വെറുതേ വിടുമെന്ന പ്രതീക്ഷയില്‍ കേരളത്തിന്റെ ശ്രീ... വീണ്ടും കാത്തിരിയ്ക്കണം
ദില്ലി: ഐപിഎല്‍ കോഴ കേസില്‍ കേരളത്തിന്റെ സ്വന്തം താരം ശ്രീശാന്തിന്റെ വിധി എന്താകും? ദില്ലിയിലെ പ്രത്യേക കോടതി വിധി പറയുന്നതിന് മുമ്പ് ശ്രീശാന്തിനുള്ളത് പ്രതീക്ഷ മാത്രമാണ്.
താന്‍ കുറ്റവിമുക്തനാക്കപ്പെടുമെന്നും ബിസിസിഐയുടെ വിലക്ക് നീങ്ങുമെന്നും ശ്രീശാന്ത് പ്രതീക്ഷിയ്ക്കുന്നു. വാതുവപ്പ് കേസില്‍ മക്കോക്ക നിയമ ചുമത്തിയ സംഭവം കോടകി തള്ളിയാല്‍ ഒരു പക്ഷേ ഇതെല്ലാം സംഭവിയ്ക്കും. ശ്രീശാന്ത് വീണ്ടും കേരളത്തിന്റെ, ഇന്ത്യയുടെ അഭിമാനമാകുമോ...? ഇത്രനാളും അനുഭവിച്ച അപമാനവും ദുരിതവും അവസാനിക്കുമോ?
ജൂണ്‍ 29 ന് വിധി പറയും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതിനായി ശ്രീശാന്ത് ദില്ലിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പറയുന്നത് കേസ് ജൂലായ് 25 ലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

വേട്ടയാടപ്പെട്ട നാളുകള്‍
കഴിഞ്ഞുപോയത് താന്‍ ഏറെ വേട്ടയാടപ്പെട്ട നാളുകളാണെന്നാണ് ശ്രീശാന്ത് പറയുന്നത്. ദില്ലിയിലെ പ്രത്യേക കോടതി വിധി പറയുമ്പോള്‍ ആ നാളുകള്‍ക്ക് അവസാനമാകുമോ?

വെറുതേ വിട്ടാല്‍
ഐപിഎല്‍ കോഴ കേസില്‍ കോടതി ശ്രീശാന്തിനെ വെറുതേ വിട്ടാല്‍ എന്തായിരിക്കും സംഭവിയ്ക്കുക. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കിട്ടുമോ...

ക്രിക്കറ്റ് കളിയ്ക്കാതെ
ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ശ്രീശാന്തിന് ക്ലബ്ബ് ക്രിക്കറ്റില്‍ പോലും കളിയ്ക്കാന്‍ പറ്റാതായി. എങ്കിലും തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയില്‍ പരിശീലനം തുടരുകയാണ് ശ്രീ.

പിന്തുണ
ബിസിസിഐയുടെ വിലക്ക് വീണെങ്കിലും ഈ സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ ശ്രീശാന്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീശാന്ത് പ്രതീക്ഷയിലാണ്.

ഫസ്റ്റ് ക്ലാസ്സിലൂടെ
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലൂടെ ദേശീയ ടീമിലേയ്ക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.

മക്കോക്ക
ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി പോലും വിചാരണയ്ക്കിടെ ചോദിച്ചിരുന്നു. കൃത്യമായ തെളിവുകളൊന്നും ഇല്ലാത്തത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ദാവൂദ് ഇബ്രാഹിം
ഈ കേസില്‍ ശ്രീശാന്ത് മാത്രമല്ല പ്രതി. അധോലോക നായകന്‍മാരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ഒക്കെയുണ്ട്.

നീന ബന്‍സാല്‍ കൃഷ്ണ
ദില്ലി പ്രത്യേക കോടതി ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണയാണ് ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാത്വപ്പ് കേസില്‍ വിധി പറയുന്നത്.

2013 ഐപിഎല്‍
2013 ല്‍ ഐപിഎല്‍ മത്സരങ്ങളാണ് വാതുവപ്പ് ആരോപണത്തെ തുടര്‍ന്ന് നിറം മങ്ങിപ്പോയത്. മെയ് 9 ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംങ്‌സ് ഇലവനും തമ്മില്‍ നടന്ന മത്സരത്തില്‍ വാതുവപ്പ് നടന്നു എന്നാണ് ആക്ഷേപം.

അറുപത് ലക്ഷം രൂപ
രഞ്ജി ക്രിക്കറ്റ് താരമായ ജിജു ജനാര്‍ദ്ദനന്‍ വഴി ശ്രീശാന്തുമായി 60 ലക്ഷം രൂപയ്ക്ക് വാതുവപ്പ് ഉറപ്പിച്ചു എന്നാണ് ആരോപണം. എന്നാല്‍ ജിജു ജനാര്‍ദ്ദനന്റെ ഫോണ്‍ സംഭാഷണത്തില്‍ ശ്രീശാന്തിന്റെ പങ്ക് തെളിയിക്കുന്ന ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ശ്രീശാന്തിന്‍റെ പ്രതികരണം
വിധി വരുന്നതിന് മുന്പ് ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത് ഇങ്ങനെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications