Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി വിരമിക്കാനൊരുങ്ങുന്നു? ഇനി മതിയാക്കണമെന്ന് ഗില്‍ക്രിസ്റ്റും

ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ (ടി-20 ലോകകപ്പ്-2007, ഏകദിന ലോകകപ്പ് -2011) ഏക ക്യാപ്റ്റനാണ് അദ്ദേഹം. ഐപിഎല്ലിലും ധോണി തന്റെ നായകമികവ് പ്രകടിപ്പിച്ചുണ്ട്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള അദ്ദേഹം ടീമിന് അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്.

2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലായിരുന്നു ധോണിക്ക് കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയത്. 2024 ലെ സീസണിന് തൊട്ടുമുമ്പാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ക്യാപ്റ്റന്‍സി റുതുരാജ് ഗെയ്ക്വാദിന് കൈമാറിയെങ്കിലും ഈ സീസണില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തി. കൈമുട്ടിനേറ്റ ഒടിവ് കാരണം റുതുരാജ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് ധോണി വീണ്ടും നായക സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.

എന്നാല്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ടും ചെന്നൈയ്ക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താനായിട്ടില്ല. മാത്രമല്ല ഇന്നലത്തെ തോല്‍വിയോടെ ഇനി പ്ലേ ഓഫില്‍ എത്തില്ല എന്നും ഉറപ്പായി കഴിഞ്ഞു. അതിനിടെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളും ഇടവേളയ്ക്ക് ശേഷം ഉയരുന്നുണ്ട്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ ടോസിന് ശേഷം ധോണി നടത്തിയ പ്രതികരണമാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരാന്‍ കാരണമായത്.

dhoni-1

ടോസിന് ശേഷമുള്ള പതിവ് പ്രതികരണം നടത്താന്‍ സിഎസ്‌കെ നായകനെ വന്‍ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. അതിനിടെ അവതാരകന്‍ ഡാനി മോറിസണ്‍ ധോണിയോട് അടുത്ത സീസണില്‍ തിരിച്ചുവരുമോ എന്ന് ചോദിച്ചു. ഇതിന് അടുത്ത മത്സരം പോലും കളിക്കുമോ എന്ന് തനിക്കറിയില്ല എന്നായിരുന്നു എംഎസ് ധോണി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്.

ഇതോടെ 2026 ലെ സീസണില്‍ അല്ല, ഈ സീസണില്‍ തന്നെ ധോണി വിരമിച്ചേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. അതേസമയം ധോണിക്ക് കാല്‍മുട്ടിന് പ്രശ്നമുണ്ടെങ്കിലും സീസണ്‍ മധ്യത്തില്‍ അദ്ദേഹം വിരമിക്കാന്‍ ഒരു തീരുമാനവും എടുക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. എന്നാല്‍ ഇന്നലെ തോറ്റതോടെ സിഎസ്‌കെ പ്ലേഓഫില്‍ ഉണ്ടാകില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

ഈ നിരാശയില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2020 സീസണിന് മുന്നോടിയായാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്. അതിനുശേഷം ധോണിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ അഞ്ച് സീസണുകള്‍ ധോണിയുടെ അവസാനത്തേതാണെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ധോണി ഇതിലൊന്നും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

അതേസമയം ധോണി വിരമിക്കാന്‍ സമയമായി എന്ന് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. അടുത്ത സീസണിലേക്ക് സിഎസ്‌കെ പുനര്‍നിര്‍മ്മിക്കാനുള്ള സമയമാണിതെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഫ്രാഞ്ചൈസി വിടണമെന്ന് താന്‍ കരുതുന്ന കളിക്കാരില്‍ ധോണിയും ഉള്‍പ്പെടുന്നു എന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍ വിരമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

''ഈ കളിയില്‍ ധോണി തെളിയിക്കാന്‍ കൂടുതലൊന്നുമില്ല. നിലവിലുള്ളതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഇനി സിഎസ്‌കെയെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എംഎസ്. നിങ്ങള്‍ ഒരു ചാമ്പ്യനാണ്, ഒരു ഐക്കണാണ്,' ഗില്‍ക്രിസ്റ്റ് പറഞ്ഞു.

43 വയസുള്ള ധോണി ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനാണ് ധോണി. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം 18 സീസണുകളിലും കളിച്ച നാല് താരങ്ങളില്‍ ഒരാളുമാണ് അദ്ദേഹം. അതേസമയം ഇന്നലത്തെ മത്സരത്തിന് ശേഷം ബാറ്റ്‌സ്മാന്‍മാരെ കുറ്റപ്പെടുത്തി ധോണി രംഗത്തെത്തിയിരുന്നു. ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയെങ്കിലും വിജയിക്കാന്‍ അത് പര്യാപ്തമായിരുന്നില്ല എന്ന് ധോണി പറഞ്ഞു.

'ബാറ്റിംഗ് നിര കൂടുതല്‍ സ്‌കോര്‍ ചെയ്യണമായിരുന്നു. ഞങ്ങള്‍ക്ക് കുറച്ചുകൂടി സ്‌കോര്‍ ചെയ്യാമായിരുന്നു. നാലാം വിക്കറ്റില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സാം കുറാനും ബ്രെവിസും പ്രശംസ അര്‍ഹിക്കുന്നു,' ധോണി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 1, 2025, 13:28 [IST]
Other articles published on May 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+