Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സാലകള്‍ മാറുന്നു, കപ്പ് മാത്രം അകലെ! ആര്‍സിബിയ്ക്ക് പിഴയ്ക്കുന്നത് എവിടെ?

ബാംഗ്ലൂര്‍: ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ ഒരു ഐപിഎല്‍ കീരിടം എന്ന മോഹം സഫലമാക്കാന്‍ ബാംഗ്ലൂരിന് ഇതുവരേയും സാധിച്ചിട്ടില്ല. ഡബ്ല്യുപിഎല്ലില്‍ സ്മൃതി മന്ദാനയും കിരീടം നേടിയത് പോലെ ഐപിഎല്ലില്‍ ഡുപ്ലെസിസിന്റെ നേതൃത്വത്തില്‍ കപ്പുയര്‍ത്താന്‍ ഇറങ്ങിയ ആര്‍സിബി ഇപ്പോള്‍ ചിത്രത്തിലേയില്ല. ഇപ്പോഴിതാ ആര്‍സിബിയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് റോബിന്‍ ഉത്തപ്പ.

രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ താരമാണ് ഉത്തപ്പ. 2012 ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ചാമ്പ്യന്മാരാകുമ്പോള്‍ ഉത്തപ്പയും ടീമിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ആര്‍സിബിയ്ക്ക് കപ്പ് നേടാന്‍ സാധിക്കാത്തത് എന്ന് വിലയിരുത്തുകയാണ് ഉത്തപ്പ. 2008 മുതല്‍ ഐപിഎല്‍ കളിച്ചിട്ടും ഒരു തവണ പോലു കിരീടം നേടാന്‍ സാധിക്കാത്ത മൂന്ന് ടീമുകളില്‍ ഒരു ടീമാണ് ബാംഗ്ലൂര്‍. മറ്റ് രണ്ട് ടീമുകള്‍ ഡല്‍ഹിയും പഞ്ചാബുമാണ്.

IPL 2024

സ്വപ്‌ന തുല്യമായ ലൈനപ്പാണ് ഓരോ വര്‍ഷവും ആര്‍സിബി ഇറക്കാറുള്ളത്. വിരാട് കോലിയും ഡുപ്ലെസിസും എബി ഡിവില്യേഴ്‌സും ഗെയ്‌ലും അടക്കമുള്ളവര്‍ ഉണ്ടായിട്ടും ആര്‍സിബിയുടെ കിരീട വരള്‍ച്ച തുടരുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ട് ആര്‍സിബി കപ്പ് നേടുന്നില്ലെന്ന് റോബിന്‍ ഉത്തപ്പ തുറന്നു പറഞ്ഞത്.

''കുറച്ച് ആഴ്ചകള്‍ മുമ്പ് അമ്പാട്ടി റായുഡു ഇതേക്കുറിച്ചൊരു കാര്യം പറഞ്ഞിരുന്നു. അവര്‍ക്ക് അനുഭവ സമ്പത്തുണ്ട്. നിര്‍ണായ നിമിഷങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ട അനുഭവ സമ്പത്ത് എവിടെ? ജൊഹന്നാസ്ബര്‍ഗ് കഴിഞ്ഞാല്‍ ഏറ്റഴും ഉയര്‍ന്ന ആള്‍ട്ടിട്യൂഡിലുള്ള സ്‌റ്റേഡിയാണ് ബാംഗ്ലൂരിലേത്. അവിടെയൊരു പന്ത് അടിച്ചാല്‍ അത് അടിച്ചതാണ്. ബാറ്റിംഗിന് അനുകൂലമായ, ചെറിയ ഗ്രൗണ്ടാണ്'' ഉത്തപ്പ പറയുന്നു.

''കെകെആര്‍ 2012 ലും 14 ലും എങ്ങനെയാണ് അത് നേടിയത്? അവര്‍ വിസിറ്റിംഗ് ടീമുകളെ തങ്ങളുടെ ഗ്രൗണ്ടില്‍ സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. തങ്ങളുടെ ഗ്രൗണ്ടിന്റെ സാഹചര്യത്തിന് അനുസരിച്ചാണ് അവര്‍ ടീമുണ്ടാക്കിയത്. സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യം നല്‍കി. അവര്‍ക്ക് പിയുഷ് ചൗളയും സുനില്‍ നരെയ്‌നും ഷാക്കിബ് അല്‍ ഹസനും കുല്‍ദീപ് യാദവും ഉണ്ടായിരുന്നു. ഇത് ചെയ്താല്‍ ആര്‍സിബിയ്ക്കും ഗുണമുണ്ടാകും. ഐപിഎല്ലിലെ ജയത്തിന് പിന്നിലെ സയന്‍സ് ഇതാണ്, ഹോം ഗ്രൗണ്ടിലെ ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കാനാകണം. എവെ മത്സരങ്ങളിലെ എഴെണ്ണത്തില്‍ മൂന്നോ നാലോ ജയിച്ചാല്‍ മതി. പ്ലേ ഓഫിലെത്തിയാല്‍ എന്തും സംഭവിക്കാം'' എന്നാണ് ഉത്തപ്പ പറയുന്നത്.

അതേസമയം നിലവില്‍ പോയന്റ് ടേബളില്‍ ഏറ്റവും താഴെയാണ് ആര്‍സിബിയുടെ സ്ഥാനം. ഏഴ് മത്സരങ്ങളില്‍ ഒരെണ്ണ്ം മാത്രമാണ് വിജയിക്കാനായത്. മികച്ച സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ പോലും അത് പ്രതിരോധിച്ച് നില്‍ക്കാന്‍ ആര്‍സിബിയുടെ ബൗളിംഗ് നിരയ്ക്ക് സാധിച്ചിരുന്നില്ല. ഇനിയുള്ള എഴ് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമാണ് ആര്‍സിബിയ്ക്ക് പ്ലേ ഓഫിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ശക്തരുമായിട്ടാണ്.

Story first published: Saturday, April 20, 2024, 14:25 [IST]
Other articles published on Apr 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+