Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനില്ലാത്ത മുംബൈ എന്ത് മുംബൈയാണ്?

അബുദാബി: 164 റണ്‍സ് എന്ന വിജയലക്ഷ്യം എത്തിച്ചേരാന്‍ പറ്റാത്ത അത്രയും വലുതൊന്നും ആയിരുന്നില്ല. 41 റണ്‍സിന് തോല്‍ക്കാന്‍ മാത്രമുള്ള സ്‌കോറൊന്നും എന്തായാലും അല്ല തന്നെ. ഐ പി എല്ലിന്റെ ഏഴാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പിഴച്ചത് തുടക്കമാണ്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച തുടക്കക്കാരന്‍ ബാക്കിയാക്കി പോയ വിടവ് ഒറ്റ ദിവസം കൊണ്ട് ആര്‍ക്കെങ്കിലും നികത്താന്‍ കഴിയും എന്ന് വിചാരിക്കുന്നതിലും അര്‍ഥമില്ല.

ജാക് കാലിസും മനീഷ് പാണ്ഡെയും തകര്‍ത്തടിച്ചെങ്കിലും കൊല്‍ക്കത്ത പടുകൂറ്റന്‍ സ്‌കോറിലൊന്നും എത്തിയിരുന്നില്ല. എന്നാല്‍ മുംബൈയുടെ ഓപ്പണര്‍മാര്‍ ചതിച്ചു. മൈക്ക് ഹസിയുടെ അസാധാരണമായ പരാജയം മുംബൈയുടെ ഉദ്ഘാടന മത്സരത്തെ നന്നായി തന്നെ ബാധിച്ചു. ആദിത്യ താരെ വലിച്ചടിക്കാന്‍ നോക്കിയെങ്കിലും അത്ര വിജയിച്ചില്ല.

ആറ്റ് നോറ്റിരുന്ന കോറി ആന്‍ഡേഴ്‌സന്റെ ഐ പി എല്‍ അരങ്ങേറ്റവും കീരണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിംഗും പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. എന്നാല്‍ തോല്‍വിയിലും മുംബൈക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. കളിച്ചത് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ്. ഇവര്‍ക്കൊപ്പം ഹസിയും പൊളാര്‍ഡും ആന്‍ഡേഴ്‌സനും അടി തുടങ്ങിയാല്‍ മുംബൈ തിരിച്ചുവരും. ഉദ്ഘാടന മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളിലേക്ക്.

സച്ചിന്‍ ഇഫക്ട്

സച്ചിന്‍ ഇഫക്ട്

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐക്കണായി ഡഗ് ഔട്ടില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കളത്തില്‍ അത് മുംബൈയ സഹായിച്ചില്ല. സച്ചിന്‍ നല്‍കിയ മാസ്മരിക തുടക്കങ്ങളെ തുടക്കം മുതലേ മിസ് ചെയ്യുകയാണ് മുംബൈ ആരാധകര്‍.

മൈക് ഹസി

മൈക് ഹസി

13 പന്തില്‍ മൂന്ന് റണ്‍സ് എന്ന കണക്ക് ഹസിയുടെ നിലവാരത്തിന് ഏറെ താഴെയാണ്. മിസ്റ്റര്‍ ക്രിക്കറ്റ് ഫോമിലെത്തുന്നതിനെ ആശ്രയിച്ചിരിക്കും മുംബൈയുടെ മുന്നോട്ടുള്ള കുതിപ്പ്

കോറി ആന്‍ഡേഴ്‌സണ്‍

കോറി ആന്‍ഡേഴ്‌സണ്‍

കോടികള്‍ മുടക്കി മുംബൈ തങ്ങളുടെ ക്യാംപിലെത്തിച്ച ആന്‍ഡേഴ്‌സണ്‍ ആദ്യ മത്സരത്തില്‍ ഒരു ദുരന്തമായിരുന്നു. മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ആന്‍ഡേഴ്‌സണ്‍ ബാറ്റിംഗില്‍ ശരിക്കും വട്ടം കറങ്ങി.

ജാക് കാലിസ്

ജാക് കാലിസ്

പ്രായം കൂടുന്തോറും വീര്യവും കൂടുന്ന വീഞ്ഞിനെ പോലെയാണ് കാലിസ്. 46 പന്തില്‍ 72 റണ്‍സോടെ ടോപ് സ്‌കോററായ കാലിസ് ബൗളിംഗിലും ഫീല്‍ഡിംഗിലും തിളങ്ങി.

ലസിത് മലിംഗ

ലസിത് മലിംഗ

നാലോവറില്‍ 23 റണ്‍സ് വഴങ്ങി സ്ലിംഗ മലിംഗ വീഴ്ത്തിയത് 4 വിക്കറ്റ്, പക്ഷേ ഈ പ്രകടനത്തിനും മുംബൈയെ രക്ഷിക്കാനായില്ല.

നരെയ്ന്‍

നരെയ്ന്‍

മറുപടിയായി കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നും നാല് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ നരെയ്ന്‍ വിട്ടുകൊടുത്തത് വെറും 20 റണ്‍സ്

ഗംഭീര്‍

ഗംഭീര്‍

കളി ജയിച്ചെങ്കിലും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ ശനിദശ തുടരുകയാണ്. എട്ട് പന്തുകള്‍ കളിച്ച ഗംഭീറിന് ഒരു റണ്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

മുംബൈ ക്യാംപിലേക്ക് തിരിച്ചുവന്ന സഹീര്‍ ഖാന്‍ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ സാക് ഒരു വിക്കറ്റും വീഴ്ത്തി.

മോണി മോര്‍ക്കല്‍

മോണി മോര്‍ക്കല്‍

നാലോവറില്‍ വെറും 16 റണ്‍സ് മാത്രമാണ് മോര്‍ക്കല്‍ വിട്ടുകൊടുത്തത്. മികച്ച വേഗതയിലും ലൈനിലും പന്തെറിഞ്ഞ മോര്‍ക്കല്‍ മൈക് ഹസിയുടെ താളം അമ്പേ തെറ്റിച്ചു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

കര്‍ണാടക താരമായ മനീഷ് പാണ്ഡെയാണ് ഐ പി എല്ലിലെ ആദ്യത്തെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് ഉടമയായത്. 42 പന്തിലാണ് പാണ്ഡെ അര്‍ദ്ധ സെഞ്ചുറി തികച്ചത്.

Story first published: Thursday, April 17, 2014, 11:48 [IST]
Other articles published on Apr 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+