IPL 2024: കോലിയ്ക്ക് ഇതെന്തിന്റെ കേടാ? എന്തിന് ഇതിന്റെയൊക്കെ പിന്നാലെ പോകുന്നു? മുന്‍ കിവീസ് താരം ചോദിക്കുന്നു
ഐപിഎല്ലില്‍ മിന്നും ഫോമിലാണ് വിരാട് കോലി കളിക്കുന്നത്. പത്ത് മത്സരങ്ങളില്‍ നിന്നും 500 ലധികം റണ്‍സുകള്‍ നേടി സീസണിലെ ടോപ് സ്‌കോററായി മുന്നില്‍ തന്നെ കോലിയുണ്ട്. എന്നാല്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് നിരന്തരം വിമര്‍ശനം നേരിടുന്നുണ്ട്. ഈ സീസണില്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 147.49 ആണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന് ശേഷം തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി വിരാട് കോലി രംഗത്തെത്തിയിരുന്നു.
കടുത്ത ഭാഷയിലാണ് വിരാട് കോലി വിമര്‍ശകരെ നേരിട്ടത്. ഇതിനിടെ ഇപ്പോഴിതാ വിരാട് കോലിയ്ക്ക് മറുപടിയുമായ എത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് പേസര്‍ സൈമണ്‍ ഡോള്‍. വിരാട് കോലിയ്ക്ക് ഉപദേശം നല്‍കുകയാണ് സൈമണ്‍. ഗുജറാത്തിനെതിരായ മത്സര ശേഷം കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെതിരെയുള്ള വിമര്‍ശനത്തെക്കുറിച്ചും സ്പിന്നിനെ കളിക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനത്തെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു കോലിയുടെ പ്രതികരണം.

''എന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചും സ്പിന്നിനെതിരെ നന്നായി കളിക്കുന്നില്ലെന്നും പറയുന്നവരുണ്ട്. എന്നെ സംബന്ധിച്ച് ടീം വിജയിക്കുന്നതിലാണ് കാര്യം. വര്‍ഷങ്ങളായി ഞാന്‍ അതാണ് ചെയ്തു വരുന്നതും. രാവും പകലും ചെയ്യുന്നത് ഇതാണ്. ടീമിന് വേണ്ടി ഒരുപാട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്'' എന്നായിരുന്നു വിരാട് കോലിയുടെ മറുപടി. പിന്നാലെ ക്രിക്ക്ബസില്‍ സംസാരിക്കുകയാണ് സൈമണ്‍ ഡോള്‍ കോലിക്കെതിരെ രംഗത്തെത്തിയത്.
'കോലി ഇതിന്റെയൊക്കെ പിന്നാലെ പോകുന്നുവെന്നത് രസകരമാണ്. കാരണം ഇതൊന്നും ആരും അവനോട് നേരിട്ട് ചോദിക്കില്ല. നിങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുമോ എന്നാരും ചോദിക്കില്ല. അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിക്കുകയോ അദ്ദേഹത്തിന് വേണ്ടി മറ്റാരോ വായിക്കുകയോ ചെയ്യുന്നുണ്ട്. മത്സര ശേഷമുള്ള പ്രസന്റേഷനില്‍ കോലി പതിവായി ഇങ്ങനെ ചെയ്യാറുണ്ട്. തന്നെക്കുറിച്ച് എഴുതപ്പെട്ടതിനെപ്പറ്റി സംസാരിക്കും. അദ്ദേഹം എന്തിന് ഇതൊക്കെ ഗൗനിക്കണം?'' സൈമണ്‍ പറയുന്നു.
''അദ്ദേഹം വളരെ നല്ലൊരു പ്ലെയറാണ്. എന്തിനാണ് തന്നെക്കുറിച്ച് എഴുതുന്ന വിവരക്കേടുകള്‍ വായിക്കാന്‍ പോകുന്നു. അല്ലെങ്കില്‍ വായിക്കുന്നവര്‍ എന്തിന് അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുന്നു? അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്ന് നോക്കൂ. സോഷ്യല്‍ മീഡിയ വായിച്ച് അതിനെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കുന്നതും എന്തിനാണ്? സോഷ്യല്‍ മീഡിയ വായിക്കാന്‍ നില്‍ക്കണ്ട. വേറേയും കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ' എന്നാണ് മുന്‍ ന്യൂസിലാന്‍ഡ് താരം പറയുന്നത്.
അതേസമയം കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെതിരായ വിമര്‍ശനം ലോകകപ്പ് ടീമിലേക്കുള്ള കോലിയുടെ പ്രവേശനത്തെ തടയുന്നതായിരുന്നില്ല. ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തിലും കോലി ബഹുദൂരം മുന്നിലാണ്. കോലിയുടെ പ്രകടനം മികച്ചതാണെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മോശം അവസ്ഥയില്‍ തുടരുകയാണ്. പത്ത് മത്സരങ്ങള്‍ കളിച്ച ബാംഗ്ലൂര്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബാംഗ്ലൂര്‍ വിജയിച്ചിട്ടുള്ളത്. പോയന്റ് ടേബിളിന്റെ അടിത്തട്ടിലാണ് ബാംഗ്ലൂരിന്റെ സ്ഥാനം.
അതേസമയം, കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ കോലിയും ടീമിലുണ്ട്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications