For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അന്ന് ഇന്ത്യ കളിക്കുമ്പോള്‍ എന്റെ വീട്ടില്‍ വഴക്ക് ഉറപ്പായിരുന്നു; ഓര്‍മകള്‍ പങ്ക് വെച്ച് നിതീഷ് റാണ

By JITHIN TP

മുംബൈ: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും സൗരവ് ഗാംഗുലിയുടേയും പേരില്‍ തന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വഴക്ക് നടന്നിരുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ നിതീഷ് റാണ. താനും സഹോദരനും അച്ഛനും ഈ മൂന്ന് പേരുടേയും ആരാധകരായിരുന്നു എന്നും അതിനാല്‍ ഇന്ത്യയുടെ കളിയുള്ളപ്പോഴെല്ലാം വീട്ടില്‍ തര്‍ക്കം പതിവായിരുന്നു എന്നും നിതീഷ് പറയുന്നു.

'ഞാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വലിയ ആരാധകനായിരുന്നു. അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും സഹോദരന്‍ രാഹുല്‍ ദ്രാവിഡിന്റേയും ആരാധകരായിരുന്നു,' ഫാന്‍കോഡ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് കളിക്കാരില്‍ മൂന്ന് പേരാണ് സച്ചിനും ദ്രാവിഡും ഗാംഗുലിയും.

nitishrana

34357 റണ്‍സുമായി സച്ചിന്‍ ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനാണ്. രാഹുല്‍ ദ്രാവിഡ് തന്റെ അന്താരാഷ്ട്ര കരിയറില്‍ 24064 റണ്‍സും സൗരവ് ഗാംഗുലി 18,433 റണ്‍സുമാണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ 1990 ന് ശേഷവും 2000 ങ്ങളിലും ഇന്ത്യ നേടിയ പല വിജയങ്ങളും ഈ ബാറ്റിംഗ് ത്രയങ്ങളുടെ കരുത്തിലായിരുന്നു. ഈ ഓര്‍മ പങ്ക് വെച്ച് കൊണ്ടാണ് നിതീഷിന്റെ പ്രതികരണം.

'ഞങ്ങളുടെ വീട്ടില്‍ ഇന്ത്യ കളിക്കുമ്പോഴെല്ലാം വഴക്കുകള്‍ അനിവാര്യമായിരുന്നു. ഞങ്ങള്‍ മൂന്നുപേരില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് അസ്വസ്ഥതയോ ദേഷ്യമോ തോന്നേണ്ടി വന്നു. കാരണം അവര്‍ മൂന്നുപേരും ഒരുമിച്ച് മികച്ച പ്രകടനം നടത്തുന്നത് വളരെ അപൂര്‍വമായിരുന്നു. രാഹുല്‍ സാര്‍ കരിയറിലെ ഉന്നതിയിലൂടെ കടന്നുപോകുന്ന സമയമായതിനാല്‍ എനിക്ക് എപ്പോഴും സഹോദരന്റെ കൈയില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നു,' നിതീഷ് പറയുന്നു.

സഹോദരനുമായി താന്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. എന്നാല്‍ നിങ്ങളുടെ കളിക്കാരന്‍ റണ്‍സ് നേടിയില്ല, എന്റേ താരം റണ്‍സ് നേടി പോലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അച്ഛനോട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സൗരവ് ഗാംഗുലി മോശം പ്രകടനം നടത്തുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുകയും എന്റെ മുറിയില്‍ പോയിരുന്ന് കരയുകയും ചെയ്യുമായിരുന്നു. മറുവശത്ത്, രാഹുല്‍ ദ്രാവിഡ് അടിക്കടി സെഞ്ച്വറികള്‍ നേടുമായിരുന്നു,' താരം പറഞ്ഞു.

അതെല്ലാം തന്റെ ബാല്യകാല ഓര്‍മ്മകള്‍ ആണ് എന്നും അതേസമയം തന്റെ ആദ്യ ഇന്ത്യന്‍ പര്യടനം രാഹുല്‍ ദ്രാവിഡിനൊപ്പമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഇത് എന്റെ കുട്ടിക്കാലവുമായി ബന്ധിപ്പിച്ച് നോക്കുകയാണെങ്കില്‍ ഒരു വലിയ നേട്ടമാണ്. കുട്ടിക്കാലത്ത് 'അദ്ദേഹത്തിനെതിരെ പോരാടി'. പിന്നീട് അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചു. ഈ കാര്യങ്ങള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്,' നിതീഷ് പറഞ്ഞു.

2000-കളില്‍ ടീം ഇന്ത്യ അവിശ്വസനീയമായ വിജയമാണ് നേടിയത്. ഈ കാലത്ത് ഇന്ത്യയുടെ ബാറ്റിംഗ് ത്രയം അവരുടെ കരിയറിന്റെ ഉന്നതിയിലായിരുന്നു. 2003-04 ലെ ബിജിടിയില്‍ ഓസ്‌ട്രേലിയയെ 1-1 ന് സമനിലയില്‍ തളച്ചതും 2002 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളും മറ്റുമെല്ലാം ഈ മൂന്ന് പേരുടെ കരുത്തിലായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഈ സീസണിലെ ആദ്യ വിജയത്തിലേക്ക് രാജസ്ഥാനെ നയിച്ചത് നിതീഷ് റാണയായിരുന്നു.

36 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റാണ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടാന്‍ രാജസ്ഥാനെ സഹായിച്ചു. 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. 21 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

Story first published: Thursday, April 3, 2025, 11:36 [IST]
Other articles published on Apr 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+