Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആരാണ് പ്രിയാൻഷ് ആര്യ? 3.8 കോടിക്ക് പഞ്ചാബ് വാങ്ങിയ താരം, 6 ബോളിൽ 6 സിക്‌സടിച്ച വെടിക്കെട്ട് വീരൻ

ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ അപ്രതീക്ഷിതമായ ചില പേരുകൾ ഇക്കുറി കേൾക്കാൻ കഴിഞ്ഞിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയ പ്രിയാൻഷ് ആര്യ. ചെറിയ തുകയ്ക്ക് അല്ല ഈ താരത്തെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. താരതമ്യേന ഉയർന്ന വിലയായ 3.8 കോടി രൂപയ്ക്കാണ് പ്രിയാൻഷിനെ ടീം സ്വന്തമാക്കിയത്.

പല ലോകോത്തര താരങ്ങളെയും 2 കോടിക്ക് പോലും വാങ്ങാൻ ആളില്ലാതിരുന്ന സ്ഥാനത്താണ് പലർക്കും പേര് പോലും അറിയാത്ത താരത്തെ വാങ്ങാൻ അവർ ഇത്രയും വലിയ തുക ചിലഴിച്ചത്. അതിന് കൃത്യമായ കാരണമുണ്ട് താനും. ഇന്ത്യൻ ക്രിക്കറ്റിൽ അധികം കേട്ട് തുടങ്ങിയിട്ടില്ലാത്ത പേരാണ് പ്രിയാൻഷിന്റേത് എങ്കിലും താരം നമ്മളാരും ഉദ്ദേശിക്കുന്നത് പോലെയല്ല.

priyansharyapbksipl

ഡൽഹിയിൽ നിന്നുള്ള ഈ യുവതാരത്തിന് വെറും 23 വയസ് മാത്രമാണ് പ്രായം. ആദ്യമായി ക്രിക്കറ്റ് ആരാധകർ കേൾക്കുന്ന പേരാണ് എന്ന് പറഞ്ഞെങ്കിലും താരത്തിന് വേണ്ടി ഒട്ടേറെ ടീമുകളാണ് ലേലത്തിൽ മുന്നിൽ ഉണ്ടായിരുന്നത്. അത് തന്നെയാണ് പ്രിയാൻഷ് ആര്യയെന്ന ചോദ്യം പ്രധാനമായും ഉയരാൻ കാരണമായത്.

30 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ആര്യ ലേലത്തിൽ പ്രേവേശിച്ചത്. എന്നാൽ ഡൽഹി ക്യാപിറ്റൽസ് താരത്തിനായി മുൻപിൽ തന്നെയുണ്ടായിരുന്നു. പക്ഷേ അതിവേഗം കുതിച്ച മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസുമായി താരത്തിന് വേണ്ടി ഏറ്റുമുട്ടി. പോരാട്ടം മുറുകവേ പഞ്ചാബ് കിംഗ്‌സും ഇടയ്ക്ക് കയറുകയായിരുന്നു.

ആരാണ് പ്രിയാൻഷ് ആര്യ?

ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്ന ആര്യ ഒരു ഇടംകൈയൻ ബാറ്ററാണ്. ഡൽഹി പ്രീമിയർ ലീഗിൽ ഉൾപ്പെടെ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് താരത്തിന് ഐപിഎല്ലിലേക്ക് പ്രവേശനം ലഭിക്കാൻ ഇടയായത്. നേരത്തെ അണ്ടർ 19 ടീമിൽ ഇടം നേടിയിട്ടുള്ള തരാം യശസ്വി ജയ്‌സ്വാൾ ഉൾപ്പെടയുള്ള താരങ്ങൾക്കൊപ്പം കളിച്ചിരുന്നു.

എന്നാൽ ശരിക്കും താരം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയിലേക്ക് വരുന്നത് ഡൽഹി പ്രീമിയർ ലീഗിൽ ആറ് പന്തിൽ ആറ് സിക്‌സറുകൾ നേടിയപ്പോഴാണ്. ആ കളിയിൽ വെറും 40 പന്തിൽ സെഞ്ചുറി തികച്ച താരം 50 പന്തിൽ 10 ഫോറും 10 സിക്‌സറും സഹിതം 120 റൺസോടെയാണ് ഇന്നിംഗ്‌സ് പൂർത്തിയാക്കിയത്. ഇതോടെയാണ് ഐപിഎൽ ടീമുകൾ താരത്തിന് പിന്നാലെ കൂടിയത്.

Story first published: Monday, November 25, 2024, 21:58 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+