Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുഴഞ്ഞ് തുഴഞ്ഞ് പഞ്ചാബിനോട് നാണംകെട്ട തോല്‍വി, മുംബൈയുടെ പ്രതീക്ഷ മങ്ങുന്നു?

നോക്കൗട്ട് മത്സരം പോലെ കളിക്കേണ്ട സമയത്ത് ചാമ്പ്യന്മാരായ മുംബൈ കളിച്ചത് നാണംകെട്ട ക്രിക്കറ്റ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ എത്ര റണ്‍സടിക്കണമെന്നോ എങ്ങനെ റണ്‍സടിക്കണമെന്നോ ധാരണയില്ലാതെ തികച്ചും വലഞ്ഞു. പവര്‍ പ്ലേയില്‍ 21 റണ്‍സ് മാത്രമടിച്ച മുംബൈയ്ക്ക് പത്തോവറില്‍ 50 പോലും എത്താന്‍ പറ്റിയില്ല. തട്ടിയും മുട്ടിയും ഒപ്പിച്ചെടുത്തത് 124 റണ്‍സ്. അതാകട്ടെ പഞ്ചാബിന് തൊട്ടുകൂട്ടാന്‍ പോലും തികഞ്ഞതുമില്ല.

ഓപ്പണിങിന് ഇറങ്ങിയ ഉന്മുക് ചന്ദ്, ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വണ്‍ ഡൗണായി എത്തിയ അമ്പാട്ടി റായിഡു, പിന്നീട് വന്ന ബട്‌ലര്‍ എന്നിവരെല്ലാം മുംബൈയുടെ എങ്ങുമെത്താത ഇന്നിംഗ്‌സിന് കാരണക്കാരാണ്. കീരണ്‍ പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് രണ്ടോവറില്‍ കൂട്ടിച്ചേര്‍ത്ത 34 റണ്‍സ് കൂടി ഇല്ലാതിരുന്നെങ്കില്‍ മുംബൈയുടെ നില ഇതിലും കഷ്ടമായേനേ. ആദ്യ ഓവറില്‍ വിക്കറ്റ് വീണിട്ടും പഞ്ചാബിനെ ക്യാപ്റ്റന്‍ മുരളി വിജയും സാഹയും ചേര്‍ന്ന് അനായാസം ലക്ഷ്യത്തിലെത്തിച്ചു.

എന്തൊരു കളിയാണ് ക്യാപ്റ്റാ...

എന്തൊരു കളിയാണ് ക്യാപ്റ്റാ...

ഓരോ പന്തിലും കനത്ത ഇച്ഛാഭംഗത്തോടെയാണ് രോഹിത് ബാറ്റ് വീശിയത്. റണ്‍സെടുക്കാന്‍ കഴിയാതെ ശരിക്കും ഒരു ഓഫ് ഡേ. മുംബൈയുടെ തകര്‍ച്ചയുടെ ഒന്നാമത്തെ കാരണം ക്യാപ്റ്റന്റെ ഈ കളി തന്നെ. 24 പന്തില്‍ 15 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം.

ഹോ നീതിഷിന്റെ ബാറ്റിംഗ്..

ഹോ നീതിഷിന്റെ ബാറ്റിംഗ്..

28 പന്തില്‍ മൂന്ന് സിക്‌സ് അടിച്ച ബാറ്റ്‌സ്മാനാണ്... പക്ഷേ ആകെ സ്‌കോര്‍ 25 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റിനെ വെല്ലുന്ന തരത്തില്‍ മുട്ടിക്കളിച്ച യുവതാരം നിതീഷ് റാണയാണ് രോഹിത് ശര്‍മയുടെ മൂഡും നശിപ്പിച്ചത്.

തരിപ്പണമായ ബാറ്റിംഗ്

തരിപ്പണമായ ബാറ്റിംഗ്

ഉന്മുക്ത് ചന്ദും റായിഡുവും സ്‌കോര്‍ ബോര്‍ഡ് തുറന്നേ ഇല്ല. ബട്‌ലര്‍ 9ലും പോയി. അവസാന ഓവറുകളില്‍ വിക്കറ്റ് പടപടാ വീണു. 20 ഓവറില്‍ 124 ല്‍ എത്തുമ്പോഴേക്കും 9 പേര്‍ ഔട്ടായിരുന്നു. സീസണിലെ ഏറ്റവും മോശം സ്‌കോറുകളില്‍ ഒന്ന്.

ബൗളര്‍മാരുടെ ആറാട്ട്

ബൗളര്‍മാരുടെ ആറാട്ട്

നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഓസ്‌ട്രേലിയക്കാരന്‍ സ്‌റ്റോണിസ് 4 വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശര്‍മ 4 ഓവറില്‍ വിട്ടുകൊടുത്തത് വെറും 11 റണ്‍സ്. മോഹിത് ശര്‍മ നാലോവറില്‍ 26.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് വേണ്ടി 52 പന്തില്‍ 54 റണ്‍സുമായി ക്യാപ്റ്റന്‍ മുരളി വിജയ് അവസാനം വരെ ക്രീസില്‍ നിന്നു. ആദ്യ ഓവറില്‍ അംല പുറത്തായെങ്കിലും ക്യാപ്റ്റന്‍ കുലുങ്ങിയില്ല.

 സാഹയും പിന്തുണച്ചു

സാഹയും പിന്തുണച്ചു

1 ന് 1 എന്ന നിലയില്‍ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ 40 പന്തില്‍ 6 ഫോറും 1 സിക്‌സും സഹിതം 56 റണ്‍സെടുത്തു. മാകസ്വെല്‍ 0 ന് പുറത്തായെങ്കിലും അതൊന്നും പഞ്ചാബിനെ ബാധിച്ചതേയില്ല.

Story first published: Saturday, May 14, 2016, 9:27 [IST]
Other articles published on May 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+