Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമില്‍ നിന്ന് പത്താനെ ഒഴിവാക്കിയതിന് പിന്നാല്‍ പാണ്ഡ്യ? പത്താന്‍ പറയുന്നത്...

കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍ കം ഔള്‍റൗണ്ടര്‍ ആണ് ഇര്‍ഫാന്‍ പത്താന്‍. ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഹാട്രിക് നേടിയ ഇര്‍ഫാന്‍ പത്താന്‍ 2007 ല്‍ ടി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗവുമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പത്താന്‍ കമന്ററിയിലൂടെ സജീവമാണ്. എന്നാല്‍ പലപ്പോഴും ബ്രോഡ്കാസ്റ്റിംഗിനിടെ താരങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം പത്താന്‍ ഉന്നയിക്കാറുണ്ട്.

2025 ലെ ഐപിഎല്ലിന് മുമ്പ്, ചില താരങ്ങള്‍ ഇര്‍ഫാന്‍ പത്താന്റെ വിമര്‍ശനത്തില്‍ അതൃപ്തരാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും വിമര്‍ശിച്ചതിന് ശേഷം ഇര്‍ഫാന്‍ പത്താനെ ഐപിഎല്‍ 2025 പ്രക്ഷേപണ ടീമില്‍ നിന്ന് പുറത്താക്കിയതായി വിവരമുണ്ടായിരുന്നു.

hardik

ഇപ്പോഴിതാ ഇത് സംബന്ധിച്ച മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വരുന്നുണ്ട്. രോഹിതും കോലിയുമല്ലായിരുന്ന ആ താരമെന്നും മറ്റൊരു മറ്റൊരു മുതിര്‍ന്ന അംഗമാണ് കാരണമെന്നുമാണ് പത്താന്‍ തന്നെ പറയുന്നത്. '14 മത്സരങ്ങളില്‍ 7 മത്സരങ്ങളിലും ഞാന്‍ നിങ്ങളെ വിമര്‍ശിക്കുകയാണെങ്കില്‍, ഞാന്‍ ഇപ്പോഴും ക്ഷമ കാണിക്കുന്നു. പ്രക്ഷേപകന്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി അതാണ്,'' അദ്ദേഹം പറഞ്ഞു.

താനും പാണ്ഡ്യയും തമ്മില്‍ ഒരു മത്സരവുമില്ലെന്നും ബറോഡയില്‍ നിന്നുള്ള എല്ലാ കളിക്കാരെയും എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും പത്താന്‍ പറഞ്ഞു. ''ഒരു മത്സരവുമില്ല. എനിക്ക് ശേഷം വന്ന എല്ലാ ബറോഡ കളിക്കാരേയും ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരൊന്നും ഇര്‍ഫാനോ യൂസഫോ തങ്ങളെ സഹായിച്ചില്ലെന്ന് പറയില്ല'' പത്താന്‍ പറഞ്ഞു.

തന്റെ നിര്‍ബന്ധപ്രകാരം ഹാര്‍ദിക്കിനെ എസ്ആര്‍എച്ചിലേക്ക് തിരഞ്ഞെടുക്കാത്തതില്‍ വിവിഎസ് ലക്ഷ്മണ്‍ പശ്ചാത്തപിച്ചിരുന്നു എന്നും പത്താന്‍ പറഞ്ഞു. പാണ്ഡ്യയെ എസ്ആര്‍എച്ചില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

''2012 ല്‍ ഹാര്‍ദിക്കിനെ തിരഞ്ഞെടുക്കാത്തതിനും എന്റെ വാക്കുകള്‍ കേള്‍ക്കാത്തതിനും താന്‍ തെറ്റുകാരനാണെന്ന് വിവിഎസ് ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഹാര്‍ദിക് ഹൈദരാബാദിനായി കളിക്കുമായിരുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം പാണ്ഡ്യ മുംബൈ ആരാധകര്‍ പരിഹസിച്ചിരുന്നു.

ഇത് ശരിയല്ല എന്നും ഇര്‍ഫാന്‍ പറഞ്ഞു. ''കളിക്കാരനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, നിങ്ങള്‍ കളിക്കുകയാണെങ്കില്‍, നിങ്ങള്‍ അത്തരം വിമര്‍ശനങ്ങളിലൂടെ കടന്നുപോകണം. സുനില്‍ ഗവാസ്‌കറിന്റെ കാര്യത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്യത്തിലും അത് സംഭവിച്ചു. പക്ഷേ പാണ്ഡ്യയ്ക്കെതിരെ ഉപയോഗിച്ച അപമാനകരമായ വാക്കുകള്‍ക്ക് ഞാന്‍ എതിരാണ്,' പത്താന്‍ വ്യക്തമാക്കി.

Story first published: Saturday, August 16, 2025, 11:53 [IST]
Other articles published on Aug 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+