Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2024: തീക്കാറ്റു പോലെ ഒരുവന്‍..! ആരാണ് മായങ്ക് യാദവ്? ലഖ്‌നൗവിന്റെ രഹസ്യായുധം

ലഖ്‌നൗ: തങ്ങളുടെ സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 21 റണ്‍സിന് വിജയം കൈവരിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്നത്തെ മത്സരത്തില്‍ കുറച്ച് മാറ്റങ്ങളുമായാണ് ലഖ്‌നൗ ഇറങ്ങിയത്. അതിലൊന്നായിരുന്നു മായങ്ക് യാദവ് എന്ന 21 കാരന്‍. ഒരു യുവതാരം അരങ്ങേറുന്നു എന്നല്ലാതെ മായങ്കില്‍ നിന്നും വലിയ അത്ഭുതമൊന്നും ലഖ്‌നൗ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ 27 റണ്‍സ് വിട്ടു കൊടുത്ത് പഞ്ചാബിന്റെ മൂന്ന് വിക്കറ്റുകളാണ് മായങ്ക് നേടിയത്. ഒപ്പം ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തും. പഞ്ചാബ് ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു മായങ്കിന്റെ തീപാറും പന്ത്. ബാറ്റ് ചെയ്തിരുന്നത് ശിഖര്‍ ധവനായിരുന്നു. 155.8 ആയിരുന്നു മായങ്ക് എറിഞ്ഞ പന്തിന്റെ വേഗത.

ഇതോടെ സോഷ്യല്‍ മീഡിയയുടേയും ക്രിക്കറ്റ് പണ്ഡിതരയുടേയുമെല്ലാം ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് മായങ്ക്. മായങ്ക് യാദവിനെക്കുറിച്ച് രസകരമായ അഞ്ച് കാര്യങ്ങള്‍ അറിയാം.

IPL 2024

1. 2022 ലെ മെഗാ ലേലത്തിലാണ് മായങ്കിനെ ലഖ്‌നൗ സ്വന്തമാക്കുന്നത്. ലേലത്തില്‍ മറ്റ് ടീമുകളില്‍ നിന്നും യാതൊരു മത്സരവും നേരിടാതെയാണ് മായങ്കിനെ ലഖ്‌നൗ സ്വന്തമാക്കിയത്. 20 ലക്ഷമായിരുന്നു മായങ്കിന്റെ ലേലത്തുക.

2. 2023ലെ ഐപിഎല്ലില്‍ കളത്തിലിറങ്ങാന്‍ മായങ്കിന് സാധിച്ചിരുന്നില്ല. യഷ് ഠാക്കൂറും പ്രേരാര്‍ക്ക് മങ്കാഡുമെല്ലാം ടീമില്‍ ഇടം നേടിയപ്പോഴും മായങ്കിനെ തേടി വിളി വന്നില്ല. ഇതിനിടെ പരുക്കും പിടി പെട്ടതോടെ ടീമിലേക്കുള്ള വാതില്‍ അടഞ്ഞു. ഇതോടെ മായങ്കിന് പകരം മറ്റൊരു ആഭ്യന്തര താരമായ അര്‍പിത് ഗലേറിയയെ ലഖ്‌നൗ ടീമിലേക്ക് എത്തിക്കുകയും ചെയ്തു.

3. പോയ വര്‍ഷം നടന്ന ദ്യോദാര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ മായങ്കിന് സാധിച്ചിരുന്നു. 12 വിക്കറ്റുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത് എത്താന്‍ മായങ്കിന് സാധിച്ചു. അതില്‍ ഈസ്റ്റ് സോണിന് എതിരായ മത്സരത്തിലെ നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

നോര്‍ത്ത് സോണിന്റെ സ്റ്റാന്റ് ഔട്ട് പ്ലെയര്‍ ആയിരുന്നു മായങ്ക്. ആറ് വിക്കറ്റ് നേടിയ നിതീഷ് റാണയെ പിന്നിലാക്കിയാണ് മായങ്ക് നോര്‍ത്ത് സോണിലെ ടോപ് വിക്കറ്റ് ടേക്കറായത്. ടൂര്‍ണമെന്റില്‍ രാഹുല്‍ തൃപാഠിയുടെ മിഡില്‍ സ്റ്റമ്പ് പിഴുതെടുത്ത മായങ്കിന്റെ പന്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

4. ഡല്‍ഹിയ്ക്കായി 2022 ലെ രഞ്ജി ട്രോഫിയില്‍ കളിച്ചാണ് മായങ്ക് തന്റെ റെഡ് ബോള്‍ ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്നത്. മഹാരാഷ്ട്രയായിരുന്നു എതിരാളികള്‍. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചില്ല.

5. 2022 ലാണ് മായങ്കിന്റെ ലിസ്റ്റ് എ അരങ്ങേറ്റം. അടുത്ത വര്‍ഷം തന്നെ ട്വന്റി-20 അരങ്ങേറ്റവും നടത്തി. ഇതുവരെ 17 ലിസ്റ്റ് എ മത്സരങ്ങള്‍ മായങ്ക് കളിച്ചിട്ടുണ്ട്. 10 ട്വന്റി-2- മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളും മായങ്ക് സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, March 31, 2024, 0:13 [IST]
Other articles published on Mar 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+