Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നിങ്ങള്‍ ശരിക്കും എന്താണ് ഉദ്ദേശിച്ചത്? ലോകത്താരെങ്കിലും ഇങ്ങനെ ചെയ്യുമോ?' രാജസ്ഥാനെതിരെ മുന്‍താരം

ഐപിഎല്ലിലെ ഈ സീസണില്‍ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് പ്രതിരോധത്തിലായിരിക്കുകയാണ്. ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിന് തോറ്റ രാജസ്ഥാന്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഹൈദരാബാദിനോട് ബൗളിംഗിലാണ് രാജസ്ഥാന്‍ തകര്‍ന്നത് എങ്കില്‍ ഇന്നലെ ബാറ്റിംഗില്‍ അമ്പേ പരാജയമായി.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ബാറ്റിംഗില്‍ ശോകമായപ്പോള്‍ 152 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വെച്ചത്. 33 റണ്‍സെടുത്ത ധ്രുവ് ജുറേല്‍ ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ആയത്. കൊല്‍ക്കത്ത എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ വിജയം നേടി. ഇപ്പോഴിതാ രാജസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

rrvskkr

തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജസ്ഥാന്റെ പ്ലെയിംഗ് ഇലവനിലെ ഏക വിദേശ ബാറ്റ്സ്മാനായ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ എട്ടാം നമ്പറില്‍ ഇറക്കിയതാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് എന്തുകൊണ്ടാണ് ശുഭം ദുബെയെ അവരുടെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയതെന്നും ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ 8-ാം നമ്പറില്‍ ബാറ്റിംഗിന് അയച്ചത് എന്നും ആകാശ് ചോപ്ര ചോദിച്ചു.

'ബാറ്റിംഗ് ഓര്‍ഡര്‍ ഒരു കുഴപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ശുഭം ദുബെയുടെ പേര് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ 12 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ കളിക്കാരനാണ് ശുഭം ദുബെ, നിങ്ങള്‍ക്ക് അദ്ദേഹത്തിന് ഒരു സ്ഥാനം നല്‍കാന്‍ കഴിഞ്ഞില്ല. പകരം നിങ്ങള്‍ വാണിന്ദു ഹസരംഗയെ അയച്ചു. എന്നാല്‍ അദ്ദേഹവും വേഗം പുറത്തായി,' ചോപ്ര പറഞ്ഞു.

പിന്നീട് നിങ്ങള്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനു മുമ്പ് ശുഭം ദുബെയെ അയച്ചു. രാജസ്ഥാന് വേറെ ഒരു വിദേശ ബാറ്റ്‌സ്മാന്‍ ഉണ്ടോ? നിങ്ങള്‍ അദ്ദേഹത്തെ 8-ാം നമ്പറില്‍ കളിപ്പിക്കുമോ? ഒരു ടി20 മത്സരത്തില്‍ 8-ാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ലോക ക്രിക്കറ്റിലെ ഒരു ക്ലിയര്‍ ബാറ്റ്‌സ്മാന്‍ ഉണ്ടോ? എനിക്ക് അത് തീരെ മനസിലായില്ല. ഈ ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ച് എങ്ങനെ അഭിപ്രായം പറയണമെന്ന് എനിക്കറിയില്ല,' ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സഞ്ജു സാംസണിന് പകരം ഇംപാക്ട് സബ് ആയി ഇറങ്ങിയ ശുഭം ദുബെയ്ക്ക് 12 പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളൂ. എട്ടാം നമ്പറില്‍ ഇറങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനാകട്ടെ എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. യശ്വസി ജയ്‌സ്വാള്‍ (29), സഞ്ജു സാംസണ്‍ (13), റിയാന്‍ പരാഗ് )25), നിതീഷ് റാണ (8), ഹസരംഗ (4) എന്നിങ്ങനെയായിരുന്നു രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇന്നലത്തെ സ്‌കോര്‍.

കൊല്‍ക്കത്തക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയിന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ക്വിന്റണ്‍ ഡികോക്കിന്റെ (97*) മികവിലാണ് കൊല്‍ക്കത്ത മിന്നും ജയം സ്വന്തമാക്കിയത്.

Story first published: Thursday, March 27, 2025, 14:24 [IST]
Other articles published on Mar 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+