For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണിയും രോഹിതും മികച്ച കളിക്കാര്‍, ഒരൊറ്റ കളി മതി ഇതെല്ലാം മാറാന്‍: മൈക്കല്‍ ക്ലാര്‍ക്ക്

By JITHIN TP

എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഐപിഎല്ലില്‍ എന്നല്ല ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമാണ് അദ്ദേഹം എന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. ജിയോ ഹോട്ട്‌സ്റ്റാറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈ ക്യാപ്റ്റനായി ധോണി തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ക്ലാര്‍ക്കിന്റെ പരാമര്‍ശം.

'ഇപ്പോഴും ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം. അതിനാല്‍, അദ്ദേഹം ഇതിനകം തന്നെ തന്റെ വിക്കറ്റ് കീപ്പിംഗ് മികവും നായകപാടവവും ചെന്നൈ ടീമിനായി സംഭാവന ചെയ്യുന്നുണ്ട്. അത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് അല്‍പം റണ്‍സ് നേടാന്‍ കൂടി കഴിയുമെങ്കില്‍, അത് ഒരു ബോണസ് ആണ്. അദ്ദേഹം വളരെ നന്നായി ബാറ്റ് ചെയ്യുന്നതായി തോന്നുന്നു,' ക്ലാര്‍ക്ക് പറഞ്ഞു.

ധോണി എവിടെ കളിച്ചാലും എപ്പോഴും ഒരു നേതാവാണ് എന്നും പക്ഷേ ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി നായകനായി തിരിച്ചെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണിത് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതീക്ഷകളും സൂക്ഷ്മപരിശോധനയും എക്കാലത്തേക്കാളും ഉയര്‍ന്നതായിരിക്കും,' അദ്ദേഹം ചൂണ്ടിക്കാട്ടി.

rohit-dhoni

ഈ സീസണില്‍ ബാറ്റിംഗില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ധോണിക്കായിട്ടില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓര്‍ഡറും ഈ സീസണില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെ പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ ധോണി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങി. പക്ഷേ അപ്പോഴേക്കും ആവശ്യമായ റേറ്റ് ഓവറില്‍ 17 റണ്‍സിലെത്തിയിരുന്നു. ധോണി നേടിയ 12 പന്തില്‍ 27 റണ്‍സ് ജയത്തിന് മതിയായിരുന്നില്ല.

'വെയ്സ്റ്റ് ബോര്‍ഡിന് മുകളില്‍ ഒരു നോ ബോള്‍ ഉണ്ടായിരുന്നു. അത് റിവ്യൂവിന് പോയി. പക്ഷെ അതിനെ ഫെയര്‍ ബോള്‍ എന്ന് വിളിച്ചു. അത് അരയ്ക്ക് ഒരു നോ ബോള്‍ ആയി തുടരുകയും പിന്നീട് ധോണി ഫ്രീ ഹിറ്റില്‍ നിന്ന് ഒരു ബൗണ്ടറി അടിക്കുകയും ചെയ്താല്‍ ഫലം വളരെ വ്യത്യസ്തമാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. വിജയത്തില്‍ നിന്ന് ഒരു പന്ത് മാത്രം അകലെയായിരുന്നു അത്,' ക്ലാര്‍ക്ക് പറഞ്ഞു.

അതേസമയം രോഹിത് ശര്‍മ്മയേയും ക്ലാര്‍ക്ക് പിന്തുണച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു തവണ മാത്രമേ 400 റണ്‍സ് കടന്നിട്ടുള്ളൂ. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ ഈ സീസണില്‍ ഇതുവരെയുള്ള നാല് മത്സരങ്ങളിലും പരാജയപ്പെട്ടു. എന്നാല്‍ രോഹിത് ഒരു സമ്പൂര്‍ണ്ണ സൂപ്പര്‍സ്റ്റാറാണെന്നാണ് താന്‍ കരുതുന്നത് എന്ന് ക്ലാര്‍ക്ക് പറഞ്ഞു.

സെഞ്ച്വറി നേടുന്നത് സമയത്തിന്റെ കാര്യം മാത്രമാണ്. അദ്ദേഹം ഒരു മാന്യമായ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കും എന്നാണ് ഞാന്‍ കരുതുന്നത്. അത് ഒരു 40 ആകാം, 60 ആകാം. രോഹിത് ഫോമിലായാല്‍ നിലവിലെ ഘട്ടം കടന്നുപോകുമെന്ന് കരുതുന്നു എന്നും ക്ലാര്‍ക്ക് പറഞ്ഞു. രോഹിതിന്റെ ഫോമിനെക്കുറിച്ച് തനിക്ക് വലിയ ആശങ്കയില്ല എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ പിന്തുണ വളരെ പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 11, 2025, 12:43 [IST]
Other articles published on Apr 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+