For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ മൂന്ന് താരങ്ങൾ ഇല്ലെങ്കിൽ ഡൽഹി വട്ടപൂജ്യം..! ആർസിബി ബാറ്റർ പറയുന്നത് കേട്ടോ.. 'ഞങ്ങൾ തന്നെ ജയിക്കും'

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇക്കുറി അപ്രതീക്ഷിത കുതിപ്പ് നടത്തുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻനിര ടീമുകളും അഞ്ച് വട്ടം വീതം ചാമ്പ്യന്മാരുമായ മുംബൈയും ചെന്നൈയും പോയിന്റ് പട്ടികയുടെ അവസാന സ്ഥാനങ്ങളിൽ ഇടം നേടിയ സ്ഥിതിവിശേഷത്തിലും ആർസിബി മുകളിൽ തന്നെയുണ്ട്. ഇപ്പോഴിതാ ടീമിന്റെ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മ.

ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ തങ്ങൾ തന്നെ ജയിക്കുമെന്ന പ്രതീക്ഷയാണ് താരം പങ്കുവയ്ക്കുന്നത്. അതിനുള്ള കാരണവും ജിതേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തവണ തോൽവി അറിയാതെയാണ് ഡൽഹി മുന്നോട്ട് പോവുന്നത്. 'ഞങ്ങൾ കൂടുതൽ എവേ ഗെയിമുകൾ കളിച്ചതിനാലും ബുദ്ധിമുട്ടുള്ള മത്സരങ്ങൾ ജയിച്ചതിനാലും ഞങ്ങൾക്ക് വ്യക്തമായ മേൽക്കൈയുണ്ട്' എന്നാണ് ജിതേഷ് പറയുന്നത്.

delhijiteshmatch

കൂടാതെ ഡൽഹി ബാറ്റിംഗ് നിരയുടെ ദൗർബല്യവും ജിതേഷ് എടുത്തുപറയുന്നുണ്ട്. വെറും മൂന്ന് പേരെ മാത്രം ആശ്രയിച്ചാണ് ഡൽഹി ബാറ്റിംഗ് നിര മുന്നോട്ട് പോവുന്നതെന്നാണ് ജിതേഷ് പറയുന്നത്. 'ഞങ്ങളുടെ ബാറ്റിംഗ് നിരയിൽ എല്ലാവരും നന്നായി ഇടപെട്ടിട്ടുണ്ട്. പക്ഷേ, ഡൽഹിയിൽ അവർ മൂന്ന് താരങ്ങളെ ആശ്രയിക്കുകയാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് നല്ല വെല്ലുവിളിയായിരിക്കും' ജിതേഷ് ശർമ്മ പറയുന്നു.

ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ അപരാജിത കുതിപ്പ് തുടരുന്ന ഡൽഹി ക്യാപിറ്റൽസിന് എതിരെയാണ് ആർസിബി ഇറങ്ങുന്നത്. കഴിഞ്ഞ പതിനെട്ട് വർഷമായി ആർസിബി ആരാധകരും വിരാട് കോലിയും ഒരുപോലെ കാത്തിരിക്കുന്ന കിരീട വിജയത്തിനായി കൈ മെയ് മറന്ന് പൊരുതുകയാണ് ആർസിബി ടീം ഒന്നടങ്കം. ഇന്ന് ജയിച്ചാൽ പട്ടികയിൽ മുന്നിലേക്ക് കുതിക്കാൻ ആർസിബിക്ക് കഴിയും.

അതേസമയം, കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി ബാറ്റ് വീശിയ ജിതേഷ് ശർമ്മയ്ക്ക് മറക്കാൻ ആഗ്രഹിക്കുന്ന ടൂർണമെന്റ് ആയിരുന്നു അത്. 14 മത്സരങ്ങളിൽ നിന്ന് വെറും 187 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്നാൽ ഇക്കുറി ആർസിബിക്ക് വേണ്ടി മിന്നും ഫോമിലാണ് ജിതേഷ് ശർമ്മ. ആർസിബി കുപ്പായത്തിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 85 റൺസാണ് താരം നേടിയത്.

ദിനേശ് കാർത്തിക്ക് തന്റെ കരിയറിൽ സ്വാധീനിച്ചുവെന്നാണ് ജിതേഷ് ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്. ഞാൻ ഇപ്പോൾ കളിക്കുന്ന ഏത് ഷോട്ടും അദ്ദേഹം മുമ്പ് കളിച്ചതിന്റെ പകർപ്പാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം എന്നിൽ ഒരു പുതിയ കളിക്കാരനെ തന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്നും ജിതേഷ് ശർമ്മ പറയുകയുണ്ടായി.

എനിക്ക് 360 ആംഗിളുകളിൽ കളിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുതിയൊരു വേഷത്തിൽ ഞാൻ ശരിക്കും ആസ്വദിക്കുകയാണ്. ആ ഷോട്ടുകൾ കളിക്കുമ്പോൾ, ഞാൻ വളരെ സന്തോഷവാനാണ്, കാരണം ഞാൻ മുൻപ് ഒരിക്കലും ആ ഷോട്ടുകൾ പരീക്ഷിച്ചിട്ടില്ല, എനിക്ക് ഇപ്പോൾ എല്ലാ പിന്തുണയും ഉണ്ടെന്നും ജിതേഷ് ശർമ്മ കൂട്ടിച്ചേർത്തു.

Story first published: Thursday, April 10, 2025, 13:45 [IST]
Other articles published on Apr 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+