Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; താരലേലം ഫെബ്രുവരി 12 മുതല്‍

ബാഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റിന്റെ ഏഴാം സീസണിലേക്കുള്ള താരലേലം ഫെബ്രുവരി 12, 13 തീയതികളില്‍ ബാംഗ്ലൂരില്‍ നടക്കും. പുനെ വാരിയേഴ്‌സ് പുറത്തായതോടെ ഇത്തവണ എട്ട് ടീമുകളാണ് ഐ പി എല്‍ കിരീടത്തിനായി മത്സരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാത്ത താരങ്ങള്‍ക്ക് വേണ്ടിയും ഇത്തവണ ലേലം നടക്കും.

ഇന്ത്യന്‍ രൂപയിലായിരിക്കും താരങ്ങള്‍ക്ക് ഈ സീസണ്‍ മുതല്‍ പ്രതിഫലം എന്ന പ്രത്യകതയും ഉണ്ട്. ഓരോ ടീമിനും അഞ്ച് കളിക്കാരെ വീതം നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നു. 39 കോടി രൂപയാണ് ഈ അഞ്ച് താരങ്ങള്‍ക്കായി ടീം ചെലവഴിച്ചത്. ആകെ 22 അംഗ ടീമിന് വേണ്ടി ചിലവഴിക്കാവുന്ന തുകയുടെ പരിധി 60 കോടി ഇന്ത്യന്‍ രൂപയാണ്.

സച്ചിന്‍, ദ്രാവിഡ് എന്നിവരില്ലാത്ത ആദ്യ ഐ പി എല്‍ സീസണ്‍ കൂടിയാണിത്. മുംബൈ, ചെന്നൈ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ മാത്രമാണ് അഞ്ച് കളിക്കാരെ വീതം നിലനിര്‍ത്തിയത്. വിവിധ ടീമുകള്‍ നിലനിര്‍ത്തിയ പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയെന്ന് നോക്കൂ.

എം എസ് ധോണി

എം എസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ നായകന്‍ ധോണിയെ നിലനിര്‍ത്തി.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി താരമായ സഞ്ജു സാംസനെ കഴിഞ്ഞ വര്‍ഷത്തെ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് നിലനിര്‍ത്തിയത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് താരമായ കോലിയെ വിജയ് മല്യയുടെ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ് നിലനിര്‍ത്തി.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ച് കളിക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഫോമിലല്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഇത്തവണയും നിലനിര്‍ത്തി. സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയ മറ്റൊരാള്‍

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിനെ ബാംഗ്ലൂര്‍ ടീം നിലനിര്‍ത്തി.

കീരണ്‍ പൊള്ളാര്‍ഡ്

കീരണ്‍ പൊള്ളാര്‍ഡ്

വെസ്റ്റിന്ത്യന്‍ ഓള്‍റൗണ്ടറായ കീരണ്‍ പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ പ്രമുഖരില്‍ ഒരാള്‍.

ലസിത് മലിംഗ

ലസിത് മലിംഗ

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയെ വിട്ട് ഒരു കളിക്കും മുംബൈ ഇന്ത്യന്‍സ് ഇല്ല. ഐ പി എല്‍ തുടങ്ങിയത് മുതല്‍ മലിംഗ മുംബൈയിലുണ്ട്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഹൈദരാബാദ് സണ്‍റൈസേഴ്‌സാണ് യുവ ഓപ്പണര്‍ ശിഖര്‍ ധവാനെ നിലനിര്‍ത്തിയത്. ടീമിന്റെ ക്യാപ്റ്റനായിരിക്കും ഈ സീസണില്‍ ശിഖര്‍ ധവാന്‍.

ഡെയ്ല്‍ സ്റ്റെയ്ന്‍ട

ഡെയ്ല്‍ സ്റ്റെയ്ന്‍ട

ലോകത്തെ ഒന്നാംനമ്പര്‍ ഫാസ്റ്റ് ബൗളറായ സ്റ്റെയ്‌നിനെ പ്രതീക്ഷിച്ചപോലെ തന്നെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Saturday, January 11, 2014, 12:04 [IST]
Other articles published on Jan 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+