ഐപിഎല്‍: അവാര്‍ഡ് ജേതാക്കള്‍ ഇവിടെ
ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, വിരാട് കോലി തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ നിരാശപ്പെടുത്തിയ സീസണായിരുന്നു ഇത്തവണത്തേത്. കീരണ്‍ പൊള്ളാര്‍ഡും യുവരാജ് സിംഗും മറ്റും ഒന്നോ രണ്ടോ കളികളില്‍ മാത്രം തിളങ്ങി. ഇഷാന്ത് ശര്‍മയ്ക്കും സഹീര്‍ ഖാനും ഏഴാം സീസണ്‍ വലിയ വിജയമായില്ല.
അപ്രതീക്ഷിതമായി ചിലര്‍ താരങ്ങളായി ഉയരുന്ന കാഴ്ചയും ഈ ഐ പി എല്ലിന്റെ പ്രത്യേകതയായിരുന്നു. കഴിഞ്ഞ ആറ് സീസണിലും സാധാരണ പ്രകടനം മാത്രം നടത്തിയ റോബിന്‍ ഉത്തപ്പയാണ് ഇതിലൊരാള്‍. ഓറഞ്ച് തൊപ്പിക്കൊപ്പം ഉത്തപ്പയ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയും വന്നു.
ഐ പി എല്‍ ഏഴാം സീസണിലെ മെഗാതാരങ്ങളെ കാണൂ.

ഓറഞ്ച് തൊപ്പി
കൊല്‍ക്കത്തയുടെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ ഓറഞ്ച് തൊപ്പിക്ക് അര്‍ഹനായി. 660 റണ്‍സാണ് സീസണില്‍ ഉത്തപ്പയുടെ സമ്പാദ്യം.

പര്‍പ്പിള്‍ തൊപ്പി
ചെന്നൈ കിംഗ്‌സിന്റെ മീഡിയം പേസര്‍ മോഹിത് ശര്‍മയ്ക്കാണ് പര്‍പ്പിള്‍ തൊപ്പി. മോഹിത് 23 വിക്കറ്റുകള്‍ വീഴ്ത്തി.

മൂല്യം കൂടിയ താരം
പഞ്ചാബ് കിംഗ്‌സ ഇലവന്റെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് വാല്യുബിള്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍. കൂടുതല്‍ സിക്‌സറുകള്‍ക്കുള്ള അവാര്‍ഡും മാക്‌സിക്കാണ്.

എമേര്‍ജിംഗ് പ്ലെയര്‍
പഞ്ചാബ് കിംഗ്‌സ് ഇലവന്റെ തന്നെ അക്ഷര്‍ പട്ടേലാണ് എമര്‍ജിംഗ് പ്ലെയര്‍. കണിശക്കാരനായ ഈ സ്പിന്നര്‍ 17 വിക്കറ്റുകള്‍ വീഴ്ത്തി.

ക്യാച്ച് ഓഫ് ദ ടൂര്‍ണമെന്റ്
മുംബൈ ഇന്ത്യന്‍സിന്റെ കീരണ്‍ പൊള്ളാര്‍ഡിനാണ് ക്യാച്ച് ഓഫ് ദ സീസണ്‍ അവാര്‍ഡ്. രാജസ്ഥാനെതിരായിട്ടായിരുന്നു പോളിയുടെ ഈ അത്ഭുത ക്യാച്ച്.

ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്
ഐ പി എല്‍ ജേതാക്കളായ കൊല്‍ക്കത്തയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് ഇത്തവണ ഫൈനലിലെ താരമായത്.

ഫെയര്‍ പ്ലേ അവാര്‍ഡ്
പതിവുപോലെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കി.

ജേതാക്കള്‍
ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ജേതാക്കള്‍ക്കുള്ള ട്രോഫിയും 15 കോടി രൂപ സമ്മാനത്തുകയും സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications