Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഗെയ്ക്‌വാദിന് പകരക്കാരനെ തേടി ചെന്നൈ; സാധ്യതാ പട്ടികയില്‍ ഇവര്‍

ഐപിഎല്‍ 2025 സീസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല തുടക്കമല്ല നല്‍കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി. ഇതോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതിനിടെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതും ഇരട്ടി തിരിച്ചടിയായി.

ഗെയ്ക്വാദിന്റെ കൈമുട്ടിനാണ് പരിക്കേറ്റത്. സ്‌കാനിംഗിലും എക്സ് റേയിലും കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുള്ളതിനാല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുന്‍ നായകന്‍ ധോണിയെ തന്നെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ മാനേജ്‌മെന്റ്. എന്നാല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഗെയ്ക്വാദിന് ഒരു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.

ruturajgaikwad-1

അണ്‍ക്യാപ്ഡ് കളിക്കാരില്‍ നിന്ന് ചെന്നൈ മാനേജ്‌മെന്റ് റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനെ കണ്ടെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഗെയ്ക്വാദിന് പകരക്കാരനായി സി എസ് കെ ലക്ഷ്യമിടുന്ന മൂന്ന് അണ്‍ക്യാപ്പ്ഡ് കളിക്കാര്‍ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം

സ്മരണ്‍ ആര്‍

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സ്മരണ്‍ ആണ്. ഒരു മികച്ച ട്വന്റി-20 കളിക്കാരന്‍ ആയി പേരെടുത്തിട്ടില്ല എങ്കിലും സാങ്കേതികമായി ഒതുക്കമുള്ള താരമാണ് സ്മരണ്‍. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ സ്മരണ്‍ മൂന്നാം നമ്പറില്‍ മികച്ച ഓപ്ഷനായിരിക്കും. കുറച്ച് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഒരു മികച്ച കളിക്കാരനായി മാറാനും വളരെക്കാലം ടീമിലെ ഭാഗമാകാനും കഴിയും.

ആയുഷ് മാത്രെ

മുംബൈയില്‍ നിന്നുള്ള കൗമാരക്കാരനായ ആയുഷ് മാത്രെ ട്രയല്‍സില്‍ സിഎസ്‌കെ മാനേജ്മെന്റിനെ സ്വാധീനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫ്രാഞ്ചൈസിക്ക് വേണ്ടി സീസണ്‍ മധ്യത്തില്‍ ട്രയല്‍സിലും അദ്ദേഹം ഉണ്ടായിരുന്നു. അതിനാല്‍ താരത്തിന് നറുക്ക് വീണാലും അത്ഭുതപ്പെടാനില്ല. ധോണിയുടെ പിന്തുണയും ആയുഷ് മാത്രെയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.

അന്‍മോള്‍പ്രീത് സിംഗ്

ഒരു ഓഫ്-ഫീല്‍ഡ് ചോയ്സ് ആയി പലര്‍ക്കും അന്‍മോളിനെ തോന്നാമെങ്കിലും സാധ്യതാ പട്ടികയില്‍ താരവും ഉണ്ട്. ഐപിഎല്ലില്‍ ഇതിനോടകം അരങ്ങേറി കഴിഞ്ഞ അന്‍മോള്‍പ്രീതിന് മൂന്നാം സ്ഥാനത്തും ഒരു മികച്ച തിരഞ്ഞെടുപ്പാകാന്‍ കഴിയും എന്നതില്‍ സംശയമില്ല. ടി 20യില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും അടക്കം 1382 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2928 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ 1881 റണ്‍സുമാണ് താരം നേടിയിരിക്കുന്നത്.

Story first published: Friday, April 11, 2025, 11:46 [IST]
Other articles published on Apr 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+