Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 'നിങ്ങള്‍ എന്നെ ടീമിലെടുത്തില്ലല്ലോ..? ശരിയാക്കി തരാം'; സിറാജിന്റേത് ഉഗ്രന്‍ മറുപടിയെന്ന് സെവാഗ്

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പിച്ചത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആയിരുന്നു മത്സരം. മുന്‍ ആര്‍ സിമബി താരം മുഹമ്മദ് സിറാജിന്റെ മിന്നുന്ന ബൗളിംഗ് പ്രകടനമാണ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയത്തിന് വഴിയൊരുക്കിയത്.

വെറും 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇപ്പോഴിതാ മുന്‍ ടീമിനെതിരെ സിറാജ് നടത്തിയ മിന്നുന്ന പ്രകടനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സെവാഗ്. ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള അടങ്ങാത്ത തീ ഉള്ളില്‍പ്പേറി കൊണ്ടാണ് സിറാജ് ഇന്നലെ പന്തെറിഞ്ഞത് എന്നാണ് സെവാഗിന്റെ നിരീക്ഷണം.

siraj

സിറാജ് കൂടുതല്‍ മികവോടെയാണ് കളിക്കുന്നതെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. തന്റെ മുന്‍ ടീമിനെതിരെയുള്ള മത്സരം എന്നത് മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതും പോരാട്ടവീര്യത്തിന് കാരണമായിരിക്കും എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ക്രിക്ക്ബസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ പന്തില്‍ സ്വാധീനം ചെലുത്താന്‍ സിറാജിന് അപാരമായി കഴിവുണ്ട് എന്നും സെവാഗ് ചൂണ്ടിക്കാട്ടി.

'ചിന്നസ്വാമിയില്‍ പുതിയ പന്തില്‍ അദ്ദേഹം തന്റെ റെക്കോര്‍ഡ് നിലനിര്‍ത്തി. ആദ്യ മൂന്ന് ഓവറുകളില്‍ 12 അല്ലെങ്കില്‍ 13 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. നാലാമത്തെ ഓവറിലും സ്ഥിരതയോടെ എറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ അദ്ദേഹം മറ്റൊരു വിക്കറ്റ് എടുക്കുമായിരുന്നു. അദ്ദേഹത്തിന് പുതിയ പന്തില്‍ സ്വിംഗ് ചെയ്യാനാകുന്നു. ഇന്നലെ പിച്ചില്‍ നിന്ന് അദ്ദേഹത്തിന് നല്ല സഹായം ലഭിച്ചു,' സെവാഗ് പറഞ്ഞു.

''അദ്ദേഹത്തിന് ആ തീപ്പൊരിയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ അദ്ദേഹം ഇല്ലാത്തതില്‍ എവിടെയോ അദ്ദേഹത്തിന് വേദനയുണ്ടായിരുന്നു. ആ തീപ്പൊരി ഞാന്‍ കണ്ടു. ഒരു യുവ ഫാസ്റ്റ് ബൗളറില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് അതാണ്. നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തില്ല അല്ലേ? ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം എന്നാണ് അദ്ദേഹം പന്ത് കൊണ്ട് പറഞ്ഞത്', സെവാഗ് പറഞ്ഞു.

അദ്ദേഹം അതേ തീവ്രതയോടെ തുടരുകയും ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരവ് നടത്തുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ഈ സീസണിന് മുമ്പ് ബെംഗളൂരു സിറാജിനെ നിലനിര്‍ത്തിയിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തന്റെ ആദ്യ മത്സരത്തില്‍ തന്നെ തന്റെ അഭാവം അദ്ദേഹം മുന്‍ ടീമിനെ അനുഭവിപ്പിച്ചു. ആദ്യ ഓവറില്‍ വിരാട് കോലിക്ക് ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് സിറാജ് മികച്ച പ്രകടനം കാഴ്ചവച്ചു.

ദേവദത്ത് പടിക്കലിനെ വെറും നാല് റണ്‍സിന് പുറത്താക്കിയ സിറാജിനെ ഫില്‍ സാള്‍ട്ടിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി, സിറാജിന്റെ മികച്ച ഓപ്പണിംഗ് സ്‌പെല്‍ പവര്‍പ്ലേയ്ക്കുള്ളില്‍ ആര്‍സിബി 42/4 എന്ന നിലയില്‍ തകരാന്‍ കാരണമായി. ലിയാം ലിവിംഗ്സ്റ്റോണിന്റെ (54) പോരാട്ടവീര്യത്തിനും ടിം ഡേവിഡിന്റെ വെടിക്കെട്ടും ഉണ്ടായിരുന്നിട്ടും ബെംഗളൂരുവിന് 169/8 എന്ന നിലയില്‍ എത്താനെ സാധിച്ചുള്ളൂ.

അതേസമയം ആര്‍സിബിയെ നേരിടുന്നതിന് മുമ്പ് വൈകാരികമായിരുന്നു തന്റെ മാനസികാവസ്ഥ എന്ന് സിറാജ് പറഞ്ഞു. 'ഏഴു വര്‍ഷമായി ഞാന്‍ ഇവിടെ കളിച്ചതിനാല്‍ അത് വൈകാരികമായിരുന്നു. കുറച്ച് പരിഭ്രാന്തിയും പറയാനാകാത്ത വികാരങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ എവിടെ കളിച്ചാലും എനിക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്, അതാണ് എന്റെ മാനസികാവസ്ഥ,' അദ്ദേഹം പറഞ്ഞു.

Story first published: Thursday, April 3, 2025, 14:04 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+