IPL 2025: പട്ടീദാര്‍ എന്താണ് കാണിക്കന്നത്..? കാര്‍ത്തിക്കിനോട് കലിച്ച് കോലി, വീഡിയോ വൈറല്‍
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാമത്തെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 11-ാം ഓവറില്‍ ഡല്‍ഹി 67-4 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ 164 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ ആര്‍സിബി പ്രതിരോധിക്കും എന്നാണ് കരുതിയത്. എന്നാല്‍ 53 പന്തില്‍ 93 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ ആര്‍സിബിയെ പരാജയത്തിലേക്ക് തള്ളിവിട്ടു.
15-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിനെതിരെ നടത്തിയ രാഹുലിന്റെ കടന്നാക്രമണമാണ് ആര്‍സിബിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ആ ഓവറില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടെ 22 റണ്‍സാണ് ഡല്‍ഹി നേടിയത്. ആ ആക്രമണത്തില്‍ നിന്ന് ആര്‍സിബി ഒരിക്കലും കരകയറിയില്ല. അഞ്ചാം വിക്കറ്റില്‍ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്‌സും (38) ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അനായാസ വിജയം ഡിസിക്ക് സമ്മാനിച്ചു.

അതേസമയം തോല്‍വിക്ക് പിന്നാലെ കളിക്കിടെ ബാറ്റിംഗ് പരിശീലകന്‍ ദിനേശ് കാര്‍ത്തിക്കുമായി വിരാട് കോലി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോലിയും കാര്‍ത്തിക്കും എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും ക്യാപ്റ്റന്‍ രജത് പട്ടീദറിന്റെ ഫീല്‍ഡ് പ്ലേസ്മെന്റുകളില്‍ വിരാട് കോലി തൃപ്തനല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഡിസിയോടുള്ള തോല്‍വിയോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയവും രണ്ട് തോല്‍വിയും ആണ് ടീനിനുള്ളത്.. മറുവശത്ത്, ഡിസി അവരുടെ വിജയ പരമ്പര തുടരുകയും നാല് മത്സരങ്ങളില്‍ നാലെണ്ണം വിജയിക്കുകയും ചെയ്തു. അതേസമയം, ബാറ്റിംഗ് തകര്‍ച്ചയാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് പട്ടീദാര്‍ മത്സരത്തിന് ശേഷം പറഞ്ഞു.'വിക്കറ്റിനെ ഞങ്ങള്‍ കണ്ട രീതി തികച്ചും വ്യത്യസ്തമായിരുന്നു. അതൊരു നല്ല ബാറ്റിംഗ് വിക്കറ്റാണെന്ന് ഞങ്ങള്‍ കരുതി.
പക്ഷേ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. ഓരോ ബാറ്റ്സ്മാനും നല്ല മാനസികാവസ്ഥയിലായിരുന്നു. എന്നാല്‍ 80 ന് 1 എന്ന നിലയില്‍ നിന്ന് 90 ന് 4 എന്ന നിലയിലേക്ക് പോകുന്നത് സ്വീകാര്യമല്ല, ഞങ്ങള്‍ക്ക് ഒരു നല്ല ബാറ്റിംഗ് ലൈനപ്പ് ഉണ്ട്, പക്ഷേ ഞങ്ങള്‍ സാഹചര്യം വിലയിരുത്തേണ്ടതുണ്ട്. ടിം ഡേവിഡ് വേഗത്തില്‍ റണ്‍ കണ്ടെത്തിയത് അതിശയകരമായിരുന്നു,' അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications