ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് യോഗ്യത നേടിയ പഞ്ചാബിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ് അവസാന മത്സരം ആഘോഷമാക്കി. ആറ് വിക്കറ്റുകൾക്കാണ് പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം അവർ മറികടന്നത്. ഇന്നത്തെ മത്സരം വിജയിച്ചാൽ പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാമെന്ന പഞ്ചാബിന്റെ കണക്ക് കൂട്ടലിനാണ് ഡൽഹി വിലങ്ങുതടിയായത്. അവസാന ഓവറിൽ മൂന്ന് പന്തുകൾ ശേഷിക്കെയാണ് അവരുടെ വിജയം.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ 53, മാർക്കസ് സ്‌റ്റോയിനിസ് 44 എന്നിവരുടെ ബലത്തിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 8ന് 206 എന്ന മികച്ച സ്‌കോർ നേടിയ പഞ്ചാബ് ജയ്‌പൂരിൽ ജയവുമായി മടങ്ങാമെന്നാണ് കണക്ക് കൂട്ടിയത്. ഡൽഹിക്ക് വേണ്ടി മുസ്‍താഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഡൽഹി ഒരു ഘട്ടത്തിൽ പോലും പതറിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂറ്റൻ സ്‌കോർ പിന്തുടരുന്നതിന്റെ സങ്കോചം ഒട്ടുമില്ലാതെ മുൻനിരയിലെ മുഴുവൻ ബാറ്റർമാരും ഒരുപോലെ സംഭാവന നൽകിയതോടെ അവർക്ക് ജയം എളുപ്പമായി. സമീർ റിസ്‌വി അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നപ്പോൾ 58, കരുൺ നായർ 44 റൺസുമായി നിർണായക സംഭാവന നൽകി.
ശ്രദ്ധേയമായ മത്സരമാണ് ഇന്ന് നടന്നത്. പ്ലേ ഓഫിൽ എത്തുമെന്ന് കരുതിയിരുന്ന ഡൽഹിക്ക് സങ്കടത്തിന്റെ കാലമാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ടീം പിന്നീട് മോശം പ്രകടനത്തോടെ പ്ലേ ഓഫ് റേസിൽ നിന്ന് പിന്തള്ളപ്പെട്ടു. മറുവശത്ത് പഞ്ചാബ് ആവട്ടെ തുടക്കത്തിൽ കാട്ടിയ ആധിപത്യം തുടരുകയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ടീമാണ് പഞ്ചാബ് കിംഗ്‌സ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അവർ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. അതും ഇന്ത്യയുടെ യുവതാരം ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ടീം മുന്നേറിയത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം മോശം പ്രകടനം കാഴ്‌ചവച്ച ടീമാണ് ഇത്തവണ മുന്നേറ്റം പ്രകടമാക്കിയത്. അതിനാൽ തന്നെ ഇന്ന് നടക്കുന്ന പോരാട്ടം അവർക്ക് മുന്നോട്ടുള്ള വഴിയിൽ നല്ല പ്രകടനം നൽകുന്നതായിരുന്നു.
മറുവശത്ത് ഡൽഹിക്ക് കഴിയാതെ പോയത് പ്രകടനം നിലനിർത്തുക എന്നതിൽ ആയിരുന്നു. ജയിക്കുമെന്ന് കരുതിയിരുന്ന പല മത്സരങ്ങളും തോറ്റ അവരെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ മറക്കാൻ ആഗ്രഹിക്കുന്ന സീസൺ ആയിരിക്കും. ജയിച്ചാൽ കിരീടം നേടി ചരിത്രം കുറിക്കാമെന്ന് കരുതിയ അവർക്ക് പക്ഷേ കാര്യങ്ങൾ അനുകൂലമായിരുന്നില്ല.
ഇന്നത്തെ മത്സരത്തിൽ ജയത്തോടെ ക്യാമ്പയിൻ അവസാനിപ്പിക്കാം എന്ന ശുഭപ്രതീക്ഷയിലാണ് അവർ ഇറങ്ങുന്നത്. പഞ്ചാബിനാവട്ടെ ജയിച്ചാൽ ക്വാളിഫയറിൽ കളിക്കാനുള്ള, നേരിട്ട് ഫൈനലിൽ എത്താനുള്ള വഴിയും തെളിയും. നിലവിൽ ടീമിന് 18 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള ഗുജറാത്ത് കഴിഞ്ഞ മത്സരത്തിൽ തോറ്റത് പഞ്ചാബിന് ഗുണമായി.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും 34 തവണ പരസ്‌പരം ഏറ്റുമുട്ടിയിട്ടുണ്ട്, ഡിസി 16 തവണ വിജയിച്ചപ്പോൾ പിബികെഎസ് 17 തവണ വിജയിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകളുടെ കാര്യത്തിൽ ആർക്കും കൃത്യമായ മുൻതൂക്കം ഇല്ലെങ്കിലും നേരിയ സാധ്യതകൾ ഇപ്പോഴും പഞ്ചാബ് കിംഗ്‌സിന് തന്നെയാണ് കൽപ്പിക്കുന്നത്.
ഈ ഐപിഎൽ സീസണിൽ ഡൽഹി അനാവശ്യമായ റെക്കോർഡ് സൃഷ്‌ടിച്ചു എന്നതാണ് പ്രധാന കാര്യം. ആദ്യ നാല് മത്സരങ്ങൾ ജയിച്ചിട്ടും പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്ന ഏക ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായി ഡൽഹി മാറി. അവരെ പ്ലേ ഓഫിൽ നിന്ന് തടഞ്ഞത് അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ കഴിയാതെ പോയതാണ്.