Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചാഹല്‍ ഒരു സംഭവം തന്നെ..! ഹാട്രിക്ക് മാത്രമല്ല, മറ്റൊരു നേട്ടം കൂടി!

ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിനായി ഹാട്രിക് നേടിയ യുസ്വേന്ദ്ര ചാഹല്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വാലറ്റത്തെ അപ്രതീക്ഷിതമായാണ് ചാഹല്‍ തകര്‍ത്തെറിഞ്ഞത്. ആദ്യ സ്‌പെല്ലിലെ രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങിയ ചാഹലിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

എന്നാല്‍ 19-ാം ഓവര്‍ എറിയാന്‍ ചാഹലിനെയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചുമതലപ്പെടുത്തിയത്. ആദ്യ പന്തില്‍ തന്നെ ചാഹലിനെ ധോണി സിക്സറിന് പറത്തിയെങ്കിലും രണ്ടാം പന്തില്‍ ചെന്നൈ ക്യാപ്റ്റനെ പുറത്താക്കി ചാഹല്‍ വീരോചിതമായ മറുപടി നല്‍കി. മൂന്നാം പന്തില്‍ ദീപക് ഹൂഡ രണ്ട് റണ്‍സ് നേടി. പിന്നീടായിരുന്നു യുസ്വേന്ദ്ര ചാഹലിന്റെ ചരിത്രത്തിലേക്കുള്ള നടന്ന് കയറ്റം.

അടുത്ത പന്തില്‍ പ്രിയാന്‍ഷ് ആര്യയ്ക്ക് ബാക്ക്വേഡ് പോയിന്റുകളില്‍ ക്യാച്ച് നല്‍കി ദീപക് ഹൂഡ പുറത്തായി. പിന്നീട് ക്രീസിലെത്തിയത് ഇംപാക്റ്റ് പ്ലെയര്‍ അന്‍ഷുല്‍ കംബോജ് ആണ്. എന്നാല്‍ താരത്തെ വന്ന വേഗത്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കി ചാഹല്‍ പവലിയനിലേക്ക് തിരിച്ചയച്ചു. പിന്നീട് എത്തിയ നൂര്‍ അഹമ്മദ് ചാഹലിനെ സിക്‌സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ലോങ് ഓണില്‍ മാര്‍ക്കോ ജാന്‍സണിന് ക്യാച്ച് നല്‍കി.

chahal

ഹാട്രിക് നേടിയതിന് ശേഷം ഗ്രൗണ്ടില്‍ കിടന്നായിരുന്നു ചാഹല്‍ ആഘോഷിച്ചത്. അതേസമയം ചാഹലിന്റെ കരിയറിലെ രണ്ടാമത്തെ ഹാട്രിക് നേട്ടമാണിത്. മാത്രമല്ല 34 കാരനായ ചാഹല്‍ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്നതും ഇത് രണ്ടാം തവണയാണ്. 2022 ല്‍ മുംബൈയില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു അദ്ദേഹം ഈ രണ്ട് നേട്ടങ്ങളും കൈവരിച്ചത്.

അന്ന് ചാഹല്‍ നേടിയ വിക്കറ്റുകളില്‍ ഒന്ന് ഇന്നത്തെ പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യരുടേതായിരുന്നു എന്നതും അപൂര്‍വതയായി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 190 റണ്‍സ് നേടിയാണ് പുറത്തായത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറന്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 32 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും സ്‌കോര്‍ ബോര്‍ഡിന് ഭേദപ്പെട്ട സംഭാവനവ നല്‍കി.

അതേസയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയിലെ മറ്റൊരു ബാറ്റ്‌സ്മാനും 17 റണ്‍സില്‍ കൂടുതല്‍ നേടിയില്ല. ടീമിന്റെ മോശം ബാറ്റിംഗ് യൂണിറ്റിനെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിക്കുന്നില്ല എന്ന് വിളിച്ചോതുന്നതായിരുന്നു ചെന്നൈയുടെ ഇന്നലത്തെ പ്രകടനം. പത്ത് കളിയില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിനോടകം തന്നെ പ്ലേ ഓഫില്‍ നിന്ന് പുറത്തായിട്ടുണ്ട്.

പഞ്ചാബ് ആകട്ടെ പത്ത് കൡയില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയും അടക്കം 13 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. പത്ത് കളിയില്‍ നിന്ന് ഏഴ് ജയമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 14 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്ക് 12 പോയന്റ് വീതമാണ് ഉള്ളത്. യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ആണ് ഈ ടീമുകള്‍.

ആറാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഒമ്പത് പോയന്റാണ് ഉള്ളത്. ആറ് പോയന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ആണ്.

Story first published: Thursday, May 1, 2025, 12:19 [IST]
Other articles published on May 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+