Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വിക്കറ്റെടുത്താലും ചിരിയില്ല; എപ്പോഴും ഒരേ ഭാവം; നരെയ്ന്‍ 'ചിരിക്കാത്തതിന്' പിന്നില്‍ അച്ഛന്‍!

എതിര്‍ ടീമിന് യാതൊരു തരത്തിലും പിടി കൊടുക്കാത്ത താരമാണ് സുനില്‍ നരെയ്ന്‍. ബൗളര്‍ ആയ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും പതിവായി കൂറ്റന്‍ അടികള്‍ നടത്തുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. എതിര്‍ ടീമിലെ ബൗളര്‍മാരുടെ നിലവാരമോ താരപ്രഭയോ ഒന്നും നരെയ്‌ന്റെ ബാറ്റിംഗിനെ ബാധിക്കാറില്ല. നേരിടുന്ന ആദ്യ പന്തു മുതല്‍ പുറത്താകുന്നത് വരെ പ്രഹരിക്കുക എന്നത് മാത്രമാണ് സുനില്‍ നരെയ്‌ന്റെ ലക്ഷ്യം.

തന്റെ പാര്‍ട്ട് ടൈം ജോബായ ഓപ്പണിംഗ് തിളങ്ങുമ്പോഴും പ്രധാന ജോലിയായ ബൗളിംഗില്‍ യാതൊരു പിശുകും കാണിക്കുന്നില്ല നരെയ്ന്‍. ബൗളിംഗിലും ബാറ്റിംഗിലും കൊല്‍ക്കത്തയ്ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കാന്‍ നരെയ്‌ന് സാധിക്കുന്നുണ്ട്. അതേസമയം കൂറ്റന്‍ സ്‌കോറുകള്‍ നേടുമ്പോഴും എതിരാളികളെ കറക്കി വീഴ്ത്തുമ്പോഴും സുനില്‍ നരെയ്‌ന്റെ മുഖഭാവം മാറാറില്ല. ചിരിക്കുക പോലും ചെയ്യാതെയാണ് വലിയ നേട്ടങ്ങളെ പോലും അദ്ദേഹം സ്വീകരിക്കുക.

IPL 2024

വളരെ അപൂര്‍വ്വമായി മാത്രമേ നരെയ്ന്‍ തന്റെ നേട്ടങ്ങളില്‍ ചിരിക്കുകയും ആഘോഷിക്കുകയും ചെയ്യാറുള്ള. സെഞ്ചുറി നേടിയപ്പോഴായിരുന്നു അതിലൊന്ന്. ഇപ്പോഴിതാ തന്റെ തണുപ്പന്‍ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുനില്‍ നരെയ്ന്‍. തന്റെ അച്ഛന്റെ ഉപദേശമാണ് അതിന് പിന്നിലെന്നാണ് നരെയ്ന്‍ പറയുന്നത്.

''കുട്ടിയായിരിക്കെ എനിക്ക് അച്ഛനില്‍ നിന്നും ഒരു ഉപദേശം ലഭിച്ചു. ഇന്ന് നീ ഒരാളെ പുറത്താക്കിയാലും നാളെയും അതിന് ശേഷവും അയാള്‍ക്കെതിരെ കളിക്കേണ്ടി വരും. അതിനാല്‍ ആ നിമിഷത്തെ ആസ്വദിക്കുക, പക്ഷെ ഒരിക്കലും അതിരുകടക്കരുത്'' എന്നാണ് സുനില്‍ നരെയ്ന്‍ പറയുന്നത്.

അതേസമയം ഗംഭീരമായൊരു ഐപിഎല്‍ സീസണിലൂടെയാണ് സുനില്‍ നരെയ്ന്‍ കടുന്നു പോകുന്നത്. 183.66 സ്‌ട്രൈക്ക് റേറ്റില്‍ 11 മത്സരങ്ങളില്‍ നിന്നായി 461 റണ്‍സാണ് ഇതുവരേയും സുനില്‍ നരെയ്ന്‍ നേടിയിരിക്കുന്നത്. പതിനാല് വിക്കറ്റുകളും സുനില്‍ നരെയ്ന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ നരെയ്ന്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. നരെയ്‌ന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണിത്.

നരെയ്‌ന്റെ ഓള്‍റൗണ്ട് മികവിന്റെ കരുത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയന്റ് ടേബിളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. പ്ലേ ഓഫിന്റെ വക്കിലെത്തി നില്‍ക്കുന്ന ടീം പതിനൊന്നില്‍ എട്ട് കളികളും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫിലെത്താന്‍ കൊല്‍ത്തയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നരെയ്‌നെ വീണ്ടും ഓപ്പണറാക്കാനുള്ള ഗംഭീറിന്റെ തീരുമാനം ടീമിന് വലിയ നേട്ടമാണ് നേടിക്കൊടുക്കുന്നത്.

നരെയ്‌നും ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് എതിര്‍ടീമുകള്‍ക്ക് ദുസ്വപ്‌നമായി മാറിയിരിക്കുകയാണ്. സാള്‍ട്ട് ഇതുവരെ നേടിയിട്ടുള്ളത് 429 റണ്‍സാണ്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരങ്ങള്‍.

Story first published: Friday, May 10, 2024, 14:00 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+