Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സൺറൈസേഴ്‌സിനെ ലഖ്‌നൗ തോൽപ്പിച്ചത് ധോണിയുടെ ഉപദേശത്താലോ? പന്ത് പറയുന്നത് ഇങ്ങനെ

വമ്പൻ ജയമാണ് ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് എതിരാളികളായ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത്. ശരിക്കും പറഞ്ഞാൽ പലരെയും ഞെട്ടിച്ച മത്സരഫലം തന്നെയായിരുന്നു ഇതെന്ന് നിസംശയം പറയാം. അതിന് കാരണം ഇത്രയും ശക്തമായ ബാറ്റിംഗ് നിരയുള്ള ഹൈദരാബാദിനെ 200 റണ്ണിൽ താഴെയുള്ള സ്കോറിനുള്ളിൽ ഒതുക്കാൻ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് കഴിഞ്ഞുവെന്നതാണ്. അതിൽ കൈയടി നേടിയത് റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയാണ്.

ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോൾ ഏറ്റവുമധികം വിമർശനം നേരിട്ടതും റിഷഭ് പന്ത് തന്നെയായിരുന്നു. താരത്തിന്റെ മോശം പ്രകടനം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇത്തവണ ബാറ്റിങിൽ വലിയ അത്ഭുതമൊന്നും കാട്ടിയില്ലെങ്കിലും സൺ റൈസേഴ്‌സിനെ പോലെ ഒരു വൻ ബാറ്റിംഗ് നിരയെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കാൻ അവർക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

pantdhoni

എന്നാൽ ഇപ്പോൾ ഏറ്റവും അധികം ശ്രദ്ധ നേടുന്നത് മത്സരം ജയിച്ച ശേഷം നായകൻ റിഷഭ് പന്ത് പറഞ്ഞ വാക്കുകളാണ്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ വാക്കുകൾ ഓർത്തെടുത്തു കൊണ്ടാണ് പന്ത് സംസാരിച്ചത്. തന്റെ ഉപദേഷ്‌ടാവ്‌ ആയ ധോണി പറഞ്ഞ കാര്യങ്ങൾ അതേപടി അനുസരിച്ചത് കൊണ്ടാണ് ജയിച്ചതെന്നാണ് പന്ത് പറയുന്നത്.

'വലിയ ആശ്വാസം, പക്ഷേ ഒരു ടീം എന്ന നിലയിൽ നമ്മൾ ആ പ്രക്രിയയെക്കുറിച്ചാണ് സംസാരിക്കുന്നത്. ജയിക്കുമ്പോൾ അമിതമായി ഉയരുന്നതിനെക്കുറിച്ചോ തോൽക്കുമ്പോൾ അമിതമായി താഴ്ത്തുന്നതിനെക്കുറിച്ചോ അല്ല സംസാരിക്കേണ്ടത്' മത്സരം ജയിച്ച ശേഷം ഒരു പോസ്‌റ്റ് മാച്ച് പ്രസന്റേഷൻ പരിപാടിയിൽ പന്ത് പറഞ്ഞു.

'ഒരു ടീം എന്ന നിലയിൽ, നമുക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല; എന്റെ ഉപദേഷ്‌ടാവ്‌ അങ്ങനെയാണ് പറഞ്ഞത്. നിയന്ത്രിക്കാവുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതാണ് ഞാൻ ചെയ്‌തതും. പ്രിൻസ് പന്തെറിഞ്ഞ രീതി കാണാൻ വളരെയധികം സന്തോഷമുണ്ട്, കൂടാതെ താക്കൂറും ശരിക്കും മികച്ച രീതിയിലാണ് കളിച്ചത്' പന്ത് പറയുന്നു.

ഇതിന് പിന്നാലെ പന്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ധോണി ആരാധകർ. റിഷഭ് പന്തിനെ പോലെയുള്ള യുവതാരങ്ങൾക്ക് എക്കാലവും മാർഗദർശിയായി എംഎസ് ധോണി കൂടെയുണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ധോണിയും പന്തുമുള്ള ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ആരാധകർ വിഷയത്തിൽ പ്രതികരിക്കുന്നത്.

അതേസമയം, ഇത്തവണത്തെ ഏറ്റവും വിലകൂടിയ താരമായാണ് റിഷഭ് പന്ത് ഐപിഎല്ലിന് ഇറങ്ങിയത്. 27 കോടി രൂപ മുടക്കിയാണ് പന്തിനെ ലഖ്‌നൗ ടീമിൽ എത്തിച്ചത്. പകിട്ടിനൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ഒരു വിക്കറ്റിനായിരുന്നു തോൽവി. ഇതോടെ പന്തിനെതിരെ ആരാധകരോഷം ഉയർന്നിരുന്നു.

Story first published: Friday, March 28, 2025, 14:12 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+