Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 'ക്യാപ്റ്റന്‍ ധോണി ഒരു ബീസ്റ്റാണ്... വേറെ ലെവല്‍'; ഗാംഗുലിയുടെ പ്രശംസ, പിന്നാലെ നായകനായി റീ എന്‍ട്രി

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കുമ്പോള്‍ എംഎസ് ധോണി വ്യത്യസ്തനായ ഒരു നായകനാണ് എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇടവേളയ്ക്ക് ശേഷം ചെന്നൈ ധോണിയുടെ നായകത്വത്തിന് കീഴില്‍ കളത്തിലിറങ്ങാനിരിക്കെയാണ് ഗാംഗുലിയുടെ പ്രതികരണം. ഗാംഗുലിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ധോണി, ഇന്ന് ചെന്നൈയെ നയിക്കും എന്ന് സിഎസ്‌കെ മാനേജ്‌മെന്റ് അറിയിച്ചത് എന്നും ശ്രദ്ധേയമായി.

ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. ഐപിഎല്‍ 2024 ന് തൊട്ടുമുമ്പാണ് ധോണിയില്‍ നിന്ന് സിഎസ്‌കെയുടെ ക്യാപ്റ്റനായി ഗെയ്ക്വാദ് ചുമതലയേറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായിരുന്നില്ല. ഈ സീസണിലെ അഞ്ച് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് ചെന്നൈയ്ക്ക് ലഭിച്ചത്.

അതിനാല്‍ തന്നെ ഇന്ന് ധോണി വീണ്ടും മഞ്ഞപ്പടയെ നയിക്കാന്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇതിനിടെയാണ് ധോണിയെ കുറിച്ചുള്ള ഗാംഗുലിയെ പ്രതികരണം. 'എംഎസ് ധോണിക്ക് ഇപ്പോഴും സിക്‌സറുകള്‍ അടിക്കാന്‍ കഴിയും. നമ്മള്‍ അത് മുന്‍ മത്സരത്തില്‍ കണ്ടതാണ്. സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്നുവെങ്കില്‍ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി തന്നെയായിരിക്കണം,' ഗാംഗുലി പറഞ്ഞു.

dhoni

ക്യാപ്റ്റന്‍ ധോണി വ്യത്യസ്തനായ ഒരാളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധോണിക്ക് 43 വയസായി. 2005-ല്‍ ഞാന്‍ കണ്ട ധോണിയെ നിങ്ങള്‍ക്ക് ഇനിയും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, അത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, അദ്ദേഹത്തിന് ഇപ്പോഴും പന്ത് ക്ലിയര്‍ ചെയ്യാനും സിക്‌സ് അടിക്കാനും ഉള്ള ശക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു,' സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പഞ്ചാബില്‍ അദ്ദേഹം കളിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഇപ്പോഴും സിക്‌സുകള്‍ നേടുന്നുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ എല്ലാ അനുഭവസമ്പത്തും അദ്ദേഹം നേടിയ നേട്ടങ്ങളും ഉപയോഗിച്ച് കളിയെ മറ്റാരേക്കാളും നന്നായി മനസ്സിലാക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. സിഎസ്‌കെയ്ക്ക് വേണ്ടി ശരിയായത് ചെയ്യും എന്ന് ഞാന്‍ കരുതുന്നു', ഗാംഗുലി പറഞ്ഞു.

133 വിജയങ്ങള്‍ നേടിയതും സിഎസ്‌കെയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചതും ഉള്‍പ്പെടെയുള്ള ഐപിഎല്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളെല്ലാം ധോണിയുടെ പേരിലാണ്. അതേസമയം ഗെയ്ക്വാദിന് പരിക്കേറ്റതോടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനുള്ള ടീമിന്റെ ആവശ്യം ധോണി ഏറ്റെടുക്കുകയായിരുന്നു എന്ന് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറഞ്ഞു. ഗെയ്ക്വാദ് പരിക്കുമൂലം പുറത്തായതിനെത്തുടര്‍ന്ന് ധോണി ക്യാപ്റ്റനാകാന്‍ തയ്യാറായി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെനടന്ന ഐപിഎല്‍ 2023 ലെ ഫൈനലിലാണ് ധോണി അവസാനമായി സിഎസ്‌കെയെ നയിച്ചത്. ഗെയ്ക്വാദിന്റെ കൈമുട്ടിനേറ്റ പരിക്കില്‍ ആശങ്കയുണ്ട് എന്നും സ്‌കാനിംഗിലും എക്‌സ് റേയിലും കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്നും ഫ്‌ലെമിംഗ് പറഞ്ഞു. അതേസമയം ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ധോണിക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയാണ് ഉള്ളത്.

പോയിന്റ് പട്ടികയില്‍ അവസാന നിരയിലാണ് ചെന്നൈ. മുംബൈ ഇന്ത്യന്‍സിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് ശേഷം, തുടര്‍ച്ചയായി നാല് തോല്‍വികള്‍ സിഎസ്‌കെ ഏറ്റുവാങ്ങി.

Story first published: Friday, April 11, 2025, 10:48 [IST]
Other articles published on Apr 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+