IPL 2025: പോണ്ടിങ് കളമൊഴിഞ്ഞു, ഡല്‍ഹിയുടെ പുതിയ കോച്ച് ആര്? ഗാംഗുലി മതി! ഇതാ കാരണങ്ങള്‍
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും ചില താരങ്ങളെ ഒപ്പം കൂട്ടാന്‍ ചരട് വലികള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെ കപ്പിലേക്കെത്തിച്ച പരിശീലകനാണ് റിക്കി പോണ്ടിങ്. മുന്‍ ഓസീസ് ഇതിഹാസ നായകന്‍ മൂന്ന് തവണ ഡല്‍ഹിയെ പ്ലേ ഓഫിലേക്കുമെത്തിച്ചു.
എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ ഇതുവരെയായിട്ടില്ല. അവസാന സീസണില്‍ ഡല്‍ഹി ആറാം സ്ഥാനക്കാരായിരുന്നു. ഇതോടെ ഡല്‍ഹി പോണ്ടിങ്ങിനെ നായകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ പരിശീലകനായി ആരെത്തുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുല്‍ ദ്രാവിഡ്, ജാക്സ് കാലിസ്, രവി ശാസ്ത്രി തുടങ്ങി പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹിക്ക് ഏറ്റവും അനുയോജ്യന്‍ സൗരവ് ഗാംഗുലിയാണ്.
മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി നിലവില്‍ ഡല്‍ഹിയുടെ പരിശീലക സംഘത്തിന്റെ ഭാഗമാണ്. പോണ്ടിങ് സ്ഥാനമൊഴിയുമ്പോള്‍ ഗാംഗുലി ഡല്‍ഹിയുടെ പരിശീലകനായെത്തുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം പരിശീലകനെന്ന നിലയിലെ ഗാംഗുലിയുടെ മികവാണ്. തന്റെ ഇനിയുള്ള കരിയറില്‍ പരിശീലകനെന്ന നിലയില്‍ വളരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഗാംഗുലി തുറന്ന് പറഞ്ഞ് കഴിഞ്ഞു.
രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പരിശീലകനാവണമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. പരിശീലകനെന്ന നിലയില്‍ വളരാന്‍ ആഗ്രഹിക്കുന്ന ഗാംഗുലിക്ക് ഡല്‍ഹി മികച്ച തട്ടകമാണ്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ളയാളാണ് ഗാംഗുലി. നായകനായിരുന്നപ്പോള്‍ മികച്ച ടീമിനെ സൃഷ്ടിക്കാനും വളര്‍ത്താനും ഗാംഗുലിക്ക് സാധിച്ചിരുന്നു. ധൈര്യശാലിയായ ക്യാപ്റ്റനാണ് ഗാംഗുലി. പ്രതിസന്ധികളില്‍ തളരാത്ത മനോഭാവം അദ്ദേഹത്തിനുണ്ട്.

യുവ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും കഴിവുള്ളയാളാണ് ഗാംഗുലി. കൂടാതെ എല്ലാവരും ആദരിക്കുന്നയാളാണ് ഗാംഗുലി. പരിശീലകസ്ഥാനം ലഭിച്ചാല്‍ ഗാംഗുലിക്ക് ടീമിനെ മികച്ച പോരാളികളുടെ സംഘമാക്കി മാറ്റാനാവും. നിലവില്‍ ഡല്‍ഹിയുടെ ആക്രമണോത്സകത ശരാശരി മാത്രമാണ്. എന്നാല്‍ ഗാംഗുലി പരിശീലകനായാല്‍ ഡല്‍ഹി ടീമിന്റെ പോരാട്ടവീര്യത്തിലടക്കം വലിയ മാറ്റം ഉണ്ടായേക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഗാംഗുലിയെ പരിശീലകനാക്കുന്നത് മികച്ച തീരുമാനമായിരിക്കും.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണ്. ആദ്യം ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്ന ടീം പിന്നീട് പേരുമാറ്റി ഡല്‍ഹി ക്യാപിറ്റല്‍സായതാണ്. മികച്ച നിരവധി താരങ്ങള്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഡല്‍ഹിക്ക് പുതിയൊരു പരിശീലകന്റെ കീഴിലുള്ള പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. ഇതിന് ഏറ്റവും അനുയോജ്യന്‍ ഗാംഗുലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോഴവിവാദത്തില്‍ പെട്ട് തകര്‍ന്നിരുന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന നായകനാണ് ഗാംഗുലി.
അതുകൊണ്ടുതന്നെ നിലവിലെ ഡല്‍ഹി ടീമിനെ പ്രതിസന്ധിയില്‍ നിന്ന് വളര്‍ത്തിക്കൊണ്ടുവരാന്‍ ഗാംഗുലിക്ക് സാധിക്കും. താരങ്ങളെ മികച്ച ഫോമിലേക്കെത്തിക്കാനും മികച്ച ടീമിനെ സൃഷ്ടിക്കാനും ഗാംഗുലിയെപ്പോലൊരാളെയാണ് ഡല്‍ഹിക്ക് ആവശ്യം. മൂന്നാമത്തെ കാര്യം ഗാംഗുലി ഇതിനോടകം ഡല്‍ഹി ടീമിന്റെ ഭാഗമായിട്ടുള്ള പരിശീലകനാണ്. അതുകൊണ്ടുതന്നെ ടീമിന്റെ കരുത്തും ദൗര്‍ബല്യവും ഡല്‍ഹിക്ക് നന്നായിട്ട് അറിയാം.
ഡല്‍ഹി ടീമിന് എന്താണ് ആവശ്യമെന്ന് കൃത്യമായി തിരിച്ചറിയാവുന്ന ആളാണ് ഗാംഗുലി. അതുകൊണ്ടുതന്നെ മെഗാ ലേലം വരാനിരിക്കെ ടീമിനെ ഉടച്ചുവാര്‍ക്കാന്‍ ഗാംഗുലി ഉണ്ടെങ്കില്‍ എളുപ്പമാവും. ടീം മാനേജ്മെന്റിനും ഗാംഗുലിയുമായി ഇടപെടാന്‍ എളുപ്പമാണ്. ഗാംഗുലിയും ടീം മാനേജ്മെന്റും തമ്മിലുള്ള ബന്ധം ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് കരുത്താകും. അതുകൊണ്ടുതന്നെ ഗാംഗുലി പരിശീലകനാവുന്നതാണ് ടീമിന് നല്ലത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications