Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഗില്ലിന്റെ ആ ട്വീറ്റ് കോലിയെ ഉദ്ദേശിച്ചോ? പെങ്ങളെ പറഞ്ഞതിനുള്ള മറുപടിയെന്ന് സോഷ്യല്‍ മീഡിയ

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്നലെ വാശിയേറിയ പോരാട്ടത്തിനാണ് ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. രണ്ട് തുടര്‍ വിജയങ്ങളുടെ കരുത്തുമായി ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ആര്‍സിബി മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്. അതേസമയം മത്സരത്തിന് ശേഷം ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പങ്ക് വെച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

ആര്‍സിബിയെ പരാജയപ്പെടുത്തിയതിന് ശേഷം 'ശബ്ദമുണ്ടാക്കുന്നതില്‍ അല്ല, കളിയിലാണ് ശ്രദ്ധിക്കുന്നത്' എന്ന് ശുഭ്മാന്‍ ഗില്‍ എക്‌സില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഒരു ടീമിനെതിരെ ആധിപത്യ വിജയം നേടിയ ശേഷമുള്ള ഒരു ക്യാപ്റ്റന്റെ നിരുപദ്രവകരമായ പോസ്റ്റായിരുന്നു അത്. എന്നാല്‍ ഇത് ആര്‍സിബി താരം വിരാട് കോലിയെ ഉദ്ദേശിച്ചാണ് എന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ കണ്ടെത്തല്‍.

ghill

'ഗില്‍ എന്ത് ശബ്ദത്തെക്കുറിച്ചാണ് സംസാരിച്ചത്? ചിന്നസ്വാമിയിലെ ആര്‍സിബി കാണികളെ നിശബ്ദമാക്കാനായിരുന്നോ അത്? അതോ കോലിയുടെ ആവേശകരമായ ആഘോഷത്തിനുള്ള മറുപടിയാണോ?', എന്നാണ് ഒരു വിഭാഗം ആള്‍ക്കാര്‍ ചോദിക്കുന്നത്. ഗുജറാത്തിന്റെ ബാറ്റിംഗ് ഇന്നിംഗ്‌സില്‍ ഭുവേശ്വര്‍ കുമാര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയപ്പോള്‍ വിരാട് കോലി വലിയ ബഹളത്തോടെ ആഘോഷിച്ചിരുന്നു.

ഇതിനെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ഗില്ലിന്റെ ട്വീറ്റിനെ താരതമ്യപ്പെടുത്തുന്നത്. ഗില്‍ ഉദ്ദേശിച്ച ശബ്ദം എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നാണ് ചിലര്‍ പറയുന്നത്. ഭുവനേശ്വര്‍ കുമാര്‍ ഗില്ലിനെ പുറത്താക്കിയതിന് ശേഷമുള്ള കോലിയുടെ ആഘോഷത്തിന്റെ ഫോട്ടോയടക്കം പങ്കുവെച്ചാണ് ചിലര്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച ആര്‍സിബി ആരാധകരെയാണ് ഗില്‍ ഉദ്ദേശിച്ചത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

എതിര്‍ ടീമിലെ പ്രധാന താരത്തിന്റെ വിക്കറ്റിന് ശേഷം നിശബ്ദനായിരിക്കുന്ന കോലിയെ നമ്മള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. കോലിയും ഗില്ലും മികച്ച ക്രിക്കറ്റ് താരങ്ങളാണ് എന്നും ന്യൂസിലന്‍ഡ് പര്യടനത്തിനിടെ ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി കടന്നുവന്ന 19 വയസുള്ള ഗില്ലിനെപ്പോലെ കഴിവുള്ളവനല്ല താനെന്ന് കോലി ഒരിക്കല്‍ പറഞ്ഞിരുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച മത്സരം അവസാനിച്ചതിനു ശേഷമുള്ള ഊഷ്മളമായ ആലിംഗനം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു എന്നും ഇവര്‍ പറയുന്നു. അതേസമയം 2023 ലെ ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ ഗുജറാത്ത് വിജയിച്ചതിന് ശേഷം ഗില്ലിന്റെ സഹോദരി ഷഹ്നീലിനെ സോഷ്യല്‍ മീഡിയ എങ്ങനെയാണ് ലക്ഷ്യം വെച്ചത് എന്നും അന്നത്തെ ട്രോളുകള്‍ക്ക് മറുപടി നല്‍കിയതായിരിക്കും ഗില്‍ എന്ന് പറയുന്നവരുമുണ്ട്.

ഗുജറാത്തിന്റെ ഇന്നലെത്തെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് മുഹമ്മദ് സിറാജും ജോസ് ബട്‌ലറുമായിരുന്നു. മുഹമ്മദ് സിറാജ് 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോസ് ബട്‌ലര്‍ 21 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടി ടീമിന് അനായാസ ജയം സമ്മാനിച്ചു. ബട്ട്ലര്‍ 39 പന്തില്‍ നിന്ന് പുറത്താകാതെ 73 റണ്‍സ് നേടി.

Story first published: Thursday, April 3, 2025, 14:39 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+