില്‍ നാലാം ജയത്തോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തും ബാംഗ്ലൂര്‍ മൂന്നാം തോല്‍വിയോടെ അഞ്ചാം സ്ഥാനത്തുമാണ് ഇപ്പോള്‍.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
63 പന്തിലായിരുന്നു വിരാട് കോലിയുടെ സെഞ്ചുറി. ട്വന്റി 20 യില്‍ ഇതാദ്യമായിട്ടാണ് കോലി സെഞ്ചുറി അടിക്കുന്നത്. 1 സിക്‌സും 11 ഫോറും.

രാഹുലും കൂടി
ഇത്തവണ എ ബി ഡിവില്ലിയേഴ്‌സായിരുന്നില്ല കെ എൽ രാഹുലായിരുന്നു കോലിക്ക് കൂട്ട്. വാട്‌സന്‍ 35 പന്തില്‍ 51 റണ്‍സടിച്ചു.

മക്കുല്ലത്തിന്റെ ബാറ്റിംഗ്
24 പന്തില്‍ 42 റണ്‍സാണ് മക്കുല്ലം അടിച്ചത്. ഒന്നാം വിക്കറ്റായി സ്മിത്ത് പുറത്താകുമ്പോള്‍ സ്‌കോര്‍ 5.2 ഓവറില്‍ 47.

കാര്‍ത്തികിന് ഫിഫ്റ്റി
സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയോടെ ദിനേശ് കാര്‍തിക് ഗുജറാത്തിനെ ലക്ഷ്യത്തിലെത്തിച്ചു. 39 പന്തിലായിരുന്നു കാര്‍ത്തികിന്റെ 50.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications