Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വിരാടിനെ വീഴ്ത്തിയ ആ പന്തെറിഞ്ഞത് ചില്ലറക്കാരനല്ല, ആരാണ് അര്‍ഷാദ് ഖാന്‍

ബെംഗളൂരു: ഇന്നലെ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം മോഹിച്ചിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ബാറ്റിംഗിലെ കൂട്ടത്തകര്‍ച്ചയാണ് ആര്‍ സി ബിയുടെ തോല്‍വിക്ക് കാരണമായത്. സൂപ്പര്‍താരം വിരാട് കോലി നേരത്തെ പുറത്തായത് ആര്‍സിബിയുടെ ബാറ്റിംഗിനെ ദോഷകരമായി ബാധിച്ചു.

ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ വിരാട് കോലി അമ്പേ പരാജയമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 31 റണ്‍സ് നേടി ഫോമിലേക്ക് തിരികെയെത്തുന്നതിന്റെ സൂചന വിരാട് കോലി നല്‍കിയിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ താരത്തിന് മികച്ച ഇന്നിംഗ്സ് കളിക്കാനായില്ല. യുവതാരം അര്‍ഷാദ് ഖാനാണ് വിരാടിന്റെ വിക്കറ്റെടുത്തത്.

arshad-khan-1

സൂപ്പര്‍താരത്തിന്റെ വിക്കറ്റ് നേടാനായത് അര്‍ഷദ് ഖാനും മറക്കാനാകാത്ത നിമിഷമായി. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ വിരാടിനെ പുറത്താക്കാനായത് അര്‍ഷാദ് ഖാനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി. ഇടംകൈയ്യന്‍ പേസര്‍ അര്‍ഷാദ് ഖാന്റെ ഷോര്‍ട്ട് ഓഫ് ലെങ്ത് പന്ത് വിരാട് കോഹ്ലി പ്രസീദ് കൃഷ്ണയുടെ കൈകളിലേക്ക് തട്ടിയിട്ട് പുറത്താകുമ്പോള്‍ വെറും 7 റണ്‍സ് മാത്രമാണ് നേടിയത്.

മധ്യപ്രദേശില്‍ നിന്നുള്ള 27 വയസുള്ള ഓള്‍റൗണ്ടറാണ് അര്‍ഷാദ് ഖാന്‍. ഇടംകൈയ്യന്‍ മീഡിയം പേസ് ബൗളര്‍ കൂടിയാണ് അര്‍ഷാദ് ഖാന്‍. ജൂനിയര്‍ ലെവല്‍ ക്രിക്കറ്റില്‍ നിന്ന് മുംബൈ ഇന്ത്യന്‍സാണ് താരത്തെ ആദ്യം തിരഞ്ഞെടുത്തത്. 2020 ലെ ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കായിരുന്നു മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് കാരണം ടൂര്‍ണമെന്റിന്റെ മുഴുവന്‍ സമയത്തും അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞില്ല.

2021 ലെ ഐപിഎല്‍ ലേലത്തില്‍ അദ്ദേഹം പുറത്തായി. ആറ് മത്സരങ്ങളില്‍ നിന്ന് 5 വിക്കറ്റുകള്‍ ആണ് ഈ കാലയളവില്‍ അര്‍ഷാദ് നേടിയത്. 2022 ലെ ഐപിഎല്‍ ലേലത്തില്‍ ലകക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ലഖ്‌നൗവില്‍ അദ്ദേഹം ഐപിഎല്‍ 2024 സീസണ്‍ വരെ കളിച്ചു. ഈ സമയത്തും എല്ലാ മത്സരങ്ങളിലും കളിക്കാന്‍ താരത്തിനായില്ല. വെറും നാല് തവണ മാത്രമാണ് അദ്ദേഹം കളിച്ചത്.

ഇതിനിടെ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അതേസമയം 2024 ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 58 റണ്‍സ് നേടിയ മികച്ച ബാറ്റ്‌സ്മാനാണ് എന്നും താരം തെളിയിച്ചു. 2025 ലെ ഐപിഎല്‍ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 1.3 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. ആര്‍സിബിക്കെതിരായ വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് അര്‍ഷാദ് ഖാന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്.

Story first published: Thursday, April 3, 2025, 13:23 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+